UK- Israel Trade Talks: ഇസ്രായേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് ബ്രിട്ടന്‍; അംബാസഡറെ വിളിച്ചുവരുത്തി

Israel Attack In Gaza: ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാനുള്ള ഫലപ്രദമായ മാര്‍ഗം ആക്രമണമല്ലെന്ന് ഡേവിഡ് ലാമി പറഞ്ഞു. ഗാസയ്ക്ക് സഹായം നല്‍കുന്നതിന് മേല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേല്‍ ഭരണകൂടം തീവ്രവാദം നടത്തുന്നുവെന്നും ലാമി കൂട്ടിച്ചേര്‍ത്തു.

UK- Israel Trade Talks: ഇസ്രായേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് ബ്രിട്ടന്‍; അംബാസഡറെ വിളിച്ചുവരുത്തി

കെയര്‍ സ്റ്റാര്‍മര്‍

Published: 

21 May 2025 06:52 AM

ജറുസലേം: ഇസ്രായേലുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് ബ്രിട്ടന്‍. ചര്‍ച്ചകള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചു. ഗാസയില്‍ ഇസ്രായേല്‍ സൈനിക നടപടികള്‍ ശക്തമാക്കിയതില്‍ വിശദീകരണം തേടുന്നതിനായി ഇസ്രായേല്‍ അംബാസഡറെ വിളിച്ചുവരുത്തിയതായും അദ്ദേഹം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാനുള്ള ഫലപ്രദമായ മാര്‍ഗം ആക്രമണമല്ലെന്ന് ഡേവിഡ് ലാമി പറഞ്ഞു. ഗാസയ്ക്ക് സഹായം നല്‍കുന്നതിന് മേല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേല്‍ ഭരണകൂടം തീവ്രവാദം നടത്തുന്നുവെന്നും ലാമി കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലിന്റെ നടപടിയില്‍ നിന്ന് നമുക്ക് മാറി നില്‍ക്കാന്‍ സാധിക്കില്ല. നമ്മുടെ ഉഭയകക്ഷി ബന്ധത്തിന് കോട്ടമേല്‍പ്പിക്കുന്ന തത്വങ്ങളുമായി പൊരുത്തപ്പെടില്ലെന്നും ലാമി പാര്‍ലമെന്റില്‍ പറഞ്ഞു. ബ്രിട്ടീഷ് ജനതയുടെ മൂല്യങ്ങളെ അപമാനിക്കലാകും ഈ ചര്‍ച്ച. അതിനാല്‍ ഇസ്രായേല്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ തങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം ഭീതിദമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. ഗാസയില്‍ ആക്രമണം ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ മറുപടി ഉണ്ടാകുമെന്ന് സഖ്യകക്ഷികളായ യുകെ, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കുന്നു.

Also Read: General Asim Munir: ഇന്ത്യയുമായി സംഘർഷത്തിനു പിന്നാലെ പാക് സൈനിക മേധാവിക്ക് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്നും സഹായമെത്തിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും സഖ്യകക്ഷികള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും