Khaby Lame: വിസ ചട്ടലംഘനം; പ്രശസ്ത ടിക് ടോക് താരം ഖാബി ലാമിനെ നാടുകടത്തി അമേരിക്ക

Khaby Lame leaves US: ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ ആറിനാണ് ഐസിഇ ഖാബിയെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ, സ്വയം രാജ്യംവിടാൻ അനുവദിക്കുകയായിരുന്നു.

Khaby Lame: വിസ ചട്ടലംഘനം; പ്രശസ്ത ടിക് ടോക് താരം ഖാബി ലാമിനെ നാടുകടത്തി അമേരിക്ക

Khaby Lame

Published: 

12 Jun 2025 | 07:26 AM

വിസ ചട്ടലംഘനത്തെ തുടർന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെൻ്റ് (ഐസിഇ) കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ടിക് ടോക് താരം ഖാബി ലെം അമേരിക്ക വിട്ടു. വെള്ളിയാഴ്ച ലാസ് വേഗസിലെ ഹാരി റെയ്ഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചാണ് ഐസിഇ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ, സ്വയം രാജ്യംവിടാൻ അനുവദിക്കുകയായിരുന്നു.

ഏപ്രില്‍ മുപ്പതിനാണ് ഖാബി അമേരിക്കയിലെത്തിയത്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ ആറിന് ഐസിഇ ഖാബിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഔദ്യോഗിക നടപടിക്രമങ്ങളൊന്നും ഇല്ലാതെ സ്വമേധയാ അമേരിക്ക വിടാന്‍ അതോറിറ്റി അനുമതി നല്‍കുകയായിരുന്നു.

സെനഗലില്‍ ജനിച്ച ഇറ്റാലിയന്‍ പൗരനായ ഖാബി ടിക് ടോകിലൂടെയാണ് പ്രശസ്തനായത്. ഖാബിക്ക് ടിക് ടോക്കില്‍ 162.3 മില്ല്യണും ഇന്‍സ്റ്റഗ്രാമില്‍ 80 മില്ല്യണും ഫോളോവേഴ്‌സുണ്ട്. യുഎസ് വിടുന്നതിന് ആഴ്ച്ചകള്‍ മുന്‍പ് ന്യൂയോര്‍ക്കില്‍ നടന്ന മെറ്റ് ഗാലയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്