Indian Rupee: തകര്‍ന്നടിഞ്ഞ് രൂപ; പ്രവാസികള്‍ക്കിത് ആഘോഷക്കാലം
Rupee Exchange Rate Today: രൂപയുടെ മൂല്യം ഇനിയും കുറയുമെന്ന പ്രതീക്ഷയില്‍ നാട്ടിലേക്ക് പണം അയക്കാതെ കാത്തിരിക്കുന്നവരും ധാരാളം. യുഎസുമായുള്ള താരിഫ് പ്രശ്‌നങ്ങളാണ് രൂപയ്ക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.

പ്രതീകാത്മക ചിത്രം
ദുബൈ: യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ തന്നെ താഴ്ന്ന നിലയിലേക്കെത്തിയപ്പോള്‍ നാട്ടിലേക്ക് പണം അയക്കാന്‍ തിരക്കുക്കൂട്ടി പ്രവാസികള്‍. ദിര്‍ഹം, റിയാല്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികള്‍ക്ക് മൂല്യം വര്‍ധിച്ചത് പ്രവാസികള്‍ക്ക് ആശ്വാസമായി. നാട്ടിലേക്ക് എത്രയും പെട്ടെന്ന് പണമയച്ച് അവസരം മുതലാക്കാനുള്ള ഓട്ടത്തിലാണ് പ്രാവസികളിപ്പോള്‍.
എന്നാല്‍ രൂപയുടെ മൂല്യം ഇനിയും കുറയുമെന്ന പ്രതീക്ഷയില്‍ നാട്ടിലേക്ക് പണം അയക്കാതെ കാത്തിരിക്കുന്നവരും ധാരാളം. യുഎസുമായുള്ള താരിഫ് പ്രശ്‌നങ്ങളാണ് രൂപയ്ക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. യുഎസ് താരിഫുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ സമീപഭാവിയില്‍ രൂപ ഇനിയും താഴോട്ടിറങ്ങുമെന്ന് പ്രവാസികള്‍ പറയുന്നു.
എന്നാല്‍ രൂപയുടെ മൂല്യമിടിയുന്നത് പണപ്പെരുപ്പത്തിന് കാരണമായേക്കാമെന്ന ആശങ്കയും അവര്‍ക്കുണ്ട്. സെപ്റ്റംബര്‍ ഒന്നിന് 1 ദിര്‍ഹത്തിന് 24.068 ആയിരുന്നു നിരക്ക്. എക്കാലത്തെയും താഴ്ന്ന നിലയിലായിരുന്നു രൂപ. എന്നാല്‍ സെപ്റ്റംബര്‍ അഞ്ചിന് രൂപ വീണ്ടും താഴോട്ടിറങ്ങി. 24.076 എന്നതിലേക്ക് കഴിഞ്ഞ ദിവസമെത്തി.
വിദേശ ബാങ്കുകള്‍ ഡോളര്‍ വാങ്ങിയതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായതെന്ന വിലയിരുത്തലും പ്രവാസികള്‍ക്കിടയിലുണ്ട്. രൂപയുടെ മൂല്യം ഇത്രയേറെ കുറഞ്ഞിട്ടും നാട്ടിലേക്ക് പണം അയക്കാന്‍ പലരും തയാറല്ല. ആവശ്യത്തിന് മാത്രം പണം അയക്കുകയാണ് ചിലര്‍ ചെയ്യുന്നത്.
യുഎഇ പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കാതെ നിന്നാല്‍ ഇനിയും രൂപയുടെ മൂല്യം കുറയുമെന്നാണ് അവര്‍ പറയുന്നത്. ആ സാഹചര്യത്തില്‍ പണം അയക്കുന്നതാണ് ഉചിതമെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റുചിലര്‍ നാട്ടിലേക്ക് പണം അയക്കുന്നതിന് വിവിധ ആപ്പുകളും പ്രയോജനപ്പെടുത്തുന്നു.
രൂപയുടെ മൂല്യം
- യുഎസ് ഡോളര്‍- 88.17
- യുഎഇ ദിര്‍ഹം- 23.99
- സൗദി റിയാല്‍- 23.50
- ഖത്തര്‍ റിയാല്‍- 24.22
- ഒമാന്‍ റിയാല്‍- 229.31
- ബഹ്‌റൈന്‍ ദിനാര്‍- 288.62
- യൂറോ- 103.33