Israel-Palestine Conflict: വെടിയൊച്ചകളില്ലാത്ത പ്രഭാതം; പലസ്തീന്‍ ബന്ദികളെ മോചിപ്പിച്ച് ഇസ്രായേല്‍

90 Palestine Hostages Released by Israel: ഇസ്രായേല്‍ സുരക്ഷ സേനയും ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് പ്രതിനിധികളും സംയുക്തമായാണ് വൈദ്യ പരിശോധന നടത്തിയത്. മോചിപ്പിക്കപ്പെട്ടവരില്‍ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പലസ്തീനിലെ പ്രമുഖ നേതാക്കളില്‍ ഒരാളായ ഖാലിദ ജരാരുമുണ്ട്. പലസ്തീനിയന്‍ രാഷ്ട്രീയ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ ഇവര്‍ 2023 ഡിസംബറിലാണ് ഇസ്രായേലിന്റെ തടവിലാകുന്നത്.

Israel-Palestine Conflict: വെടിയൊച്ചകളില്ലാത്ത പ്രഭാതം; പലസ്തീന്‍ ബന്ദികളെ മോചിപ്പിച്ച് ഇസ്രായേല്‍

ബന്ദികളെ ബസില്‍ കൊണ്ടുവരുന്നു

Published: 

20 Jan 2025 08:51 AM

ജെറുസലേം: പലസ്തീന്‍ തടവുകാരെ മോചിപ്പിച്ച് ഇസ്രായേല്‍. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടമായാണ് ഇസ്രായേല്‍ തടവുകാരെ മോചിപ്പിച്ചത്. വെസ്റ്റ് ബാങ്കിലെ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന 90 ബന്ദികളെയാണ് ഇസ്രായേല്‍ മോചിപ്പിച്ചത്. വെസ്റ്റ് ബാങ്കില്‍ നിന്നുള്ള 78 പേരും ജെറുസലേമില്‍ നിന്നും 12 പലസ്തീനികളുമാണ് മോചിപ്പിക്കപ്പെട്ടവരിലുള്ളത്.

മോചിപ്പിക്കപ്പെട്ടവരില്‍ 62 സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. ഇതിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. മോചിപ്പിക്കപ്പെടുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താതിരിക്കാന്‍ കറുത്ത ഷീല്‍ഡുകളോട് കൂടിയ ബസിലാണ് ഇസ്രായേല്‍ അവരെ പുറത്തെത്തിച്ചത്. പിന്നീട് വൈദ്യ പരിശോധനകള്‍ നടത്തിയതിന് ശേഷമാണ് ബന്ദികളെ മോചിപ്പിച്ചത്.

ഇസ്രായേല്‍ സുരക്ഷ സേനയും ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് പ്രതിനിധികളും സംയുക്തമായാണ് വൈദ്യ പരിശോധന നടത്തിയത്. മോചിപ്പിക്കപ്പെട്ടവരില്‍ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പലസ്തീനിലെ പ്രമുഖ നേതാക്കളില്‍ ഒരാളായ ഖാലിദ ജരാരുമുണ്ട്. പലസ്തീനിയന്‍ രാഷ്ട്രീയ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ ഇവര്‍ 2023 ഡിസംബറിലാണ് ഇസ്രായേലിന്റെ തടവിലാകുന്നത്.

ആദ്യഘട്ടത്തില്‍ മോചിപ്പിച്ച 90 ബന്ദികളെ സ്വീകരിക്കുന്നതിനായി നൂറുകണക്കിന് പലസ്തീനികളാണ് ജയിലിന് പുറത്ത് തടിച്ചുകൂടിയത്. ബലൂണും പതാകകളും ബാനറുകളും മധുര പലഹാരങ്ങള്‍ ഉള്‍പ്പെടെ കയ്യില്‍ കരുതിയാണ് അവര്‍ തടവുകാരെ വരവേറ്റത്. തടവുകാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പലസ്തീനികള്‍ ജയിലിന് പുറത്തെത്തിയിരുന്നു.

റെഡ് ക്രോസിന്റെ രണ്ട് ബസുകളിലായാണ് ഇസ്രായേല്‍ തടവുകാരെ പുറത്തെത്തിച്ചത്. തിരക്ക് നിയന്ത്രിക്കുന്നതിനായി സുരക്ഷ സേനയ്ക്ക് കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതായി വന്നു. ഇതോടെയുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. അതേസമയം, മോചിപ്പിക്കാനിരുന്ന ജെറുസേലം സ്വദേശികളായ ബന്ദികളുടെ വീടുകള്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം അടിച്ചുതകര്‍ത്തിരുന്നു. സ്ത്രീകളുടെ വീടാണ് അടിച്ചുതകര്‍ത്തത്.

Also Read: Benjamin Netanyahu: വെടി നിർത്തൽ താൽക്കാലികം, ആവശ്യമെങ്കിൽ പോരാട്ടം തുടരും; ബെഞ്ചമിന്‍ നെതന്യാഹു

ബന്ദി കൈമാറ്റത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് മുന്‍ഗണന നല്‍കുകയെന്ന് ഇസ്രായേലും ഹമാസും തമ്മിലുള്ള കരാറില്‍ പറയുന്നുണ്ട്. ഹമാസിന്റെ കീഴില്‍ തടവില്‍ കഴിയുന്ന ഇസ്രായേലി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 33 ബന്ദികളെ കൈമാറുമ്പോള്‍, പകരമായി ഇസ്രായേലിന്റെ തടവിലുള്ള രണ്ടായിരത്തോളം പലസ്തീന്‍ ബന്ദികളെ മോചിപ്പിക്കണമെന്നാണ് കരാറില്‍ പറയുന്നത്.

ഓരോ സിവിലിയന്‍ ബന്ദിക്ക് വേണ്ടി 30 പലസ്തീന്‍ തടവുകാരെയാണ് ഇസ്രായേല്‍ മോചിപ്പിക്കുക. ഇസ്രായേലിന്റെ വനിതാ സൈനികര്‍ക്കായി 50 തടവുകാരെയും മോചിപ്പിക്കും.

അതേസമയം, ഞായറാഴ്ച (ജനുവരി 19) മൂന്ന് ഇസ്രായേല്‍ ബന്ദികളെ ഹമാസ് കൈമാറിയിരുന്നു. ഞായറാഴ്ച രാവിലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഉച്ചയ്ക്ക് ശേഷമാണ് നിലവില്‍ വന്നത്. ഇതിന് ശേഷമായിരുന്നു മൂന്ന് ബന്ദികളെ ഹമാസ് ഇസ്രായേലിന് കൈമാറിയത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും