Viral Video: ഭാര്യ വിവാഹമോചനം നേടി; നിരാശയില്‍ ട്രെയിനിന് തീയിട്ട് വയോധികന്‍

Viral Video From South Korea: യെയോനിനോരു സ്‌റ്റേഷനും മാപ്പോ സ്‌റ്റേഷനും ഇടയിലുള്ള തുരങ്കത്തിലൂടെ ട്രെയിന്‍ പൊയ്‌ക്കൊണ്ടിരിക്കുന്നതിനിടെയാണ് വോണ്‍ പെട്രോളൊഴിച്ച് ട്രെയിനില്‍ തീയിട്ടത്. യാത്രക്കാര്‍ ഉടന്‍ തന്നെ മറ്റ് ബോഗികളിലേക്ക് ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി.

Viral Video: ഭാര്യ വിവാഹമോചനം നേടി; നിരാശയില്‍ ട്രെയിനിന് തീയിട്ട് വയോധികന്‍

ട്രെയിനിന് തീയിട്ട് വയോധികന്‍

Published: 

28 Jun 2025 07:31 AM

സോള്‍: ഭാര്യ വിവാഹമോചനം നേടിയതിന്റെ മനോവിഷമത്തില്‍ ഓടുന്ന ട്രെയിനിന് തീയിട്ട് വയോധികന്‍. ദക്ഷിണ കൊറിയയിലെ സോള്‍ സബ്‌വേ ലൈനിലാണ് സംഭവം. മെയ് 30 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ട്രെയിനിനുള്ളില്‍ തീയിട്ടതിന് വോണ്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

യെയോനിനോരു സ്‌റ്റേഷനും മാപ്പോ സ്‌റ്റേഷനും ഇടയിലുള്ള തുരങ്കത്തിലൂടെ ട്രെയിന്‍ പൊയ്‌ക്കൊണ്ടിരിക്കുന്നതിനിടെയാണ് വോണ്‍ പെട്രോളൊഴിച്ച് ട്രെയിനില്‍ തീയിട്ടത്. യാത്രക്കാര്‍ ഉടന്‍ തന്നെ മറ്റ് ബോഗികളിലേക്ക് ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി.

വൈറലായ വീഡിയോ

തീപിടിത്തത്തെ തുടര്‍ന്ന് ട്രെയിനില്‍ ഉണ്ടായ പുക ശ്വസിച്ച് 22 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രണ്ട് കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. കൊലപാതകശ്രമം, ഓടുന്ന ട്രെയിനിന് തീയിടുക, റെയില്‍വേ സുരക്ഷ നിയമ ലംഘനം എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് വോണിനെതിരെ കേസെടുത്തത്.

Also Read: Viral Video: കാഴ്ചക്കാരെ അമ്പരപ്പിച്ച് ലോകത്തിലെ ഏറ്റവും ചെറിയ കാര്‍

ഭാര്യ വിവാഹ മോചനം നേടിയതിലുള്ള നിരാശയാണ് വോണിനെ ട്രെയിനിന് തീയിടാന്‍ പ്രേരിപ്പിച്ചതെന്ന് സിയോണ്‍ സതേണ്‍ സഡിസ്ട്രിക്ട് പ്രോസിക്യൂട്ടര്‍ ഓഫീസ് വ്യക്തമാക്കുന്നു. വോണിന്റെ വിചാരണ ആരംഭിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും