Russia-Ukraine talks: തുര്‍ക്കിയിലേക്ക് പോകാനൊരുങ്ങി ട്രംപും; റഷ്യ-യുക്രൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് യുഎസ്
Donald Trump offers to join Russia-Ukraine talks: റഷ്യയുടെ ആക്രമണങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് സെലെന്‍സ്‌കി പറഞ്ഞിരുന്നു. തുര്‍ക്കിയിലേക്ക് പുടിനെത്തുമോയെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരിട്ടുള്ള കൂടിക്കാഴ്ചയെക്കുറിച്ച് റഷ്യ മൗനം പാലിച്ചു. വിചിത്രമാണ് ഈ നിശബ്ദതയെന്നും യുക്രൈന്‍

ഡൊണാള്‍ഡ് ട്രംപ്
വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ട് ഈയാഴ്ച അവസാനം തുര്‍ക്കിയില്‍ നടക്കാനിരിക്കുന്ന റഷ്യ-യുക്രൈന്‍ ചര്‍ച്ചയില്‍ ഭാഗമാകാനൊരുങ്ങി യുഎസ്. ചര്‍ച്ചയില്‍ പങ്കുചേരാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ചര്‍ച്ച നടത്താനിരിക്കുന്ന ഇസ്താംബുളിലേക്ക് പോയി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ കാണുമെന്ന് യുക്രൈന്‍ പ്രസിനന്റ് വോളോദിമര്‍ സെലെന്‍സ്‌കി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തുര്‍ക്കി സന്ദര്‍ശിച്ചേക്കുമെന്ന് ട്രംപ് പറഞ്ഞത്. റഷ്യ-യുക്രൈന്‍ വെടിനിര്‍ത്തല്‍ സാധ്യമാകുന്നതിന് ഇസ്താംബൂളിലെ ചര്‍ച്ചകള്‍ സഹായകരമാകുമെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഈയാഴ്ച സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ട്രംപ് പോകുന്നുണ്ട്. ഇതിനൊപ്പം തന്നെ തുര്‍ക്കിയിലേക്ക് പോകാനാണ് നീക്കമെന്നാണ് സൂചന. വ്യാഴാഴ്ചയാണ് റഷ്യ-യുക്രൈന്‍ ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ‘തുര്‍ക്കിയിലെ ഈ വ്യാഴാഴ്ചയെ കുറച്ചുകാണരുത്’ എന്നാണ് ട്രംപ് ഇതിനെക്കുറിച് പ്രതികരിച്ചത്.
താൻ അധികാരമേറ്റയുടൻ റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കുകയും, അത് അവസാനിപ്പിക്കുകയും ചെയ്യുമെന്ന് 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ശ്രമങ്ങള്‍ ഇതുവരെ ഫലം കണ്ടില്ല.
അതേസമയം, റഷ്യയുടെ ആക്രമണങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് സെലെന്‍സ്‌കി പറഞ്ഞിരുന്നു. തുര്‍ക്കിയിലേക്ക് പുടിനെത്തുമോയെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരിട്ടുള്ള കൂടിക്കാഴ്ചയെക്കുറിച്ച് റഷ്യ മൗനം പാലിച്ചു. വിചിത്രമാണ് ഈ നിശബ്ദത. റഷ്യയുടെ ആക്രമണം തുടരുകയാണെന്നും സെലെന്‍സ്‌കി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗനും സെലെൻസ്‌കിയും ചര്‍ച്ച നടത്തിയിരുന്നു.
We await a full and lasting ceasefire, starting from tomorrow, to provide the necessary basis for diplomacy. There is no point in prolonging the killings. And I will be waiting for Putin in Türkiye on Thursday. Personally. I hope that this time the Russians will not look for…
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) May 11, 2025
റഷ്യയുമായുള്ള ചർച്ചകൾക്ക് സമ്മതിക്കണമെന്ന് ട്രംപ് സെലെന്‍സ്‌കിയോട് ആവശ്യപ്പെട്ടിരുന്നു. ഇസ്താംബൂളിൽ വെച്ച് വ്‌ളാഡിമിർ പുടിനെ കാണാൻ തയ്യാറാണെന്ന് സെലെന്‍സ്‌കിയും അറിയിച്ചിരുന്നു.
Read Also: Donald Trump: സന്ദര്‍ശനത്തിന് തൊട്ടുമുമ്പായി യുഎഇക്ക് ആയുധങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കി ട്രംപ്
നയതന്ത്രത്തിന് ആവശ്യമായ അടിത്തറ ഒരുക്കുന്നതിനായി പൂർണ്ണവും ശാശ്വതവുമായ ഒരു വെടിനിർത്തലിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം ‘എക്‌സി’ല്‍ കുറിച്ചു. സംഘര്‍ഷം നീട്ടിക്കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ല. വ്യാഴാഴ്ച തുർക്കിയിൽ പുടിനെ കാത്തിരിക്കും. ഇത്തവണ റഷ്യക്കാർ ഒഴികഴിവുകൾ തേടില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും സെലെന്‍സ്‌കി പ്രതികരിച്ചിരുന്നു.