Crime News: വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചു; കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി കാമുകി; മലേഷ്യയിൽ ’22 ഫീമെയില്‍ കോട്ടയം’

Woman Cuts Off Lover's Genitals: വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച കാമുകന്റെ ജനനേന്ദ്രിയം കാമുകി മുറിച്ചുമാറ്റി. സംഭവത്തിൽ ബംഗ്ലാദേശി യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത.

Crime News: വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചു; കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി കാമുകി; മലേഷ്യയിൽ 22 ഫീമെയില്‍ കോട്ടയം

Crime illustration

Published: 

11 Oct 2025 | 07:44 AM

ക്വലാലംപുര്‍: ഫഹദ് ഫാസിൽ നായകനായി എത്തിയ ‘22 ഫീമെയില്‍ കോട്ടയം എന്ന മലയാള ചിത്രത്തെ അനുസ്മരിക്കുന്ന സംഭവമാണ് മലേഷ്യയില്‍ നിന്ന് എത്തുന്നത്. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച കാമുകന്റെ ജനനേന്ദ്രിയം കാമുകി മുറിച്ചുമാറ്റി. സംഭവത്തിൽ ബംഗ്ലാദേശി യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത. ഒക്ടോബര്‍ എട്ടിന് മലേഷ്യയിലെ ജോഹോറിലെ കംപുങ് ലോകെന്‍ പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

തന്നെ വഞ്ചിച്ചെന്ന് ആരോപിച്ചാണ് യുവതി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. ബംഗ്ലാദേശ് സ്വദേശിയായ കാമുകന്‍ നാട്ടിലുള്ള ഭാര്യയുമായി ബന്ധം തുടരുകയാണെന്നും വിവാഹമോചനം നേടിയിട്ടില്ലെന്നും യുവതി അറിഞ്ഞതോടെയാണ് സംഭവം.

മലേഷ്യയിൽ വെച്ചാണ് ഇരുവരും അടുപ്പത്തിലായത്. എന്നാൽ യുവാവിന് നാട്ടിൽ ഭാര്യയുണ്ടെന്ന കാര്യം യുവതി വൈകിയാണ് അറിയുന്നത്. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കം ഇണ്ടായി. പിന്നാലെ തർക്കം രൂക്ഷമായതോടെ കത്തി ഉപയോഗിച്ച് 34 വയസുള്ള യുവതി മുപ്പത്തിമൂന്നുകാരനായ കാമുകനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ ജനനേന്ദ്രിയം പൂര്‍ണ്ണമായും മുറിഞ്ഞുപോകുകയും ഇടതു കൈക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Also Read:നടുവേദന മാറാന്‍ തവളകളെ വിഴുങ്ങി; 82കാരിക്ക് സംഭവിച്ചത്‌

സംഭവത്തിൽ പരിക്കേറ്റ യുവാവിനെ ജോഹോര്‍ ബഹ്‌റുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസിൽ യുവതിയെ രണ്ട് മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച കത്തി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. മുൻപ് യുവതിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ലഹരിമരുന്നോ മദ്യമോ ഉപയോഗിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. പരിശോധനയിൽ യുവതിക്ക് കൃത്യമായ ഇമിഗ്രേഷന്‍ രേഖകളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ യുവതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി റിമാന്‍ഡ് ചെയ്തു.

മലേഷ്യൻ പീനല്‍ കോഡിലെ സെക്ഷന്‍ 326 പ്രകാരം ആയുധം ഉപയോ​ഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്ന് കാണിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ഈ കുറ്റത്തിന് 20 വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ