Pakistan FM Stations: ഇന്ത്യൻ പാട്ടുകൾ ഇനി കേൾക്കാൻ പാടില്ല; പാക്ക് എഫ്എം സ്റ്റേഷനുകളിൽ വിലക്ക്

Pakistan Stops Airing Indian Songs: പാകിസ്ഥാൻ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്റേതാണ് (പിബിഎ) ഉത്തരവ്. സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് പിബിഎ സെക്രട്ടറി ജനറൽ ഷക്കീൽ മസൂദ് പറഞ്ഞു.

Pakistan FM Stations: ഇന്ത്യൻ പാട്ടുകൾ ഇനി കേൾക്കാൻ പാടില്ല; പാക്ക് എഫ്എം സ്റ്റേഷനുകളിൽ വിലക്ക്

India Pakistan Flag

Published: 

02 May 2025 | 07:28 AM

ജമ്മു പഹൽ​​ഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ഇന്ത്യ-പാകിസ്ഥാൻ തമ്മിലുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇതിനിടെയിൽ ഇന്ത്യൻ പാട്ടുകൾ നിരോധിച്ച് പാകിസ്ഥാൻ. പാക്കിസ്ഥാന്റെ എഫ്എം റേഡിയോ സ്റ്റേഷനുകൾ വഴി ഇന്ത്യൻ പാട്ടുകൾ കേൾപ്പിക്കരുതെന്നാണ് നിർദ്ദേശം. പാകിസ്ഥാൻ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്റേതാണ് (പിബിഎ) ഉത്തരവ്. സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് പിബിഎ സെക്രട്ടറി ജനറൽ ഷക്കീൽ മസൂദ് പറഞ്ഞു.

പിബിഎയുടെ നീക്കത്തെ പ്രശംസിച്ച് കൊണ്ട് പാക് വാര്‍ത്താവിനിമയ മന്ത്രി അത്താവുള്ള തരാർ രം​ഗത്ത് എത്തി. പി‌ബി‌എയുടെ ദേശസ്‌നേഹപരമായ പ്രവൃത്തി വളരെയധികം വിലമതിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതേസമയം പാകിസ്ഥാന്റെ ഈ തീരുമാനം സെൽഫ് ഗോൾ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Also Read:ചുറ്റും സൈന്യം, വന്‍ നിരീക്ഷണം; ഹാഫീസ് സയീദിന്റെ സുരക്ഷ വര്‍ധിപ്പിച്ച് പാകിസ്ഥാന്‍

പിബിഎയുടെ തീരുമാനം റേഡിയോ സ്റ്റേഷനുകളുടെ ശ്രോതാക്കളിൽ വൻ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ. അതേസമയം പാകിസ്ഥാനിലെ നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ‌ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിനു പുറമെ വിവിധ പാക് യുട്യൂബ് ചാനലുകൾക്കും രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ നടപടി.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ