Oman Air Flight Cancelled: എയർ കണ്ടീഷനിംഗ് സിസ്റ്റം തകരാറിലായി; ഹൈദരാബാദിൽ നിന്നുള്ള ഒമാൻ വിമാനം റദ്ധാക്കിയത് എട്ട് മണിക്കൂറിന് ശേഷം; പ്രതിഷേധവുമായി യാത്രക്കാർ
Oman Air Flight from Hyderabad Cancelled: എയർ കണ്ടീഷനിംഗ് സിസ്റ്റത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ഒന്നും തന്നെ വിജയം കണ്ടില്ല. ഇതോടെ ഏകദേശം രാത്രി പത്ത് മണിയോടെ വിമാന അധികൃതർ വിമാനം റദ്ധാക്കിയതായി യാത്രക്കാരെ അറിയിക്കുകയായിരുന്നു.

വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം എട്ട് മണിക്കൂറിന് ശേഷം റദ്ദാക്കി. ഒമാന്‍ എയറിന്‍റെ ഡബ്യുവൈ 232 വിമാനമാണ് റദ്ധാക്കിയത്. ഇതോടെ എട്ട് മണിക്കൂറോളം വിമാനത്തില്‍ ഇരുന്ന യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ പുറപ്പെടേണ്ടിയിരുന്ന വിമാനം മണിക്കൂറുകളോളം വൈകിയതോടെ യാത്രക്കാരിൽ പലർക്കും ശ്വാസം മുട്ടൽ അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. യാത്രക്കാർ വിമാനത്തിൽ കയറിയ ശേഷമാണ് വിമാനത്തിന്റെ എയർ കണ്ടീഷനിംഗ് സിസ്റ്റം തകരാറിൽ ആയത്. ഇതേ തുടർന്ന് വിമാനം മണിക്കൂറോളം വൈകി. ഇതോടെയാണ് യാത്രക്കാർക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടത് എന്നാണ് വിവരം.
എയർ കണ്ടീഷനിംഗ് സിസ്റ്റത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ഒന്നും തന്നെ വിജയം കണ്ടില്ല. ഇതോടെ ഏകദേശം രാത്രി പത്ത് മണിയോടെ വിമാന അധികൃതർ വിമാനം റദ്ധാക്കിയതായി യാത്രക്കാരെ അറിയിക്കുകയായിരുന്നു. അപ്പോഴേക്കും വിമാനം പുറപ്പെടേണ്ടിയിരുന്ന സമയം കഴിഞ്ഞ് എട്ട് മണിക്കൂറോളം പിന്നിട്ടിരുന്നു. ഇത്രയും മണിക്കൂറുകൾക്ക് ശേഷം വിമാനം റദ്ധാക്കിയതിനെതിരെ ആണ് യാത്രക്കാർ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. എവിയേഷന്‍ ന്യൂസ് ആണ് വീഡിയോ പുറത്തുവിട്ടത്. വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാന അധികൃതരുമായി യാത്രക്കാര്‍ ബഹളം വയ്ക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
ഏവിയേഷൻ ന്യൂസ് പുറത്തുവിട്ട വീഡിയോ:
ALSO READ: 60 വയസിന് മുകളിലുള്ളവർക്ക് അൽ ഐൻ മൃഗശാലയിലേക്ക് സൗജന്യ പ്രവേശനം; പുതിയ ഓഫർ പ്രഖ്യാപിച്ച് അധികൃതർ
അതേസമയം, ഒമാൻ എയർ അധികൃതർ സംഭവത്തിൽ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല എന്നാണ് വിവരം. തങ്ങൾ നേരിടേണ്ടി വന്ന അസൗകര്യത്തിനും അസ്വസ്ഥതയ്ക്കും നഷ്ടപരിഹാരമോ റീഫണ്ടുകളോ നൽകാൻ വിമാന അധികൃതർ തയ്യാറായിട്ടില്ല എന്നും യാത്രക്കാർ ആരോപിക്കുന്നു. എയർകണ്ടിഷനിംഗിന്‍റെ തകരാർ മൂലം ഇത്തരത്തിൽ വിമാനങ്ങൾ റദ്ധാക്കുന്നതും വൈകുന്നതും ഇപ്പോൾ ഒരു സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. അടുത്തായി ഇത്തരത്തില്‍ നിരവധി വിമാനങ്ങളാണ് എയർകണ്ടിഷനിംഗിന്‍റെ തകരാറിനെ തുടര്‍ന്ന് വൈകുകയോ പൂര്‍ണ്ണമായും റദ്ദാക്കുകയോ ചെയ്യപ്പെട്ടത്. ഈ മാസത്തിന്റെ തുടക്കത്തിൽ ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരേണ്ടിയിരുന്ന സ്പേസ്ജെറ്റ് വിമാനം ഇത്തരത്തിൽ നിരവധി മണിക്കൂറുകൾ വൈകിയിരുന്നു. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് രാത്രി 10.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം അടുത്ത ദിവസം പുലർച്ചെ അഞ്ച് മണിയോടെയാണ് പുറപ്പെട്ടത്.