Trump-Putin: അത് അവര്‍ക്ക് കൊടുത്താല്‍ കാര്യങ്ങള്‍ വഷളാകും; ട്രംപിന് പുടിന്റെ മുന്നറിയിപ്പ്‌

Putin warns US against sending Tomahawk to Ukraine: ടോമാഹോക്ക് മിസൈലുകള്‍ വേണമെന്ന യുക്രൈനിന്റെ അഭ്യര്‍ത്ഥന യുഎസ് പരിഗണിക്കുകയാണെന്ന് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുത്തോയെന്ന് വ്യക്തമല്ല

Trump-Putin: അത് അവര്‍ക്ക് കൊടുത്താല്‍ കാര്യങ്ങള്‍ വഷളാകും; ട്രംപിന് പുടിന്റെ മുന്നറിയിപ്പ്‌

വ്‌ളാഡിമിർ പുടിനും ഡൊണാൾഡ് ട്രംപും

Published: 

05 Oct 2025 | 08:54 PM

യുക്രൈനിലേക്ക് യുഎസ് ടോമാഹോക്ക് മിസൈലുകള്‍ കൈമാറിയാല്‍, അത് അമേരിക്കയുമായുള്ള തങ്ങളുടെ ബന്ധം വഷളാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. റഷ്യയിലേക്ക് ആഴത്തിൽ ആക്രമണം നടത്തുന്നതിനായി അമേരിക്ക യുക്രൈനിലേക്ക് ടോമാഹോക്ക് മിസൈലുകൾ നൽകിയാൽ അത് വാഷിങ്ടണും, മോസ്‌കോയും തമ്മിലുള്ള ബന്ധം തകര്‍ക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അലാസ്‌കയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, പുടിനും കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സമവായമുണ്ടായില്ല.

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന് ഇപ്പോഴും അയവുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം യുക്രൈനിലെ റെയില്‍വേ സ്‌റ്റേഷന് നേരെ റഷ്യ ഡ്രോണാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം അടുത്തെങ്ങും അവസാനിക്കില്ലെന്ന സൂചന നല്‍കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.

സമാധാനം പുനഃസ്ഥാപിക്കാന്‍ പുടിന്‍ ശ്രമിക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. റഷ്യയെ ‘കടലാസ് കടുവ’കളെന്ന് വിളിച്ച് ട്രംപ് പരിഹസിക്കുകയും ചെയ്തു. റഷ്യയുടെ മുന്നേറ്റം തടയുന്നതില്‍ പരാജയപ്പെട്ട നാറ്റോയാണ് കടലാസ് കടുവകളെന്നായിരുന്നു ഇതിന് പുടിന്‍ നല്‍കിയ മറുപടി.

Also Read: Russia Ukraine Clash: യുക്രൈനിലെ റെയില്‍വേ സ്‌റ്റേഷന് നേരെ റഷ്യയുടെ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ക്ക് പരിക്ക്‌

ടോമാഹോക്ക് മിസൈലുകള്‍ വേണമെന്ന യുക്രൈനിന്റെ അഭ്യര്‍ത്ഥന യുഎസ് പരിഗണിക്കുകയാണെന്ന് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുത്തോയെന്ന് വ്യക്തമല്ല. റഷ്യയിലെ എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചര്‍ ടാര്‍ജറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ യുഎസ് യുക്രൈനിന് നല്‍കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അപ്രായോഗികം

യുക്രൈന് ദീര്‍ഘദൂര ടോമാഹോക്ക് മിസൈലുകള്‍ നല്‍കാന്‍ ട്രംപ് ഭരണകൂടം ആഗ്രഹിച്ചാലും അത് അപ്രായോഗികമായിരിക്കുമെന്ന് യുഎസ് വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. കാരണം നിലവിലെ മിസൈലുകള്‍ യുഎസ് നാവികസേനയ്ക്കും, മറ്റ് ഉപയോഗങ്ങള്‍ക്കും ആവശ്യമുണ്ട്. ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾക്ക് 2,500 കിലോമീറ്റർ ദൂരപരിധിയുണ്ട്.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ