Budget 2026: ഭക്ഷണ സാധനങ്ങളും ഭവന നിര്‍മാണവും താങ്ങാനാകും; ബജറ്റില്‍ ഇവ പ്രതീക്ഷിക്കാം

Indian Consumer Expectations in Budget 2026: ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ഡെലോയിറ്റ്, ഇവൈ, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവ മുന്നോട്ടുവെക്കുന്ന വിവരങ്ങള്‍ പ്രകാരം സാധാരണക്കാര്‍ ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് പണപ്പെരുപ്പം നിയന്ത്രിക്കുക, ജീവിതച്ചെലവ് കുറയ്ക്കുക എന്നിവയുമായി ബന്ധപ്പെട്ടാണ്.

Budget 2026: ഭക്ഷണ സാധനങ്ങളും ഭവന നിര്‍മാണവും താങ്ങാനാകും; ബജറ്റില്‍ ഇവ പ്രതീക്ഷിക്കാം

പ്രതീകാത്മക ചിത്രം

Updated On: 

23 Jan 2026 | 10:01 AM

2026ലെ ബജറ്റ് പ്രഖ്യാപം നടക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഫെബ്രുവരി 1 ന് നടക്കുന്ന ബജറ്റ് പ്രഖ്യാപനത്തില്‍ രാജ്യത്തെ ഓരോ പൗരനും പ്രതീക്ഷകളേറെയാണ്. ഓരോ കുടുംബത്തിന്റെ പ്രതിമാസ ചെലവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നീക്കങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നികുതി ഇളവുകള്‍ മുതല്‍ ഭക്ഷണ സാധനങ്ങളുടെ വില വരെ അതില്‍ ഉള്‍പ്പെടുന്നു.

കേന്ദ്ര ബജറ്റ് രാജ്യത്തെ മധ്യവര്‍ഗത്തിന്റെ ദൈനംദിന ചെലവുകളെ ലഘൂകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ഡെലോയിറ്റ്, ഇവൈ, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവ മുന്നോട്ടുവെക്കുന്ന വിവരങ്ങള്‍ പ്രകാരം സാധാരണക്കാര്‍ ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് പണപ്പെരുപ്പം നിയന്ത്രിക്കുക, ജീവിതച്ചെലവ് കുറയ്ക്കുക എന്നിവയുമായി ബന്ധപ്പെട്ടാണ്. പൊതുജനങ്ങള്‍ പ്രതീക്ഷിക്കുന്ന അഞ്ച് പ്രധാന മേഖലകള്‍ പരിശോധിക്കാം.

ആദായ നികുതിയിളവ്

കഴിഞ്ഞ ബജറ്റില്‍ നികുതിയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. വ്യക്തിഗത ആദായനികുതിയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നാണ് പ്രതീക്ഷ. ആദായനികുതിയിലെ ഇളവ്, മധ്യവര്‍ഗ കുടുംബങ്ങള്‍ വരുമാനം വര്‍ധിപ്പിക്കാനും ചെലവ് കുറയ്ക്കാനും സഹായിക്കും.

ചെലവ് കുറയ്ക്കല്‍

ബജറ്റിലെ മറ്റൊരു പ്രതീക്ഷ ചെലവ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍ക്കാര്‍ ജിഎസ്ടി നിയമം പരിഷ്‌കരിച്ച്, മൂന്ന് നികുതി സ്ലാബുകളിലേക്ക് എത്തിച്ചിരുന്നു. 5,18,40 ശതമാനം എന്നിങ്ങനെയാണ് പുതിയ ജിഎസ്ടി വ്യവസ്ഥ. ഇത് ഇനിയും കുറയ്ക്കുമെന്ന പ്രതീക്ഷയും ബ്രോക്കറേജ് സ്ഥാപനങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്.

ഭക്ഷണ വിലകള്‍

ഭക്ഷണ സാധനങ്ങളുടെ വിലയിലെ കുതിച്ചുചാട്ടം നിയന്ത്രിക്കുക എന്നതാണ് മറ്റൊന്ന്. കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന വില വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടാകണം. ബഫര്‍ സ്റ്റോക്കുകള്‍ നിര്‍മിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പച്ചക്കറി വിലയിലെ വര്‍ധനവ് പണപ്പെരുപ്പത്തെയും സ്വാധീനിക്കുന്നുണ്ട്.

Also Read: Budget 2026: റെയിൽവേ ബജറ്റ് കേന്ദ്ര ബജറ്റിന്റെ ഭാഗമായത് എങ്ങനെ? അൽപം ചരിത്രമറിയാം…

ഭവന നിര്‍മാണം

ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട ചെലവുകള്‍ കുറയ്ക്കുകയാണ് മറ്റൊരു സുപ്രധാന കാര്യം. പലിശ സബ്‌വെന്‍ഷന്‍ പദ്ധതി 25 ലക്ഷം രൂപയില്‍ നിന്നും 35 ലക്ഷം രൂപ വിലയുള്ള വീടുകളിലേക്ക് വ്യാപിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൗരന്മാര്‍ക്ക് ഭവന നിര്‍മാണ ചെലവ് കുറയ്ക്കാന്‍ സഹായിക്കും.

ആരോഗ്യ സംരക്ഷണം

ഇന്‍ഷുറന്‍സ് ഏജന്റ് കമ്മീഷനുകളില്‍ സീറോ റേറ്റിങ് അല്ലെങ്കില്‍ ജിഎസ്ടി ഒഴിവാക്കല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്കുള്ള സെക്ഷന്‍ 80 സി പ്രകാരമുള്ള കിഴിവുകള്‍ വര്‍ധിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ പ്രതീക്ഷിക്കപ്പെടുന്നു.

 

ഹൃദയത്തെ കാക്കാം; ഈ അഞ്ച് ലളിതമായ കാര്യങ്ങളിലൂടെ
മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം