AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Canada Immigration Plan: ട്രംപ് അടങ്ങിയപ്പോള്‍ ദേ കാനഡ! വിദേശ വിദ്യാര്‍ഥികളുടെ എണ്ണം 32 ശതമാനം വരെ കുറച്ചേക്കും

Canada Immigration 2026–28: സ്ഥിര താമസക്കാരുടെ എണ്ണം സ്ഥിരമായി നിലനിര്‍ത്തുമെന്നും, അടുത്ത മൂന്ന് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 3.80 ലക്ഷം പേരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്നും അറിയിപ്പില്‍ പറയുന്നു.

Canada Immigration Plan: ട്രംപ് അടങ്ങിയപ്പോള്‍ ദേ കാനഡ! വിദേശ വിദ്യാര്‍ഥികളുടെ എണ്ണം 32 ശതമാനം വരെ കുറച്ചേക്കും
പ്രതീകാത്മക ചിത്രം Image Credit source: blackCAT/E+/Getty Images
Shiji M K
Shiji M K | Published: 06 Nov 2025 | 04:09 PM

ഒട്ടാവ: ട്രംപ് ഭരണകൂടം ഉയര്‍ത്തിയ ഇമിഗ്രേഷന്‍ വെല്ലുവിളികള്‍ക്കിടെ, ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് തിരിച്ചടിയായി കാനഡയുടെ നയം. അടുത്ത വര്‍ഷം മുതല്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ 25 മുതല്‍ 32 ശതമാനം വരെ കുറവ് വരുത്താന്‍ കാനഡ പദ്ധതിയിടുന്നു. 2026-2028 ലെ കാനഡയുടെ ഇമിഗ്രേഷന്‍ പ്ലാനിലാണ് ഇക്കാര്യം പറയുന്നത്.

സ്ഥിര താമസക്കാരുടെ എണ്ണം സ്ഥിരമായി നിലനിര്‍ത്തുമെന്നും, അടുത്ത മൂന്ന് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 3.80 ലക്ഷം പേരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്നും അറിയിപ്പില്‍ പറയുന്നു. 2025-27 വര്‍ഷത്തില്‍ 3.05 ലക്ഷം വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനമായിരുന്നു അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 1.55 ലക്ഷമായി വീണ്ടും കുറച്ചു.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം ഇനിയും കുറയുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബജറ്റങ് 2025ന്റെ ഭാഗമായാണ് കാനഡ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. സ്ഥിരതാമസക്കാരെ സ്ഥിരപ്പെടുത്തുന്നതിനൊപ്പം താത്കാലിക താമസക്കാരെ നിയന്ത്രിക്കുന്നതിനുമാണ് കാനഡ ലക്ഷ്യമിട്ടിരിക്കുന്നത്.

2025ലും 2026ലും വിദേശ വിദേശ വിദ്യാര്‍ഥികളുടെയും താത്കാലിക തൊഴിലാളികളുടെയും രാജ്യത്ത് താമസിക്കാനുള്ള കാലയളവ് അവസാനിക്കുകയാണ്. അവര്‍ ഇവിടെ നിന്ന് പോയതിന് ശേഷം രാജ്യത്തേക്ക് എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2027 അവസാനത്തോടെ രാജ്യത്തെ താത്കാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ 5 ശതമാനത്തില്‍ താഴെയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മന്ത്രി ലെന മെറ്റ്‌ലഡ് ഡയബ് പറഞ്ഞു.

Also Read: Zohran Mamdani: ന്യൂയോർക്ക് പിടിച്ച് സോഹ്റൻ മംദാനി; ആദ്യത്തെ ഇന്ത്യൻ – അമേരിക്കൻ മുസ്ലിം മേയർ

2026ല്‍ 1.55 ലക്ഷം വിദ്യാര്‍ഥികളെയും 2027ല്‍ 1.50 ലക്ഷം വിദ്യാര്‍ഥികളെയുമാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കുക. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ കാനഡയുടെ നീക്കം കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതിനേക്കാള്‍ കുറവാണ് ഇത്തവണയുള്ളത്. 2026ലും 2027ലും 3.05 ലക്ഷം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞത്. എന്നാല്‍ വിദ്യാര്‍ഥികളുടെ എണ്ണം ഉയര്‍ന്നതാണ് തീരുമാനം മാറ്റുന്നതിന് കാരണമായത്.