Yemen Strike On Israel: യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രണം; സൈറൺ മുഴങ്ങി
Yemen Missile Strike On Israel: ഇസ്രായേലും-ഇറാനും തമ്മിലുള്ള 12 ദിവസത്തെ സംഘർഷങ്ങൾ അവസാനിച്ചിരിക്കെയാണ് യെമൻ്റെ ആക്രമണം. ഇറാൻ -ഇസ്രയേൽ ആക്രമണങ്ങളിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിച്ചിരുന്നു. ശനിയാഴ്ച, ഇസ്രായേലിന് നേരെ ഒരു ബാലിസ്റ്റിക് മിസൈൽ തൊടുത്തതായി ഹൂതികൾ അവകാശപ്പെട്ടു.

Yemen Strike On Israel
ടെൽ അവീവ്: യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം (Yemen Strike On Israel) നടന്നതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സിൻ്റെ സ്ഥിരീകരണം. ഇതിന് പിന്നാലെ ഇസ്രയേലിലെ വിവിധയിടങ്ങളിൽ ആക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങി. മിസൈൽ ആക്രമണത്തെ ചെറുക്കാൻ കഴിഞ്ഞതായും ഇസ്രയേൽ അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇസ്രയേൽ സജ്ജമാക്കിയതായും വിവരമുണ്ട്. ആക്രമണ പശ്ചാതലത്തിൽ ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങൾക്ക് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം ഡ്രോണുകൾ ഉപയോഗിച്ച് ഇസ്രായേലിനെ ആക്രമിച്ചതായി യെമൻ ഹൂതികൾ അവകാശപ്പെട്ടു. “യെമൻ സായുധ സേനയുടെ മിസൈൽ സേന പലസ്തീൻ 2 ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യാഫയിലെ അധിനിവേശ പ്രദേശത്തെ ലോഡ് വിമാനത്താവളത്തെ ലക്ഷ്യമാക്കി സൈനിക പ്രവർത്തനം നടത്തി”ഹൂതി സൈനിക വക്താവ് യഹ്‌യ സാരി ടെലിഗ്രാമിൽ പോസ്റ്റ് ചെയ്തു. യെമനെയും ടെഹ്‌റാൻ പോലെ കണക്കാക്കും എന്നായിരുന്നു ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
ഇസ്രായേലും-ഇറാനും തമ്മിലുള്ള 12 ദിവസത്തെ സംഘർഷങ്ങൾ അവസാനിച്ചിരിക്കെയാണ് യെമൻ്റെ ആക്രമണം. ഇറാൻ -ഇസ്രയേൽ ആക്രമണങ്ങളിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിച്ചിരുന്നു. ശനിയാഴ്ച, ഇസ്രായേലിന് നേരെ ഒരു ബാലിസ്റ്റിക് മിസൈൽ തൊടുത്തതായി ഹൂതികൾ അവകാശപ്പെട്ടു.
🚨Sirens sounding across several areas in Israel due to projectile fire from Yemen🚨 pic.twitter.com/hvGexBHeMd
— Israel Defense Forces (@IDF) July 1, 2025