US Woman Seeks Korean Boyfriend: കെ-ഡ്രാമയിലേത് പോലെയുള്ള കാമുകനെ തേടി കൊറിയയിലേക്ക്; ഒടുവിൽ നിരാശയിലായി യുവതി, കാരണം ഇതാണ്
US Woman Travels to Korea to Find a K Drama Boyfriend: കൊറിയൻ ഡ്രാമകളിലേത് പോലുള്ള കാമുകനെ തേടി കൊറിയയിലേക്ക് പോയി നിരാശയോടെ മടങ്ങേണ്ടി വന്ന ഒരു അമേരിക്കൻ യുവതിയുടെ അനുഭവമാണ് വീഡിയോയിൽ ഉള്ളത്.

വീഡിയോയിൽ നിന്നുള്ള ദൃശ്യം
കൊറിയൻ ഡ്രാമകൾ ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം ആളുകൾ തന്നെ നമുക്കിടയിൽ ഉണ്ട്. കൊറിയൻ ഡ്രാമകളിലെ പ്രധാന ആകർഷണം അതിൽ അവതരിപ്പിച്ചിരിക്കുന്ന ഉത്തമന്മാരായ പുരുഷന്മാരാണ്. ഒരു കാലത്ത് കൊറിയൻ ഡ്രാമയിലെ പോലൊരു ബോയ്ഫ്രണ്ടാണ് വേണ്ടതെന്ന് പറഞ്ഞു കൊണ്ടുള്ള ഹാഷ് ടാഗുകളും സജീവമായിരുന്നു. അത്തരത്തിൽ ഒരു കൊറിയൻ കാമുകനെ കണ്ടെത്താനായി കൊറിയയിലേക്ക് പോയ യുവതിയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
കൊറിയൻ ഡ്രാമകളിലേത് പോലുള്ള കാമുകനെ തേടി കൊറിയയിലേക്ക് പോയി നിരാശയോടെ മടങ്ങേണ്ടി വന്ന ഒരു അമേരിക്കൻ യുവതിയുടെ അനുഭവമാണ് വീഡിയോയിൽ ഉള്ളത്. കൊ- ഡ്രാമകളിൽ കാണുന്നത് പോലെയുള്ള ആളുകളെ കൊറിയൻ തെരുവുകളിൽ കാണാനാവില്ലെന്ന് വളരെ അസ്വസ്ഥതയോടെ യുവതി വീഡിയോയിൽ പറയുന്നു. ഈ വീഡിയോ ആണിപ്പപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.
സിയോളിലെത്തിയ യുവതി വഴിയിലൂടെ നടന്നു പോകുന്ന ആളുകളുടെ മുഖത്തേക്ക് വീഡിയോ സൂം ചെയ്ത് കാണിക്കുന്നുണ്ട്. നമ്മൾ പറ്റിക്കപ്പെട്ടുവെന്നും ഈ യാഥാർഥ്യം തന്നെ അസ്വസ്ഥയാകുന്നു എന്നും യുവതി പറയുന്നു. കൊറിയയിൽ നിന്ന് താൻ വേഗം മടങ്ങുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് യുവതി വീഡിയോ അവസാനിപ്പിക്കുന്നത്.
യുവതി പങ്കുവെച്ച വീഡിയോ:
Woman is upset the men in Korea don’t all look like K-pop stars. pic.twitter.com/z3BkNphojS
— Ian Miles Cheong (@stillgray) February 17, 2025
കൊറിയൻ ഡ്രാമയിലെ പോലെ സുന്ദരന്മാരല്ല കൊറിയൻ യുവാക്കൾ എന്നാണ് യുവതി അഭിപ്രായപ്പെടുന്നത്. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ‘ഇത് വെറുമൊരു തമാശ വീഡിയോയാണ്’, ‘ഇതിൽ കൂടുതൽ നിങ്ങളെന്താണ് പ്രതീക്ഷിച്ചത്’ എന്നെല്ലാം ഒരു പക്ഷം ആളുകൾ പ്രതികരിച്ചപ്പോൾ ‘ഇവർ വീഡിയോയിൽ കാണിക്കുന്ന വ്യക്തികളെ അപമാനിച്ചുവെന്നും’, ‘ബോഡി ഷെയിമിങ് ആണ് ചെയ്യുന്നതെന്നും’ മറുപക്ഷം അഭിപ്രായപ്പെട്ടു.