5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Benjamin Netanyahu: നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് നടപ്പാക്കണം; ആവശ്യവുമായി ഒമ്പത് രാജ്യങ്ങള്‍

Nine Countries Against Benjamin Netanyahu: ഹേഗ് ഗ്രൂപ്പ് എന്ന പേരില്‍ സംഘം ചേര്‍ന്ന ബെലീസ്, ബൊളീവിയ, കൊളംബിയ, ക്യൂബ, ഹോണ്ടുറാസ്, മലേഷ്യ, നമീബിയ, സെനഗല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഇസ്രായേലിനെതിരെ നിലപാട് സ്വീകരിച്ചത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം, പലസ്തീനിലെ വംശഹത്യ നിരോധനം എന്നിങ്ങനെയുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ ഇസ്രായേല്‍ ലംഘിക്കുന്നതായി ഹേഗ് ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.

Benjamin Netanyahu: നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് നടപ്പാക്കണം; ആവശ്യവുമായി ഒമ്പത് രാജ്യങ്ങള്‍
ബെഞ്ചമിന്‍ നെതന്യാഹു Image Credit source: PTI
shiji-mk
Shiji M K | Published: 03 Feb 2025 21:31 PM

ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒമ്പത് രാജ്യങ്ങള്‍. നെതന്യാഹുവിനും മുന്‍പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് നടപ്പാക്കണമെന്നാണ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. ഇസ്രായേലിന് ആയുധങ്ങളും യുദ്ധോപകരണങ്ങളും ലഭിക്കുന്നതില്‍ തടസമേര്‍പ്പെടുത്തുമെന്നും രാജ്യങ്ങള്‍ അറിയിച്ചു.

ഹേഗ് ഗ്രൂപ്പ് എന്ന പേരില്‍ സംഘം ചേര്‍ന്ന ബെലീസ്, ബൊളീവിയ, കൊളംബിയ, ക്യൂബ, ഹോണ്ടുറാസ്, മലേഷ്യ, നമീബിയ, സെനഗല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഇസ്രായേലിനെതിരെ നിലപാട് സ്വീകരിച്ചത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം, പലസ്തീനിലെ വംശഹത്യ നിരോധനം എന്നിങ്ങനെയുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ ഇസ്രായേല്‍ ലംഘിക്കുന്നതായി ഹേഗ് ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.

കൂടാതെ, അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ), ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി (ഐസിസി) എന്നിവയുടെ വിധികള്‍ക്ക് നേരെയുള്ള ഇസ്രായേലിന്റെ നിലപാടും രാജ്യത്തിനെതിരെ തീരുമാനം കൈക്കൊള്ളുന്നതിന് പിന്നിലുണ്ടെന്നും ഹേഗ് ഗ്രൂപ്പ് പറയുന്നു. ഹേഗ് ഗ്രൂപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടയിലായിരുന്നു സുപ്രധാന തീരുമാനമെടുത്തത്.

ബെഞ്ചമിന്‍ നെതന്യാഹുവിനും യോവ് ഗാലന്റിനുമതിരായ അറസ്റ്റ് വാറണ്ടുകള്‍ക്ക് ഐസിസിയുടെ അനുമതി ലഭിക്കുന്നതിനുള്ള ബില്‍ യുഎസ് ഫെഡറല്‍ നിയമനിര്‍മാണ സഭയില്‍ പാസാക്കാന്‍ നേരത്തെ ശ്രമം നടന്നിരുന്നു. ഹേഗ് ഗ്രൂപ്പില്‍ ഭാഗമായിട്ടുള്ള ദക്ഷിണാഫ്രിക്കയായിരുന്നു ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് കൊണ്ടുവന്നത്. ഇസ്രായേല്‍ ഗസയില്‍ വംശഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്.

Also Read: Ceasefire in Gaza: നാലാമത് ബന്ദി കൈമാറ്റവും പൂര്‍ത്തിയായി; റഫ അതിര്‍ത്തി തുറന്ന് ഇസ്രായേല്‍

അതേസമയം, ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തലിന് ശേഷം തീരദേശത്തിന്റെ വടക്ക് ഭാഗത്തേക്ക് മടങ്ങിയെത്തുന്ന ഗസ നിവാസികളെ സംരക്ഷിക്കാനുള്ള ശ്രമം ഉണ്ടാകണമെന്നും ഹേഗ് ആവശ്യം മുന്നോട്ടുവെക്കുന്നു. ഇസ്രായേലിന്റെ ക്രൂരതകള്‍ കൂട്ടകൊലയ്ക്കും പീഡനത്തിനും അപ്പുറമാണ്. അന്താരാഷ്ട്ര നിയമത്തിന്റെ അടിത്തറകളോടാണ് ഇസ്രായേല്‍ യുദ്ധം ചെയ്യുന്നത്. അതിനെ പ്രതിരോധിക്കാന്‍ ലോകമെമ്പാടുമുള്ള സമൂഹത്തിന് ബാധ്യതയുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമി പറഞ്ഞു.