Viral news: ലക്ഷങ്ങളുടെ സ്വർണ്ണം സിം കാർഡിൽ നിന്ന്? ഇതാ ഒരു ചൈനക്കാരന്റെ അത്ഭുത പരീക്ഷണം

ഒരു സാധാരണ സിം കാർഡിൽ ഏകദേശം 0.001 ഗ്രാം സ്വർണ്ണം മാത്രമാണ് അടങ്ങിയിരിക്കുന്നത്. അതിനാൽ വലിയ അളവിൽ കാർഡുകൾ ഉണ്ടെങ്കിൽ മാത്രമേ ലാഭകരമായ രീതിയിൽ സ്വർണ്ണം ലഭിക്കൂ.

Viral news: ലക്ഷങ്ങളുടെ സ്വർണ്ണം സിം കാർഡിൽ നിന്ന്? ഇതാ ഒരു ചൈനക്കാരന്റെ അത്ഭുത പരീക്ഷണം

gold from sim card

Published: 

16 Feb 2026 | 04:02 PM

ബീജിംഗ്: ഉപയോഗശൂന്യമെന്ന് കരുതി നമ്മൾ വലിച്ചെറിയുന്ന പഴയ സിം കാർഡുകളിൽ ഒരു സ്വർണ്ണഖനി ഒളിഞ്ഞിരിപ്പുണ്ടോ? ഉണ്ടെന്നാണ് ചൈനയിൽ നിന്നുള്ള പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. ലക്ഷക്കണക്കിന് പഴയ സിം കാർഡുകളിൽ നിന്നും മറ്റ് ഇലക്ട്രോണിക് അവശിഷ്ടങ്ങളിൽ നിന്നും ഏകദേശം 191 ഗ്രാം സ്വർണ്ണം വേർതിരിച്ചെടുത്ത് അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ‘ക്വോ’ (Qiao) എന്ന യുവാവ്.

ഏകദേശം 27 ലക്ഷം ഇന്ത്യൻ രൂപ (2,00,000 യുവാൻ) വിലമതിക്കുന്ന സ്വർണ്ണമാണ് ഇത്തരത്തിൽ വേർതിരിച്ചെടുത്തത്. ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്ന് വിലപിടിപ്പുള്ള ലോഹങ്ങൾ വേർതിരിച്ചെടുക്കുന്ന ജോലി ചെയ്യുന്ന ക്വോ, തന്റെ പരീക്ഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം ലോകശ്രദ്ധ നേടിയത്.

രണ്ട് ടണ്ണോളം വരുന്ന സിം കാർഡുകൾ, ബാങ്ക് കാർഡ് ചിപ്പുകൾ, ടെലികമ്മ്യൂണിക്കേഷൻ അവശിഷ്ടങ്ങൾ എന്നിവയാണ് ഈ സ്വർണ്ണ വേട്ടയ്ക്കായി അദ്ദേഹം ഉപയോഗിച്ചത്. സിം കാർഡുകളിലെ ചിപ്പുകൾ തുരുമ്പെടുക്കാതിരിക്കാനും വൈദ്യുതി തടസ്സമില്ലാതെ കടത്തിവിടാനും വളരെ നേർത്ത അളവിൽ സ്വർണ്ണം പൂശാറുണ്ട്.

Also Read: Emmanuel Macron: ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലേക്ക്; സന്ദര്‍ശനം നിര്‍ണായക തീരുമാനങ്ങള്‍ക്കായി

ഒരു സാധാരണ സിം കാർഡിൽ ഏകദേശം 0.001 ഗ്രാം സ്വർണ്ണം മാത്രമാണ് അടങ്ങിയിരിക്കുന്നത്. അതിനാൽ വലിയ അളവിൽ കാർഡുകൾ ഉണ്ടെങ്കിൽ മാത്രമേ ലാഭകരമായ രീതിയിൽ സ്വർണ്ണം ലഭിക്കൂ. വീഡിയോ വൈറലായതോടെ ചൈനയിലെ സെക്കൻഡ് ഹാൻഡ് മാർക്കറ്റുകളിൽ പഴയ സിം കാർഡുകൾക്കായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ, ആവേശത്തിന് പുറത്ത് ഇത് വീട്ടിൽ പരീക്ഷിക്കരുതെന്ന് ക്വോ കർശന മുന്നറിയിപ്പ് നൽകുന്നു.

സ്വർണ്ണം വേർതിരിക്കാൻ ഉപയോഗിക്കുന്ന അക്വാറീജിയ പോലുള്ള ആസിഡുകൾ ചർമ്മത്തിലും ശ്വാസകോശത്തിലും ഗുരുതരമായ പൊള്ളലുകൾ ഉണ്ടാക്കും. ഈ പ്രക്രിയയ്ക്കിടെ പുറത്തുവരുന്ന മാരകമായ പുക ശ്വസിക്കുന്നത് മരണത്തിന് വരെ കാരണമായേക്കാം. ഇന്ത്യയിലുൾപ്പെടെ പല രാജ്യങ്ങളിലും ഇ-വേസ്റ്റ്ശാസ്ത്രീയമല്ലാത്ത രീതിയിൽ സംസ്കരിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

Follow Us
Related Stories
China Nuclear Test: ചൈനയുടെ ആണവശേഷി വര്‍ധിക്കുന്നതില്‍ യുഎസിന് ആശങ്ക; ആക്രമണം താങ്ങാനാകുമോ ട്രംപിന്?
Narendra Modi: ബിന്താങ് ആദിപൂര്‍ണ മെഡല്‍ സ്വന്തമാക്കി മോദി; പ്രധാനമന്ത്രി ഇന്തോനേഷ്യയില്‍, അജണ്ടയില്‍ പദ്ധതികള്‍ പലത്‌
Sri Lanka Prison Riot: ശ്രീലങ്കയിലെ ജെയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 25 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്
Etihad Rail: യാത്രക്കാരുടെ ശ്രദ്ധക്ക്, എത്തിഹാദ് പാസഞ്ചർ ട്രെയിനുകളിൽ ഇവ കൊണ്ടുപോയാൽ പിടിവീഴും !
ദുബായ് അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഡോ. ഷംഷീര്‍ വയലിലിന്റെ സഹായം; 2.6 കോടി കൈമാറി
Iran-US Conflict: യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല; അടുത്ത ഘട്ടം പാകിസ്ഥാനില്‍
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം