AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UAE Flights: യുഎഇ വ്യോമപാത സാധാരണ നിലയിലേക്ക്: വിമാന സർവീസുകൾ പഴയപടി തുടരും

UAE restores normal air traffic operations: നിയന്ത്രണങ്ങൾ നീക്കിയതോടെ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ തടസ്സപ്പെട്ട സർവീസുകൾ പുനഃസ്ഥാപിച്ചു. ചില റൂട്ടുകളിൽ ഏർപ്പെടുത്തിയിരുന്ന വഴിതിരിച്ചുവിടലുകൾ അവസാനിച്ചതോടെ വിമാനങ്ങളുടെ യാത്രാസമയത്തിലും കുറവുണ്ടാകും. വിമാന സമയത്തിലുണ്ടാകുന്ന മാറ്റങ്ങൾ അറിയാൻ യാത്രക്കാർ അതത് വിമാനക്കമ്പനികളുടെ വെബ്സൈറ്റോ മൊബൈൽ ആപ്പോ പരിശോധിക്കാൻ നിർദ്ദേശമുണ്ട്.

UAE Flights: യുഎഇ വ്യോമപാത സാധാരണ നിലയിലേക്ക്: വിമാന സർവീസുകൾ പഴയപടി തുടരും
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 02 May 2026 | 07:48 PM

അബുദാബി: യുഎഇയുടെ വ്യോമപാതയിലൂടെയുള്ള വിമാന ഗതാഗതം പൂർണ്ണമായും സാധാരണ നിലയിലായതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (G C A A) അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക മുൻകരുതൽ നടപടികൾ പിൻവലിച്ചു.

സുരക്ഷാ വിലയിരുത്തൽ പൂർത്തിയായി

മേഖലയിലെ പ്രവർത്തനപരവും സുരക്ഷാപരവുമായ സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനിച്ചത്. ബന്ധപ്പെട്ട മറ്റ് സുരക്ഷാ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് G C A A ഈ തീരുമാനമെടുത്തത്. വ്യോമയാന സുരക്ഷ ഉറപ്പാക്കുന്നതിനായി തത്സമയ നിരീക്ഷണം (Real-time monitoring) തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ വിമാന സർവീസുകൾക്കുണ്ടായ തടസ്സങ്ങളിൽ സഹകരിച്ച യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും അതോറിറ്റി നന്ദി രേഖപ്പെടുത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സാങ്കേതിക-പ്രവർത്തന വിഭാഗങ്ങൾ പൂർണ്ണ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

Also Read – ദുബായ് വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; യാത്രക്കാരുടെ അവകാശങ്ങളിൽ വൻ മാറ്റം

നിയന്ത്രണങ്ങൾ നീക്കിയതോടെ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ തടസ്സപ്പെട്ട സർവീസുകൾ പുനഃസ്ഥാപിച്ചു. ചില റൂട്ടുകളിൽ ഏർപ്പെടുത്തിയിരുന്ന വഴിതിരിച്ചുവിടലുകൾ അവസാനിച്ചതോടെ വിമാനങ്ങളുടെ യാത്രാസമയത്തിലും കുറവുണ്ടാകും. വിമാന സമയത്തിലുണ്ടാകുന്ന മാറ്റങ്ങൾ അറിയാൻ യാത്രക്കാർ അതത് വിമാനക്കമ്പനികളുടെ വെബ്സൈറ്റോ മൊബൈൽ ആപ്പോ പരിശോധിക്കാൻ നിർദ്ദേശമുണ്ട്.

യുഎഇയുടെ ഒപെക്കിൽ നിന്നുള്ള പിന്മാറ്റം ആഗോള വിപണിയെ എങ്ങനെ ബാധിക്കും?

യുഎഇയുടെ പിന്മാറ്റം എണ്ണവിലയെയും വിപണി നിയന്ത്രണത്തെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് വിദഗ്ധർ വ്യക്തമാക്കുന്നു. ഒപെക്കിൽ അംഗമായിരുന്നപ്പോൾ നിശ്ചിത ക്വാട്ടയ്ക്ക് ഉള്ളിൽ നിന്ന് മാത്രമേ യുഎഇക്ക് എണ്ണ ഉൽപ്പാദിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ. നിലവിൽ പ്രതിദിനം 3.5 ദശലക്ഷം ബാരൽ എന്ന പരിധിയിൽ നിന്ന് മാറി, തങ്ങളുടെ പൂർണ്ണശേഷിയായ 4.85 ദശലക്ഷം ബാരൽ വരെ ഉൽപ്പാദിപ്പിക്കാൻ യുഎഇക്ക് ഇനി സാധിക്കും. 2027-ഓടെ ഇത് 5 ദശലക്ഷം ബാരലായി ഉയർത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്.

ലോകത്തെ എണ്ണ വിതരണം നിയന്ത്രിച്ചുകൊണ്ട് വില നിശ്ചയിക്കുന്നതിൽ ഒപെക്കിന് വലിയ പങ്കുണ്ട്. എന്നാൽ യുഎഇയെപ്പോലെ വലിയൊരു ഉൽപ്പാദകൻ പുറത്തുപോകുന്നതോടെ വിപണിയിൽ ഒപെക്കിന്റെ വിഹിതം കുറയും. ഇത് സംഘടനയുടെ വിലനിയന്ത്രണ ശേഷിയെ ദുർബലപ്പെടുത്തിയേക്കാം. ഖത്തറിനും അംഗോളയ്ക്കും ശേഷം ഒപെക് വിടുന്ന രാജ്യമാണ് യുഎഇ.

വിലയിൽ പെട്ടെന്നുള്ള മാറ്റമുണ്ടാകുമോ?

026-ൽ വിപണിയിൽ പെട്ടെന്നുള്ള വിലക്കുറവോ മാറ്റങ്ങളോ ഉണ്ടാകാൻ സാധ്യത കുറവാണെന്ന് അനലിസ്റ്റുകൾ കരുതുന്നു. മേഖലയിലെ തടസ്സങ്ങൾ കാരണം യുഎഇയുടെ ഏകദേശം 2 ദശലക്ഷം ബാരൽ ഉൽപ്പാദനം നിലവിൽ പരിമിതപ്പെട്ടിരിക്കുകയാണ്. ഇത് പുനഃസ്ഥാപിക്കാൻ മാസങ്ങൾ എടുത്തേക്കാം. ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വികസ്വര രാജ്യങ്ങളിൽ നിന്നും എണ്ണയ്ക്ക് പ്രതിവർഷം 1 മുതൽ 1.5 ദശലക്ഷം ബാരൽ വരെ അധിക ഡിമാൻഡ് ഉണ്ടാകുന്നുണ്ട്. ഇത് അധികമായി വരുന്ന വിതരണത്തെ ഒരു പരിധിവരെ ബാലൻസ് ചെയ്യും.

English Summary

The UAE General Civil Aviation Authority (GCAA) has announced that airspace operations have returned to normal following a thorough security assessment. All temporary precautionary measures have been lifted, though real-time monitoring continues to ensure passenger safety.

Follow Us