Xueqin Jiang: ഇറാനിലെ യുഎസ് ആക്രമണം ഒരു വര്‍ഷം മുമ്പേ കണ്ടുപിടിച്ചുകളഞ്ഞു; ഈ ചൈനക്കാരന്റെ പ്രവചനം വൈറല്‍

Iran Israel Conflict: . യുഎസ് ഇറാനിലേക്ക് ഒരു ലക്ഷം സൈനികരെ വരെ അയച്ചേക്കും. എന്നാല്‍ സഖ്യകക്ഷികളുടെ സഹായമില്ലാതെ ഈ സേനയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും, സഖ്യകക്ഷികള്‍ പിന്തുണയ്ക്കുമോയെന്ന് സംശയമാണെന്നും ജിയാങ് പറഞ്ഞിരുന്നു

Xueqin Jiang: ഇറാനിലെ യുഎസ് ആക്രമണം ഒരു വര്‍ഷം മുമ്പേ കണ്ടുപിടിച്ചുകളഞ്ഞു; ഈ ചൈനക്കാരന്റെ പ്രവചനം വൈറല്‍

ജിയാങ് ഷുക്കിൻ

Published: 

24 Jun 2025 | 02:28 PM

റാനും ഇസ്രയേലും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന്റെ ആശ്വാസത്തിലാണ് ലോകം. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ യുഎസ് ആക്രമിച്ചതും, തിരിച്ചടിയായി ഖത്തറിലെ അമേരിക്കന്‍ എയര്‍ ബേസുകളില്‍ ഇറാന്‍ ആക്രമണം നടത്തിയതും സംഘര്‍ഷം രൂക്ഷമാകുന്നതിലേക്ക് നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനും ഇസ്രായേലും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയത്. അതേസമയം, ഇറാനിലെ യുഎസ് ആക്രമണം ഒരു വര്‍ഷം മുമ്പ് കൃത്യമായി പ്രവചിച്ച ചൈനീസ് സ്വദേശിയുടെ വാക്കുകള്‍ ഇപ്പോള്‍ വൈറലാവുകയാണ്. ചൈനീസ് വിദ്യാഭ്യാസ വിദഗ്ധനും ഗവേഷകനുമായ ഷുക്കിന്‍ ജിയാങ് 2024 മെയ് 29നാണ് സംഘര്‍ഷങ്ങളെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രവചിച്ചത്.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്‌ ഇറാനെതിരായ യുഎസ് ആക്രമണത്തിന് കാരണമാകുമെന്നായിരുന്നു ജിയാങിന്റെ പ്രവചനം. യുഎസ് ആക്രമണം വിജയകരമാണെന്ന് ആദ്യമൊക്കെ തോന്നിക്കുമെങ്കിലും അത് പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ വെല്ലുവിളി നിറഞ്ഞ പര്‍വത പ്രദേശങ്ങള്‍, ശക്തമായ പ്രാദേശിക പ്രതിരോധം തുടങ്ങിയവയാണ് ഇതിന് കാരണമായി ജിയാങ് ചൂണ്ടിക്കാണിച്ചത്.

ഇറാന്റെ ആണവ പദ്ധതിയെ ചൂണ്ടിക്കാട്ടി ഇസ്രായേലും യുഎസും തങ്ങളുടെ ആക്രമണത്തെ ന്യായീകരിക്കുമെന്നും ജിയാങ് പ്രവചിച്ചിരുന്നു. ഇറാനിയന്‍ ജനത അവരുടെ സര്‍ക്കാരിന് പിന്നില്‍ അണിചേരും. ഇറാനിലെ ഭൂപ്രകൃതിയും എതിരാളികള്‍ക്ക് വെല്ലുവിളിയാകും. യുഎസ് ഇറാനിലേക്ക് ഒരു ലക്ഷം സൈനികരെ വരെ അയച്ചേക്കും. എന്നാല്‍ സഖ്യകക്ഷികളുടെ സഹായമില്ലാതെ ഈ സേനയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും, സഖ്യകക്ഷികള്‍ പിന്തുണയ്ക്കുമോയെന്ന് സംശയമാണെന്നും ജിയാങ് പറഞ്ഞു.

ഇറാന്‍ പോലുള്ള ഒരു രാജ്യത്തെ പിടിച്ചെടുക്കാന്‍ കുറഞ്ഞത് 30 ലക്ഷം സൈനികരെയെങ്കിലും വേണ്ടിവരുമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷവും, അതിലെ യുഎസ് ഇടപെടലും വാര്‍ത്തയാകുമ്പോള്‍ ജിയാങിന്റെ ഈ പ്രവചനങ്ങളും ഇന്ന് ചര്‍ച്ച ചെയ്യപ്പെടുകയാണ്.

Read Also: Israel- Iran Conflict: ചങ്ങാതി നന്നായാല്‍ യുദ്ധം വേണ്ട! ഇറാനും ഇസ്രായേലും തമ്മിലുള്ളത് 45 വര്‍ഷത്തിന്റെ വൈര്യം

ബീജിംഗിൽ താമസിക്കുന്ന അധ്യാപകനും എഴുത്തുകാരനുമാണ് ഷുക്കിൻ ജിയാങ്. ദോഹയിലെ വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ എജ്യുക്കേഷൻ, ദുബായിലെ ഗ്ലോബൽ എഡ്യൂക്കേഷൻ & സ്കിൽസ് ഫോറം, റിയോ ഡി ജനീറോയിലെ എജ്യുക്കാവോ 360, ബീജിംഗിലെ ലേണേഴ്സ് ഇന്നൊവേഷൻ ഫോറം ഫോർ എജ്യുക്കേഷൻ ​​എന്നിവയുൾപ്പെടെ പ്രധാന ആഗോള ഫോറങ്ങളിൽ ജിയാങ് പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകന്‍, ഡോക്യുമെന്ററി ഫിലിം മേക്കര്‍ എന്നീ നിലകളിലും ഷുക്കിൻ ജിയാങ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ