Taliban bans Chess: ‘ഹറാം’, ചെസ്സിന് വിലക്കേർപ്പെടുത്തി താലിബാൻ

Taliban bans chess in Afghanistan: മതവിരുദ്ധവും ചൂതാട്ടത്തിന് വഴിയൊരുക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിലക്ക്. നിരോധനത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാൻ ചെസ് ഫെഡറേഷനും പിരിച്ചുവിട്ടിട്ടുണ്ട്.

Taliban bans Chess: ഹറാം, ചെസ്സിന് വിലക്കേർപ്പെടുത്തി താലിബാൻ
Published: 

12 May 2025 14:49 PM

കാബൂൾ: അഫ്​ഗാനിസ്താനിൽ ചെസ്സിന് വിലക്കേർപ്പെടുത്തി താലിബാൻ സർക്കാർ. മതവിരുദ്ധവും ചൂതാട്ടത്തിന് വഴിയൊരുക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിലക്ക്. അനിശ്ചിതക്കാലത്തേക്കാണ് നടപടി.

ഇസ്ലാമിക നിയമ പ്രകാരം ചെസ്സ് ‘ഹറാം’ ആണെന്ന് അവകാശപ്പെട്ട് കായിക ഡയറക്ടറേറ്റാണ് ചെസ്സ് വിലക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. നിരോധനത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാൻ ചെസ് ഫെഡറേഷനും പിരിച്ചുവിട്ടിട്ടുണ്ട്.

ചെസ്സുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും അനിശ്ചിതമായി നിർത്തിവച്ചതായി മെയ് 11 ന് കായിക മന്ത്രാലയത്തിലെ താലിബാൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മതപരമായ ആശങ്കകൾ പരിഹരിക്കുന്നതുവരെ ചെസ്സ് നിരോധിക്കപ്പെടുമെന്നും അവർ പറഞ്ഞു. 2021-ൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം താലിബാൻ സാംസ്കാരിക, സാമൂഹിക, കായിക പരിപാടികളിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ്(എംഎംഎ)പോലുള്ള ഫ്രീഫൈറ്റിങ് പ്രൊഫഷണല്‍ മത്സരങ്ങള്‍ രാജ്യത്ത് നിരോധിച്ചിരുന്നു. അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് സ്ത്രീകള്‍ക്ക് കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്. നിരോധനത്തിന് മുമ്പ്, അഫ്ഗാൻ ചെസ്സ് കളിക്കാർ തുടർന്നും കളിക്കാനുള്ള പിന്തുണയും അനുമതിയും അഭ്യർത്ഥിച്ചിരുന്നെങ്കിലും അവരുടെ അഭ്യർത്ഥനകൾ നിരസിക്കപ്പെട്ടതായാണ് റിപ്പോർട്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും