H-1B Visa: എച്ച്-1ബി വിസകൾക്ക് 88 ലക്ഷം രൂപ, ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

Annual Fee for H-1B visa applications: പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ എച്ച്-1ബി വിസ സ്പോൺസർ ചെയ്യുന്ന കമ്പനികൾ ഓരോ വിസയ്ക്കും ഭീമമായ തുക നൽകേണ്ടിവരും.

H-1B Visa: എച്ച്-1ബി വിസകൾക്ക് 88 ലക്ഷം രൂപ, ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

Donald Trump

Updated On: 

20 Sep 2025 07:32 AM

വാഷിംഗ്ടൺ: എച്ച്-1ബി വിസകൾക്ക് പ്രതിവർഷം 100,000 ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ഫീസ് ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നമുക്ക് മികച്ച തൊഴിലാളികളെയാണ് ആവശ്യം, അത് സംഭവിക്കാൻ പോകുന്നുവെന്ന് ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ട് ട്രംപ് പറഞ്ഞു. പുതിയ നടപടി അമേരിക്കൻ ടെക് ഭീമന്മാർ ഉൾപ്പെടെയുള്ള കമ്പനികളെയും ഇന്ത്യൻ പ്രൊഫഷണലുകളെയും സാരമായി ബാധിച്ചേക്കും.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ എച്ച്-1ബി വിസ സ്പോൺസർ ചെയ്യുന്ന കമ്പനികൾ ഓരോ വിസയ്ക്കും ഭീമമായ തുക നൽകേണ്ടിവരും. ഇത് നിലവിൽ അപേക്ഷിക്കുന്നവർക്കും വിസ പുതുക്കുന്നവർക്കും ബാധകമാണ്. നിലവിൽ ഏതാനും ആയിരങ്ങൾ മാത്രം ഫീസുള്ള സ്ഥാനത്താണ് ഈ വലിയ വർദ്ധനവ്.

എച്ച്-1ബി വിസ ഫീസ്

അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും ഉയർന്ന വൈദഗ്ധ്യമുള്ളവരെ മാത്രം രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും പുതിയ ഫീസ് സഹായിക്കുമെന്നാണ് ഭരണകൂടത്തിന്റെ വാദം. ഇനി മുതൽ കമ്പനികൾ ഓരോ വിസയ്ക്കും പ്രതിവർഷം 100,000 ഡോളർ നൽകേണ്ടിവരും എന്ന് എച്ച്-1ബി വിസ വർദ്ധനവ് പ്രഖ്യാപിച്ചുകൊണ്ട് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു.

ALSO READ: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ സൗദി ഇടപെടും?

കുറഞ്ഞ ശമ്പളത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നത് തടയാനും അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് ട്രംപ് ഭരണകൂടം അഭിപ്രായപ്പെടുന്നത്.

ഇന്ത്യൻ പ്രൊഫഷണലുകളെ എങ്ങനെ ബാധിക്കും?

എച്ച്-1ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. പുതിയ ഫീസ് ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കും അവരെ റിക്രൂട്ട് ചെയ്യുന്ന ഇന്ത്യൻ, അമേരിക്കൻ കമ്പനികൾക്കും വലിയ തിരിച്ചടിയാണ്. ഇൻഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയ കമ്പനികൾ എച്ച്-1ബി വിസയെ കാര്യമായി ആശ്രയിക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ കമ്പനികൾ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിൽ പുനർവിചിന്തനം നടത്തിയേക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും