Ashley Tellis: ചൈനയുമായി ബന്ധം? യുഎസില്‍ അറസ്റ്റിലായ ആഷ്‌ലി ടെല്ലിസ് ആരാണ്?

Who is Ashley Tellis: ചൈനയുമായുള്ള ബന്ധം ആരോപിച്ച് ഒക്ടോബര്‍ 11നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ചൈനീസ് ഉദ്യോഗസ്ഥരുമായി വിവിധയിടങ്ങളില്‍ വെച്ച് കൂടിക്കാഴ്ച നടത്തി, യുഎസിന്റെ വിവിധ ഫയലുകള്‍ ഇല്ലാതാക്കി തുടങ്ങി കാരണങ്ങള്‍ പറഞ്ഞാണ് നീക്കം.

Ashley Tellis: ചൈനയുമായി ബന്ധം? യുഎസില്‍ അറസ്റ്റിലായ ആഷ്‌ലി ടെല്ലിസ് ആരാണ്?

ആഷ്‌ലി ടെല്ലിസ്

Updated On: 

15 Oct 2025 17:55 PM

ചൈനയുമായി ബന്ധം ആരോപിച്ച് ഇന്ത്യന്‍ വംശജനായ വിദഗ്ധനെ യുഎസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ദീര്‍ഘകാലം യുഎസ് ഗവണ്‍മെന്റ് ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച വ്യക്തിയും ഇന്ത്യ-ദക്ഷിണേഷ്യ വിദഗ്ധനുമായി ആഷ്‌ലി ടെല്ലിസ് ആണ് അറസ്റ്റിലായത്. ചൈനയുമായുള്ള ബന്ധം ആരോപിച്ച് ഒക്ടോബര്‍ 11നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ചൈനീസ് ഉദ്യോഗസ്ഥരുമായി വിവിധയിടങ്ങളില്‍ വെച്ച് കൂടിക്കാഴ്ച നടത്തി, യുഎസിന്റെ വിവിധ ഫയലുകള്‍ ഇല്ലാതാക്കി തുടങ്ങി കാരണങ്ങള്‍ പറഞ്ഞാണ് നീക്കം.

ആരാണ് ആഷ്‌ലി ടെല്ലിസ്

മുംബൈയിലാണ് ടെല്ലിസിന്റെ ജനനം. സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ടെല്ലിസ് ചിക്കാഗോ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ എംഎയും പിഎച്ച്ഡിയും നേടി. 2001ല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയില്‍ പ്രവേശിച്ചു. ഇന്ത്യയും ദക്ഷിണേഷ്യയുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദഗ്ധനാണ് അദ്ദേഹം.

പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ കാലത്ത് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ജോലി ചെയ്തിരുന്നു. പ്രതിരോധ വകുപ്പില്‍ ഓഫീസ് ഓഫ് നെറ്റ് അസസ്‌മെന്റില്‍ (നിലവിലെ യുദ്ധ വകുപ്പ്) കോണ്‍ട്രാക്ടറായി ടെല്ലിസ് സേവനമനുഷ്ഠിച്ചിരുന്നു. ഇവിടെ സെന്‍സിറ്റീവ് വിവരങ്ങളിലേക്കുള്ള ആക്‌സസ് പോലും അദ്ദേഹത്തിനുണ്ടായിരുന്നു.  സ്ട്രാറ്റജിക് പ്ലാനിങ് സീനിയര്‍ ഡയറക്ടര്‍, റാന്‍ഡ് കോര്‍പറേഷനില്‍ സീനിയര്‍ പോളിസി അനലിസ്റ്റ്, പ്രൊഫസര്‍ തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

എന്താണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റം?

2022നും 2025നും ഇടയില്‍ ടെല്ലിസ് ചചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയെന്നാണ് എഫ്ബിഐയുടെ കണ്ടെത്തല്‍. വ്യോമസേനയുടെ തന്ത്രപ്രധാനമായ വിവരങ്ങളും സാങ്കേതികപരമായ അപ്‌ഡേറ്റുകളും ടെല്ലിസ് ആക്‌സസ് ചെയ്ത് നീക്കം ചെയ്തതായി കോടതി രേഖകളില്‍ പറയുന്നു.

Also Read: Ashley Tellis: രഹസ്യരേഖകള്‍ കൈവശം വച്ചു, ഇന്ത്യന്‍ വംശജനായ പ്രതിരോധ വിദഗ്ധന്‍ യുഎസില്‍ അറസ്റ്റില്‍

ടെല്ലിസിന്റെ വിയന്നയിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍ ടോപ് സീക്രട്ട് എന്ന് അടയാളപ്പെടുത്തിയ ആയിരത്തിലധികം പേജുള്ള രേഖകള്‍ അധികൃതര്‍ കണ്ടെടുത്തതായാണ് വിവരം. 2022 സെപ്റ്റംബറില്‍ വിര്‍ജീനയയിലെ ഒരു റെസ്‌റ്റോറന്റില്‍ വെച്ച് ടെല്ലിസ് ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ടെല്ലിസിന്റെ കൈവശം സുപ്രധാനമായ എന്തോ അടങ്ങിയ കവര്‍ ഉള്ളതായാണ് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2023 ഏപ്രില്‍ 11ന് നടന്ന കൂടിക്കാഴ്ചയില്‍ ടെല്ലിസും ചൈനീസ് ഉദ്യോഗസ്ഥരും ഇറാനിയന്‍-ചൈനീസ് ബന്ധങ്ങളെ കുറിച്ചും ഉയര്‍ന്നുവരുന്ന സാങ്കേതിക വിദ്യകളെ കുറിച്ചും ചര്‍ച്ച ചെയ്തതായും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബര്‍ 2ന് നടന്ന അത്താഴവിരുന്നില്‍ ടെല്ലിസിന് സമ്മാനമായി ഒരു ബാഗ് ലഭിച്ചതായും പറയപ്പെടുന്നു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും