Washington Plane crash : യുഎസിനെ നടുക്കിയ വിമാനദുരന്തം, പൊട്ടോമാക് നദിയില്‍ പൊലിഞ്ഞത് നിരവധി ജീവനുകള്‍; ഒബാമയെയും, ബൈഡനെയും പഴിച്ച് ട്രംപ്‌

US Washington DC plane crash Follow up : കൻസാസിലെ വിചിതയിൽ നിന്ന് പുറപ്പെട്ട ബോംബാർഡിയർ സിആര്‍ജെ700 എന്ന വിമാനത്തിൽ 60 യാത്രക്കാരും നാല് ജീവനക്കാരുമുണ്ടായിരുന്നു. വിർജീനിയയിലെ ഫോർട്ട് ബെൽവോയറിൽ നിന്ന് മൂന്ന് സൈനികരുമായി പറന്നുയർന്ന പന്ത്രണ്ടാം ഏവിയേഷൻ ബറ്റാലിയനിലെ ബി കമ്പനിയുടെ സിക്കോർസ്‌കി എച്ച്-60 ഹെലികോപ്റ്ററുമായാണ് കൂട്ടിയിടിച്ചത്

Washington Plane crash : യുഎസിനെ നടുക്കിയ വിമാനദുരന്തം, പൊട്ടോമാക് നദിയില്‍ പൊലിഞ്ഞത് നിരവധി ജീവനുകള്‍; ഒബാമയെയും, ബൈഡനെയും പഴിച്ച് ട്രംപ്‌

ഡൊണാള്‍ഡ് ട്രംപ്‌

Published: 

31 Jan 2025 08:21 AM

വാഷിംഗ്ടണിലുണ്ടായ വിമാനദുരന്തത്തിന്റെ ഞെട്ടലിലാണ് യുഎസ്. റൊണാൾഡ് റീഗൻ ദേശീയ വിമാനത്താവളത്തിലേക്ക് ലാന്‍ഡിംഗിനായി പോകുന്നതിനിടെ ജെറ്റും, യുഎസ് ആര്‍മി ഹെലികോപ്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിമാനവും ഹെലികോപ്ടറും പൊട്ടോമാക് നദിയില്‍ വീണു. വിമാനത്തില്‍ 64 പേരാണ് ഉണ്ടായിരുന്നത്‌. ആരും രക്ഷപ്പെട്ടില്ല. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. അപകടകാരണം വ്യക്തമല്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത് അന്വേഷണത്തിന് സഹായകരമാകും.

മൂന്ന് സൈനികരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. കൻസാസിലെ വിചിതയിൽ നിന്ന്‌ വാഷിംഗ്ടണിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പെട്ടത്. കൻസാസിലെ വിചിതയിൽ നിന്ന് പുറപ്പെട്ട ബോംബാർഡിയർ സിആര്‍ജെ700 എന്ന വിമാനത്തിൽ 60 യാത്രക്കാരും നാല് ജീവനക്കാരുമുണ്ടായിരുന്നുവെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചു. വിർജീനിയയിലെ ഫോർട്ട് ബെൽവോയറിൽ നിന്ന് മൂന്ന് സൈനികരുമായി പറന്നുയർന്ന പന്ത്രണ്ടാം ഏവിയേഷൻ ബറ്റാലിയനിലെ ബി കമ്പനിയുടെ സിക്കോർസ്‌കി എച്ച്-60 ഹെലികോപ്റ്ററുമായാണ് കൂട്ടിയിടിച്ചത്.

എയര്‍ ട്രാഫിക് കണ്‍ട്രോളറുമായുള്ള ആശയവിനിമയം, പൈലറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയടക്കം യുഎസ് ഫെഡറല്‍ അധികൃതര്‍ പരിശോധിക്കുന്നുണ്ട്. ഹെലികോപ്റ്ററും വിമാന ഗതാഗതവും കൈകാര്യം ചെയ്തത് ഒരു കൺട്രോളർ മാത്രമാണെന്നും റിപ്പോര്‍ട്ടുണ്ട്.

Read Also : വാഷിംഗ്ടൺ വിമാനാപകടം; മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്; 28 മൃതദേഹങ്ങൾ കണ്ടെടുത്തു

സാധാരണയായി രണ്ട് കൺട്രോളർമാരെ നിയോഗിക്കാറുണ്ട്. ഷിഫ്റ്റ് മാറ്റങ്ങള്‍, ഇടവേളകള്‍, വിമാനം ഗതാഗതം കുറവുള്ള സമയങ്ങള്‍ എന്നീ സാഹചര്യങ്ങളില്‍ ഇതിന് മാറ്റം വരാറുമുണ്ട്. ഈ അപകടം തടയാവുന്നതാണെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഗതാഗത സെക്രട്ടറി ഷോൺ ഡഫി, ആർമി നോമിനിയായ സെക്രട്ടറി ഡാനിയേൽ ഡ്രിസ്കോൾ എന്നിവർ പറഞ്ഞത്.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനി(എഫ്‌എ‌എ)ലെ വൈവിവധ്യവത്കരണം എയർ ട്രാഫിക് കൺട്രോളർമാരുടെ നിലവാരം താഴ്ത്തിയെന്ന് ട്രംപ് ആരോപിച്ചു. മുന്‍ ഒബാമ, ബൈഡന്‍ ഭരണകൂടങ്ങള്‍ക്കെതിരെയും ട്രംപ് വിമര്‍ശനമുന്നയിച്ചു. എഫ്‌എ‌എയിലെ ഒരു സംഘം അഡ്മിനിസ്‌ട്രേഷന്‍ മാറ്റിമറിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഒബാമ ഭരണകൂടത്തിനെതിരെ ട്രംപ് ഉന്നയിച്ച വിമര്‍ശനം. ബൈഡൻ ഭരണകൂടത്തെയും, മുന്‍ ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിഗീഗിനെയും അദ്ദേഹം കുറ്റപ്പെടുത്തി. വൈവിധ്യവത്കരണം വ്യോമ സുരക്ഷയെ ദുര്‍ബലപ്പെടുത്തിയെന്നായിരുന്നു ബൈഡന്‍ ഭരണകൂടത്തിനെതിരെ ട്രംപ് ഉന്നയിച്ച ആരോപണം.

ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് സൈനികരുടെ മൃതദേഹങ്ങൾ ഉൾപ്പെടെ 28 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. 24 വർഷത്തിനിടയില്‍ യുഎസില്‍ സംഭവിച്ച ഏറ്റവും വലിയ വിമാനപകടമാണ് ഇത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും