Mother’s Day 2025: പകരം വയ്ക്കാനില്ലാത്ത സ്നേഹം; മാതൃദിനത്തിൽ അമ്മമാർക്ക് ആശംസകൾ നേരാം

Mother's Day 2025 Wishes: ഓരോ വ്യക്തിയേയും രൂപപ്പെടുത്തുന്നതിൽ അമ്മമാർക്കുള്ള പങ്ക് വളരെ വലുതാണ്. അമ്മയുടെ സ്നേഹത്തെ ഓർക്കാൻ പ്രത്യേക ഒരു ദിനം ആവശ്യമില്ലെങ്കിലും വർഷങ്ങളായി ലോകം മുഴുവൻ മാതൃദിനം ആഘോഷിക്കുന്നുണ്ട്. .

Mothers Day 2025: പകരം വയ്ക്കാനില്ലാത്ത സ്നേഹം; മാതൃദിനത്തിൽ അമ്മമാർക്ക് ആശംസകൾ നേരാം
Published: 

10 May 2025 17:23 PM

നാളെ മെയ് 11. ലോക മാതൃ ദിനം. അമ്മയുടെ സ്നേഹത്തെ ഓർക്കാൻ പ്രത്യേക ഒരു ദിനം ആവശ്യമില്ലെങ്കിലും വർഷങ്ങളായി ലോകം മുഴുവൻ മാതൃദിനം ആഘോഷിക്കുന്നുണ്ട്. ഓരോ വ്യക്തിയേയും രൂപപ്പെടുത്തുന്നതിൽ അമ്മമാർക്കുള്ള പങ്ക് വളരെ വലുതാണ്. സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാരുടെ ദിനത്തിൽ അവർക്ക് ആശംസകൾ നേരാം.

ആശംസകൾ

അമ്മയ്ക്ക് തുല്യം അമ്മ മാത്രം. മാതൃദിന ആശംസകൾ.

ഈ ലോകത്തുള്ള മറ്റാരെക്കാളും എനിക്ക് വേണ്ടി എല്ലാം ചെയ്ത് തരുന്ന പ്രിയപ്പെട്ട അമ്മയ്ക്ക് മാതൃദിനാശംസകൾ.

അമ്മയാണ് ആദ്യ പാഠം. സ്നേഹത്തിന്റെ തുറന്ന പുസ്തകം, ത്യാഗത്തിന്റെ പര്യായം, എന്റെ അമ്മയ്ക്ക് മാതൃ ദിനാശംസകൾ

മാതൃദിനത്തിൽ എന്റെ ഹൃദയംഗമമായ ആശംസകൾ, ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഓരോ ദിവസവും സ്നേഹിക്കപ്പെടാനുള്ള ഭാഗ്യമുണ്ടാകട്ടെ.

എന്റെ ഉത്തമസുഹൃത്തും ജീവിത വഴിയിലെ മാലാഖയും എന്റെ അമ്മയാണ്. സന്തോഷകരമായ മാതൃദിനാശംസകൾ!

എന്നെ ഞാനക്കാൻ ഈ ജന്മം നൽകിയ എന്റെ അമ്മയ്ക്ക്, ഹൃദയത്തിൽ തൊട്ട മാതൃ ദിനാശംസകൾ!

ഓർക്കുമ്പോൾ തെളിയുന്ന നന്മ എന്റെ അമ്മ. എല്ലാവർക്കും മാതൃദിന ആശംസകൾ.

പ്രശസ്തരുടെ ഉദ്ധരണികൾ

‘വീട്ടിലെ ഹൃദയമിടിപ്പ് അമ്മയാണ്; അമ്മയില്ലെങ്കിൽ ഹൃദയമിടിപ്പ് നിലച്ചതായി തോന്നും’ : ലിറോയ് ബ്രൗൺലോ

ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എന്റെ അമ്മയാണ്. അമ്മ പഠിപ്പിച്ച പാഠങ്ങളാണ് എന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും ആധാരം’ : ജോർജ് വാഷിംഗ്ടൺ

‘നിങ്ങൾ നിങ്ങളുടെ അമ്മയെ നോക്കുമ്പോൾ, നിങ്ങൾ ഇതുവരെ അനുഭവിക്കാത്ത ശുദ്ധമായ സ്നേഹത്തിലേക്കാണ് നോക്കുന്നത്’ : ചാർളി ബെനെറ്റോ

‘ഞാൻ എന്റെ അമ്മയുടെ പ്രാർത്ഥനകളെ കുറിച്ച് ഓർക്കാറുണ്ട്. അത് എപ്പോഴും എന്റെ കൂടെത്തനെയുണ്ട്. എന്റെ ജീവിതത്തോട് ചേർന്നു തന്നെ’ : എബ്രഹാം ലിങ്കൺ

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും