Donald Trump: യുദ്ധം അവസാനിച്ചു, എല്ലാ സാധാരണ നിലയിലാകും; ട്രംപ് ഇസ്രായേലിലേക്ക്
Trump on Israel Palestine: യുദ്ധം അവസാനിച്ചു, അത് നിങ്ങള്‍ക്ക് മനസിലായി, ഗാസയില്‍ എല്ലാം സാധാരണ നിലയിലാകുമെന്ന് താന്‍ കരുതുന്നതായും റോയിട്ടേഴ്‌സിന്റെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.
വാഷിങ്ടണ്‍: ഗാസയിലെ യുദ്ധം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചതിന് ശേഷം താന്‍ ആദ്യമായി ഇസ്രായേലിലേക്ക് പോകുകയാണെന്നും യുദ്ധം അവസാനിച്ചുവെന്നും ട്രംപ് പറഞ്ഞു. ഈജിപ്തില്‍ നടക്കുന്ന ഉന്നതതല സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് സെനറ്റിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യുദ്ധം അവസാനിച്ചു, അത് നിങ്ങള്‍ക്ക് മനസിലായി, ഗാസയില്‍ എല്ലാം സാധാരണ നിലയിലാകുമെന്ന് താന്‍ കരുതുന്നതായും റോയിട്ടേഴ്‌സിന്റെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറില്‍ ഇടപെട്ടതിന് ഖത്തറിന് അംഗീകാരം നല്‍കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നാളെ ഒരു പുതിയ പാതയ്ക്ക് തുടക്കം കുറിക്കുകയാണ്. നിര്‍മ്മാണത്തിന്റേതായ ഒരു പാത, രോഗശാന്തിയുടെ ഒരു പാത, അതില്‍ ഞാന്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന ഒരു പാതയായിരിക്കും അതെന്നും ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.




ജനങ്ങള്‍ വലിയ സന്തോഷത്തിലാണ്. ഗാസയുടെ ഭൂരിഭാഗവും തകര്‍ത്ത യുദ്ധം രണ്ട് വര്‍ഷത്തിന് ശേഷം അവസാനിക്കുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരുമെന്നും ഗാസയിലെ താമസക്കാരനായ അബ്ദു അബു സീദ പറഞ്ഞു.
അതേസമയം, ഗാസയിലെ പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കുന്ന നടപടി ആരംഭിക്കും. ജീവിച്ചിരിക്കുന്ന 20 പേരെ ഒരുമിച്ച് മോചിപ്പിക്കുമെന്നാണ് വിവരം. അവരുടെ മോചനത്തിന് ശേഷം മരിച്ച 28 പേരുടെ മൃതദേഹങ്ങള്‍ കൈമാറും.
2023 ഒക്‌ടോബര്‍ 7 മുതല്‍ ഗാസയില്‍ തടവിലാക്കപ്പെട്ട 1,700 പലസ്തീനികളെ ഇസ്രായേല്‍ വിട്ടയക്കും. 22 പ്രായപൂര്‍ത്തിയാകാത്ത പല്‌സീതിന്‍ ബന്ദികളെയുംം 360 പേരുടെ മൃതദേഹങ്ങള്‍ക്കൊപ്പം കൈമാറും.