Earthquake strikes Tibet: ടിബറ്റിൽ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി
Earthquake strikes Tibet: നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

പ്രതീകാത്മക ചിത്രം
ടിബറ്റില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ചൈന ഭൂകമ്പ അഡ്മിനിസ്ട്രേഷൻ (സിഇഎ) അറിയിച്ചു. ഇന്ന് പുലർച്ചെ 2.41നാണ് ഷിഗാറ്റ്സെ നഗരത്തിൽ ഭൂചലനം ഉണ്ടായത്.
രാജ്യമെമ്പാടും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്, എന്നിരുന്നാലും നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
Also Read:പാകിസ്താനില്‍ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി
ഭൂനിരപ്പില്‍ നിന്ന് 10 കീലോമീറ്റര്‍ താഴെയാണ് പ്രഭവ കേന്ദ്രം എന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജി എക്സിൽ പങ്കുവച്ച പോസ്റ്റിൽ അറിയിച്ചു. ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ ഭൂമിയുടെ ഉപരിതലത്തോട് അടുത്ത് സംഭവിക്കുന്നതിനാൽ അവ കൂടുതൽ അപകടകരമാണ്, അതിനാൽ പ്രകമ്പനങ്ങൾ ഭൂമിയിൽ കൂടുതൽ തീവ്രമായി അനുഭവപ്പെടുകയും തുടർചലനങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നുമാണ് പഠനം തെളിയിക്കുന്നത്. എന്നാൽ ടിബറ്റിലെ ഈ ഭൂചലനത്തിൽ നാശനഷ്ടങ്ങളില്ലെന്നാണ് വിവരം.
EQ of M: 5.7, On: 12/05/2025 02:41:24 IST, Lat: 29.02 N, Long: 87.48 E, Depth: 10 Km, Location: Tibet.
For more information Download the BhooKamp App https://t.co/5gCOtjcVGs @DrJitendraSingh @OfficeOfDrJS @Ravi_MoES @Dr_Mishra1966 @ndmaindia pic.twitter.com/nCeJ434PGR— National Center for Seismology (@NCS_Earthquake) May 11, 2025
കഴിഞ്ഞ കുറച്ച് ആഴ്ചകളായി തീവ്രതയുള്ള ചലനങ്ങള്‍ ടിബറ്റില്‍ അനുഭവപ്പെട്ടിരുന്നു. മെയ് 9ന് പ്രാദേശിക സമയം രാത്രി 8.18ന് 3.7 തീവ്രതയുള്ള ചലനം ടിബറ്റില്‍ രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ 23ന് ടിബറ്റ് പ്രദേശത്ത് തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 3.9, 3.6 തീവ്രതയുള്ള ഭൂചലനങ്ങളാണ് ടിബറ്റില്‍ അനുഭവപ്പെട്ടത്. ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്‌ചയിലായിരുന്നു ഈ രണ്ട് ചലനങ്ങളുടെയും പ്രഭവകേന്ദ്രം.