Union Budget 2026: പതിവ് തെറ്റിക്കാതെ ധനമന്ത്രി, ബജറ്റ് ഒരുക്കങ്ങൾക്ക് ആവേശം പകർന്ന് ‘ഹൽവ ചടങ്ങ്’

Union Budget 2026, Traditional Halwa Ceremony: ഫെബ്രുവരി 1 ഞായറാഴ്ചയാണ് ഇത്തവണ നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പിന്തുടരുന്ന രീതിയിൽ ഇത്തവണയും പേപ്പർ രഹിത ഡിജിറ്റൽ ബജറ്റാണ് അവതരിപ്പിക്കുക.

Union Budget 2026: പതിവ് തെറ്റിക്കാതെ ധനമന്ത്രി, ബജറ്റ് ഒരുക്കങ്ങൾക്ക് ആവേശം പകർന്ന് ഹൽവ ചടങ്ങ്

Halwa Ceremony

Published: 

27 Jan 2026 | 07:40 PM

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് അവതരണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ബജറ്റ് നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ധനമന്ത്രാലയത്തിൽ പരമ്പരാഗതമായ ‘ഹൽവ ചടങ്ങ്’ നടന്നു. റെയ്സിന കുന്നിലെ നോര്‍ത്ത് ബ്ലോക്കിലാണ് ചടങ്ങ് നടന്നത്. പരമ്പരാഗത മധുരപലഹാരമായ ‘ഹല്‍വ’ തയ്യാറാക്കി ബജറ്റ് തയ്യാറാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വിളമ്പുന്ന ചടങ്ങാണിത്.

ഫെബ്രുവരി 1 ഞായറാഴ്ചയാണ് ഇത്തവണ നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പിന്തുടരുന്ന രീതിയിൽ ഇത്തവണയും പേപ്പർ രഹിത ഡിജിറ്റൽ ബജറ്റാണ് അവതരിപ്പിക്കുക. ‘യൂണിയൻ ബജറ്റ് മൊബൈൽ ആപ്പ്’ വഴി പൊതുജനങ്ങൾക്കും എം.പിമാർക്കും രേഖകൾ ലഭ്യമാകും. ധനമന്ത്രി നിർമ്മല സീതാരാമന്റെ തുടർച്ചയായ ഒൻപതാം ബജറ്റാണിത്.

ഹൽവയും ബജറ്റും തമ്മിലെന്ത് ബന്ധം?

ഇന്ത്യൻ ബജറ്റ് ചരിത്രത്തിലെ ദശാബ്ദങ്ങളായുള്ള ആചാരമാണ് ഹൽവ ചടങ്ങ്. ബജറ്റ് രേഖകളുടെ അച്ചടി ആരംഭിക്കുന്നതിന്റെ ഔദ്യോഗികമായ തുടക്കമായാണ് ഈ ചടങ്ങ് കണക്കാക്കപ്പെടുന്നത്. ധനമന്ത്രി വലിയ കടായിൽ ഹൽവ ഇളക്കുകയും അത് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വിതരണം ചെയ്യുകയും ചെയ്യുന്നു. ശുഭകാര്യങ്ങൾ മധുരം നൽകി തുടങ്ങുക എന്ന ഇന്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമായാണ് ഇത് നടക്കുന്നത്.

ALSO READ: ഏറ്റവും ദൈര്‍ഘ്യമേറിയതും ചെറുതുമായ ബജറ്റ് പ്രസംഗങ്ങള്‍ ഇവരുടേത്

‘ലോക്ക്-ഇൻ’ കാലയളവ്

 

ഹൽവ ചടങ്ങിന് പിന്നാലെ, ബജറ്റ് തയ്യാറാക്കുന്നതിൽ നേരിട്ട് പങ്കാളികളായ 100-ഓളം ഉദ്യോഗസ്ഥർ ‘ലോക്ക്-ഇൻ’ കാലയളവിലേക്ക് കടക്കും. ബജറ്റ് വിവരങ്ങൾ ചോരാതിരിക്കാൻ ഈ ഉദ്യോഗസ്ഥർ നോർത്ത് ബ്ലോക്കിലെ അതീവ സുരക്ഷയുള്ള മുറികളിൽ പത്തു ദിവസത്തോളം തങ്ങും. ഇവർക്ക് ഫോൺ ഉപയോഗിക്കാനോ കുടുംബാംഗങ്ങളെ കാണാനോ അനുവാദമുണ്ടാകില്ല. ബജറ്റ് അവതരണം പൂർത്തിയാകുന്നത് വരെ ഇവർ ധനമന്ത്രാലയത്തിനുള്ളിൽ തന്നെ തുടരും.

 

വെറും വയറ്റിൽ ​ഗ്രീൻ ടീ കുടിക്കല്ലേ...
കറണ്ട് ബില്ല് പകുതിയായി കുറയ്ക്കാം, വഴികളിതാ
പ്രഭാതത്തിൽ ഇത് കുടിക്കൂ; ഗ്യാസ് പ്രശ്നം പമ്പകടക്കും
അഭിഷേക് ശര്‍മയുടെ ആസ്തിയെത്ര?
1000 രൂപ അടച്ചു ഒരു കേസ് തീർന്നു, ഇനിയുമുണ്ട് കുറെ കേസുകൾ
ആദ്യം മൂർഖൻ പിന്നെ അണലി, രണ്ടിനെയും പിടികൂടി
ഇരിഞ്ഞാലക്കുടയിൽ വേല ആഘോഷത്തിനിടെ ആന ഇടിഞ്ഞു, പിങ്ക് പോലീസിൻ്റെ കാർ കുത്തി മലർത്തി
വയനാട് കാളിന്ദി നദിയിൽ ഒഴുക്കിൽപ്പെട്ട വിദേശ വനിതയെയും സുഹൃത്തിനെയും രക്ഷപ്പെടുത്തി നാട്ടുകാർ