Israel Gaza Attack: ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 70 കടന്നു

Israel Gaza Attack Updates: സഹായം തേടിയെത്തുന്ന നിരായുധരായ പലസ്തീനികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഇസ്രായേല്‍ ഉത്തരവിട്ടതായി സൈനികരെയും ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് ഇസ്രായേലി പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നതായി അല്‍ജസീറ പറയുന്നു.

Israel Gaza Attack: ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 70 കടന്നു

ഗാസയില്‍ നിന്നുള്ള ദൃശ്യം

Published: 

27 Jun 2025 14:27 PM

ഗാസ സിറ്റി: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 70 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഗാസയിലെ വിവിധ മേഖലകളിലായി 72 പേരോളം കൊല്ലപ്പെട്ടതായി ഗാസയിലെ ആശുപത്രി വൃത്തങ്ങള്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു. സഹായ വിതരണത്തിനായി കാത്തുനില്‍ക്കുന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്.

കഴിഞ്ഞ ഏതാനും നാളുകളായി സഹായ വിതരണ ട്രക്കുകള്‍ക്കായി കാത്തുനിന്ന ജനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 549 പലസ്തീനികള്‍ കൊല്ലപ്പെട്ടു. യുഎസ്-ഇസ്രായേല്‍ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ സഹായ വിതരണ കേന്ദ്രങ്ങളിലോ അവയ്ക്ക് സമീപമോ നടത്തിയ ആക്രമണങ്ങളില്‍ 4,066 പേര്‍ക്ക് പരിക്കേറ്റതായും ഗാസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കുന്നു.

സഹായം തേടിയെത്തുന്ന നിരായുധരായ പലസ്തീനികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഇസ്രായേല്‍ ഉത്തരവിട്ടതായി സൈനികരെയും ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് ഇസ്രായേലി പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നതായി അല്‍ജസീറ പറയുന്നു.

Also Read: Donald Trump: ‘ഇന്ത്യയുമായി വമ്പൻ വ്യാപാര കരാർ’; സൂചന നൽകി ട്രംപ്

സഹായ വിതരണ കേന്ദ്രങ്ങള്‍ തങ്ങള്‍ക്ക് ഇപ്പോള്‍ മരണക്കെണിയായി മാറിയിരിക്കുന്നുവെന്നാണ് പലസ്തീനികള്‍ പറയുന്നത്. ജിഎച്ച്എഫ് നടത്തുന്ന സഹായ വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണം വാങ്ങി മരിക്കുകയോ അല്ലെങ്കില്‍ പട്ടിണി കിടന്ന് മരിക്കുകയോ ചെയ്യുക എന്നതാണ് പലസ്തീനികള്‍ക്ക് മുന്നിലുള്ള വഴിയെന്ന് സഹായ സംഘടനകള്‍ പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും