McDonalds: 40 വർഷത്തെ സേവനത്തിനു 40,000 ഡോളർ സ്നേഹസമ്മാനം, ഇന്ത്യൻ തൊഴിലാളിയ്ക്ക് മക്‌ഡൊണാൾഡ്‌സ് ആദരം

Indian-Origin Man Balbir Singh Honoured with Red Carpet: നീണ്ട കാല സേവനത്തിന് 40,000 ഡോളറിൻ്റെ ചെക്കും ഒരു സർവീസ് അവാർഡും, "വൺ ഇൻ എയിറ്റ്" എന്ന് ആലേഖനം ചെയ്ത ജാക്കറ്റും സമ്മാനിച്ചു.

McDonalds: 40 വർഷത്തെ സേവനത്തിനു 40,000 ഡോളർ സ്നേഹസമ്മാനം, ഇന്ത്യൻ തൊഴിലാളിയ്ക്ക് മക്‌ഡൊണാൾഡ്‌സ് ആദരം

Mcdonals

Published: 

21 Nov 2025 14:16 PM

മസാച്യുസെറ്റ്‌സ്: മസാച്യുസെറ്റ്‌സിലെ മക്‌ഡൊണാൾഡ്‌സ് ഔട്ട്‌ലെറ്റിൽ ഒരു ഇന്ത്യക്കാരനായ ജീവനക്കാരനെ ആദരിച്ചു എന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ? എന്നാൽ അടുത്തിടെ അങ്ങനെ ഒരു സംഭവമുണ്ടായി. 40 വർഷം നീണ്ട സേവനം പൂർത്തിയാക്കിയ ഇന്ത്യൻ വംശജനായ ബൽബീർ സിങ്ങിന് തിങ്കളാഴ്ച സഹപ്രവർത്തകരും ഫ്രാഞ്ചൈസി നേതാക്കളും ചേർന്ന് ഗംഭീരമായ ആദരവ് നൽകി.

1980-കളിൽ അമേരിക്കയിലേക്ക് കുടിയേറിയ ശേഷമാണ് ഇവിടെ ജോലിക്ക് സിങ് എത്തിയത്. വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ നീണ്ട സേവനകാലത്തെ ആദരിക്കുകയാണ് കമ്പനി. സർപ്രൈസ് ആയാണ് ചടങ്ങ് നടത്തിയത്. സിങ്ങിനെ ആർപ്പുവിളികളോടെ ജീവനക്കാർ സ്വീകരിച്ചു.
ഒപ്പം നീണ്ട കാല സേവനത്തിന് 40,000 ഡോളറിൻ്റെ ചെക്കും ഒരു സർവീസ് അവാർഡും, “വൺ ഇൻ എയിറ്റ്” എന്ന് ആലേഖനം ചെയ്ത ജാക്കറ്റും സമ്മാനിച്ചു.

Also Read: UAE Public Holidays 2026: അവധിയുണ്ടല്ലോ ഒരുപാട്; യുഎഇ പ്രവാസികള്‍ക്ക് 2026 ഉഷാറാകും

റെസ്റ്റോറന്റ് നടത്തുന്ന ഫ്രാഞ്ചൈസി ഉടമയായ ലിൻഡ്സെ വാലിൻ, സിങ്ങിന്റെ കഠിനാധ്വാനത്തെയും വിശ്വസ്തതയെയും പ്രശംസിക്കാനും മറന്നില്ല. “നമ്മുടെ സ്ഥാപനത്തിന്റെ ഹൃദയവും ആത്മാവും രൂപപ്പെടുത്താൻ സഹായിച്ച ഒരാളാണ് സിങ്ങെന്നും കഠിനാധ്വാനം, വിശ്വസ്തത എന്നിവയിൽ അധിഷ്ഠിതമായ ഒരു “മെക്ഫാമിലി” കെട്ടിപ്പടുക്കുന്നതിൽ സിംഗ് നിർണായക പങ്ക് വഹിച്ചു എന്നും വാലിൻ പറഞ്ഞു.
1985-ൽ സോമർവില്ലെയിലെ മക്‌ഡൊണാൾഡ്‌സിൽ ക്രൂ അംഗമായി ജോലിയിൽ പ്രവേശിച്ച സിംഗ്, പിന്നീട് സ്ഥാനക്കയറ്റങ്ങൾ നേടി ഒന്നിലധികം സ്റ്റോറുകളുടെ സൂപ്പർവൈസറായി. ഇദ്ദേഹത്തെ സഹപ്രവർത്തകർ സ്നേഹത്തോടെ “പാപ്പാ ബിയർ” എന്നാണ് വിളിച്ചിരുന്നത്.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ