Donald Trump: നികുതി നയം നടപ്പിലാക്കാന്‍ കാനഡ ശ്രമിക്കുന്നു; വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായി ട്രംപ്

Donald Trump Against Canada: ജൂലൈ പകുതിയോടെ അയല്‍രാജ്യങ്ങളുമായി നിര്‍ണായകമായ വ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപിന്റെ മറ്റൊരു നീക്കം. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കാനഡയും യുഎസും പരസ്പരം സമാധാന തീരുവകള്‍ ചുമത്തിയിരുന്നു.

Donald Trump: നികുതി നയം നടപ്പിലാക്കാന്‍ കാനഡ ശ്രമിക്കുന്നു; വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായി ട്രംപ്

ഡൊണാള്‍ഡ് ട്രംപ്

Published: 

28 Jun 2025 06:04 AM

വാഷിങ്ടണ്‍: കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വന്‍കിട കമ്പനികളെ ലക്ഷ്യമിട്ട് നികുതി നയം നടപ്പിലാക്കാന്‍ കാനഡ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് ചര്‍ച്ചകള്‍ അവസാനിപ്പിച്ചത്. അതിര്‍ത്തി കടക്കുന്ന സാധനങ്ങള്‍ക്ക് താരിഫ് പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു.

ജൂലൈ പകുതിയോടെ അയല്‍രാജ്യങ്ങളുമായി നിര്‍ണായകമായ വ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപിന്റെ മറ്റൊരു നീക്കം. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കാനഡയും യുഎസും പരസ്പരം സമാധാന തീരുവകള്‍ ചുമത്തിയിരുന്നു.

കാനഡയിലെ ഓണ്‍ലൈന്‍ ഉപയോക്താക്കളുമായി ബന്ധമുള്ള കനേഡിയന്‍, വിദേശ ബിസിനസുകള്‍ക്ക് ബാധകമായ ഡിജിറ്റല്‍ സേവന നികുതി ചുമത്താനുള്ള പദ്ധതിയില്‍ ഉറച്ചുനില്‍ക്കുന്നതായി കാനഡ യുഎസിനെ അറിയിച്ചുവെന്നും ട്രംപ് പറയുന്നു.

ഇതിന് പിന്നാലെയാണ്‌, ടെക് കമ്പനികള്‍ക്ക് മേല്‍ അതിശക്തമായ നികുതി കാനഡ ചുമത്തി, അതിനാല്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചു. അതിര്‍ത്തി കടക്കുന്ന സാധനങ്ങള്‍ക്ക് അടുത്ത ആഴ്ചയ്ക്കുള്ളില്‍ പുതിയ താരിഫ് പ്രഖ്യാപിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Also Read: Mexico Mass Shooting: മെക്‌സിക്കോയിലെ ഗ്വാനജുവാറ്റോയില്‍ വെടിവെപ്പ്; 12 പേര്‍ കൊല്ലപ്പെട്ടു

കാനഡയുമായുമൊത്തുള്ള വ്യാപാരത്തെ കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും ഞങ്ങള്‍ ഇതിനാല്‍ അവസാനിപ്പിക്കുന്നു. ഇക്കാര്യം ഉടനടി പ്രാബല്യത്തില്‍ വരും. അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ അമേരിക്കയുമായി വ്യാപാരം ചെയ്യുന്നതിന് കാനഡ അടയ്ക്കുന്ന താരിഫ് ഞങ്ങള്‍ അവരെ അറിയിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും