Bangladesh Election 2026: ഷെയ്ഖ് ഹസീനയ്ക്ക് ശേഷം ആദ്യ അങ്കം; ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്

Bangladesh first polls after sheikh hasina ouster : മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബി.എൻ.പി.), രാജ്യത്തെ പ്രബല ഇസ്‌ലാമിസ്റ്റ് പാർട്ടിയായ ജമാത്തെ ഇസ്‍ലാമിയും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്.

Bangladesh Election 2026: ഷെയ്ഖ് ഹസീനയ്ക്ക് ശേഷം ആദ്യ അങ്കം; ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്

Health Benefits Of Pumpkin

Published: 

12 Feb 2026 | 06:38 AM

ധാക്ക: 2024-ലെ ഐതിഹാസികമായ ബഹുജന പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീന സർക്കാർ പുറത്താക്കപ്പെട്ടതിനുശേഷം ബംഗ്ലാദേശ് ഇന്ന് ആദ്യ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നു. 15 വർഷം നീണ്ടുനിന്ന ഹസീനയുടെ ഭരണത്തിന് അന്ത്യം കുറിച്ച വിപ്ലവകരമായ മാറ്റങ്ങൾക്ക് ശേഷമുള്ള ഈ ജനവിധി രാജ്യത്തിന്റെ ജനാധിപത്യ പുനഃസ്ഥാപനത്തിൽ നിർണായകമാണ്. 12.9 കോടി വോട്ടർമാരാണ് പുതിയ പാർലമെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ഇന്ന് പോളിങ് ബൂത്തുകളിലെത്തുന്നത്.

മത്സരരംഗത്ത് 50-ലേറെ രാഷ്ട്രീയ പാർട്ടികളിലായി 1981 സ്ഥാനാർഥികളുണ്ടെങ്കിലും, മുൻ ഭരണകക്ഷിയായ അവാമി ലീഗിന് തിരഞ്ഞെടുപ്പിൽ വിലക്കേർപ്പെടുത്തിയതിനാൽ അവർ ഇക്കുറി ചിത്രത്തിലില്ല. നിലവിൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഷെയ്ഖ് ഹസീനയുടെ അഭാവത്തിൽ, നോബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ മേൽനോട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Also Read: India-Malaysia: ഇരട്ടത്താപ്പില്ല, വിട്ടുവീഴ്ചയില്ല; ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി ഇന്ത്യയും മലേഷ്യയും

മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബി.എൻ.പി.), രാജ്യത്തെ പ്രബല ഇസ്‌ലാമിസ്റ്റ് പാർട്ടിയായ ജമാത്തെ ഇസ്‍ലാമിയും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർഥിക്കൂട്ടായ്മ രൂപീകരിച്ച ‘ദ നാഷണൽ സിറ്റിസൺ പാർട്ടി’ (എൻ.സി.പി.) ബി.എൻ.പി. നയിക്കുന്ന സഖ്യത്തിന്റെ ഭാഗമായാണ് മത്സരിക്കുന്നത്. അന്തരിച്ച ഖാലിദ സിയയുടെ മകനും ബി.എൻ.പി. ചെയർമാനുമായ താരിഖ് റഹ്മാനാണ് സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി.

ആകെ 350 അംഗങ്ങളുള്ള പാർലമെന്റിൽ 300 സീറ്റുകളിലേക്കാണ് നേരിട്ടുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള 50 വനിതാ സംവരണ സീറ്റുകൾ പാർട്ടികൾക്ക് ലഭിക്കുന്ന വോട്ട് വിഹിതത്തിന് അനുസൃതമായി വീതിച്ചുനൽകും. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ യൂറോപ്യൻ യൂണിയൻ, കോമൺവെൽത്ത് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള 500-ഓളം നിരീക്ഷകരും രാജ്യത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തേക്ക് ബംഗ്ലാദേശിന്റെ ഭാവി നിർണ്ണയിക്കുന്ന ഈ തിരഞ്ഞെടുപ്പിനെ അതീവ ജാഗ്രതയോടെയാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
Dubai FlexiRent: വാടക നൽകാൻ ഫ്ലെക്സിറെൻ്റ്: ദുബായിലെ എല്ലാ വാടകക്കാർക്കും ഈ സൗകര്യം ലഭിക്കുമോ? അറിയേണ്ടതെല്ലാം!
Iran US Conflict: പാക് കരസേനാ മേധാവിയുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി