Japan: 26 വര്‍ഷം മുമ്പുള്ള പ്രവചനം ജപ്പാന് കൊടുത്തത് എട്ടിന്റെ പണി; ഭയന്ന് യാത്ര റദ്ദാക്കി ടൂറിസ്റ്റുകള്‍

Tourists cancel trips to Japan over viral comic book’s quake prediction: ഭൂകമ്പവുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങൾ ജപ്പാൻ ടൂറിസത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും, വിനോദസഞ്ചാരരംഗത്തെ ഇത് താല്‍ക്കാലികമായെങ്കിലും മന്ദഗതിയിലാക്കുമെന്നും വിദഗ്ധര്‍

Japan: 26 വര്‍ഷം മുമ്പുള്ള പ്രവചനം ജപ്പാന് കൊടുത്തത് എട്ടിന്റെ പണി; ഭയന്ന് യാത്ര റദ്ദാക്കി ടൂറിസ്റ്റുകള്‍

പ്രതീകാത്മക ചിത്രം

Published: 

24 May 2025 | 03:09 PM

പ്പാനിലേക്കുള്ള യാത്രകള്‍ വന്‍തോതില്‍ വിനോദസഞ്ചാരികള്‍ റദ്ദാക്കുന്നതായി റിപ്പോര്‍ട്ട്. വന്‍ ഭൂകമ്പം വരുമെന്ന ആശങ്കയാണ് കാരണം. ജാപ്പനീസ് ‘മാംഗ’ ആര്‍ട്ടിസ്റ്റ് റിയോ ടാറ്റ്‌സുകിയുടെ പ്രവചനമാണ് ആശങ്കയ്ക്ക് കാരണം. ജാപ്പനീസ് ബാബ വാംഗ എന്നാണ് ടാറ്റ്‌സുകിയെ വിളിക്കുന്നത്. 1999ല്‍ പ്രസിദ്ധീകരിച്ച ഒരു ഗ്രാഫിക് നോവലില്‍ 2025 ജൂലൈയില്‍ വന്‍ ഭൂകമ്പം ഉണ്ടാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. 2011ലെ ഭൂകമ്പം ടാറ്റ്‌സുകി പ്രവചിച്ചിട്ടുണ്ടെന്നാണ് അവകാശവാദം. ഇതോടെ വിനോദസഞ്ചാരികളില്‍ ആശങ്ക വര്‍ധിക്കുകയും യാത്രകള്‍ റദ്ദാക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

2021ല്‍ ഈ നോവല്‍ പുനഃപ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ ജപ്പാനില്‍ വന്‍ ഭൂകമ്പം വരുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണവും വ്യാപകമായി. തായ്‌വാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളുടെ ബുക്കിംഗുകൾ ഏപ്രിൽ മുതൽ കുറഞ്ഞു.

ഫോർവേഡ്‌കീസ് ഡാറ്റയുടെ ബ്ലൂംബെർഗ് ഇന്റലിജൻസ് വിശകലനമനുസരിച്ച് മുന്‍വര്‍ഷത്തെക്കാള്‍ 50 ശതമാനമാണ് ബുക്കിങില്‍ കുറവുണ്ടായത്. ഹോങ്കോങ്ങിൽ നിന്നുള്ള ജൂൺ അവസാനം മുതൽ ജൂലൈ ആദ്യം വരെയുള്ള 83% വരെ കുറഞ്ഞു.

ഗ്രേറ്റർ ബേ എയർലൈൻസും ഹോങ്കോംഗ് എയർലൈൻസും ഈ മാസം ജപ്പാനിലേക്കുള്ള ചില വിമാന സർവീസുകൾ കുറച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്ന് അധികാരികള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.

കിംവദന്തികൾ ടൂറിസത്തെ ബാധിക്കാൻ തുടങ്ങിയെന്നും, ആരും ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും മിയാഗി പ്രിഫെക്ചറിന്റെ ഗവർണറായ യോഷിഹിരോ മുറായി നേരത്തെ പറഞ്ഞിരുന്നു. നിലവില്‍ ശാസ്ത്രത്തിന് ഭൂകമ്പങ്ങള്‍ കൃത്യതയോടെ പ്രവചിക്കാനാകില്ലെന്ന്‌ ജപ്പാന്റെ കാലാവസ്ഥാ ഏജൻസി ആളുകളെ ഓർമ്മിപ്പിച്ചു.

Read Also: San Diego Plane Crash: യുഎസില്‍ വിമാനദുരന്തം; സാന്‍ ഡിയാഗോയില്‍ ചെറുവിമാനം തകര്‍ന്ന് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. 2011ല്‍ വന്‍ ഭൂകമ്പം ജപ്പാനിലുണ്ടായി. എന്നാല്‍ ദുരന്തങ്ങളെ അതിജീവിച്ച ജപ്പാന്റെ ടൂറിസം മേഖലയും കരുത്തോടെ മുന്നോട്ടുപോയി. ഏപ്രില്‍ ഏകദേശം 39 ലക്ഷം വിദേശസഞ്ചാരികളാണ് ജപ്പാനിലെത്തിയത്.

എന്നാല്‍ ഭൂകമ്പവുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങൾ ജപ്പാൻ ടൂറിസത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും, വിനോദസഞ്ചാരരംഗത്തെ ഇത് താല്‍ക്കാലികമായെങ്കിലും മന്ദഗതിയിലാക്കുമെന്നും ബ്ലൂംബെർഗ് ഇന്റലിജൻസിന്റെ വ്യോമയാന, പ്രതിരോധ വിശകലന വിദഗ്ധൻ എറിക് ഷു പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ