Air India WiFi : ആകാശത്താണെങ്കിലും ഇനി എയർ ഇന്ത്യയിൽ നെറ്റ് കിട്ടും ; രാജ്യത്ത് ആഭ്യന്തര സർവീസിൽ വൈഫൈ സേവനം നൽകുന്ന ആദ്യ വിമാനക്കമ്പനി

Air India WiFi Service : ഈ വൈഫൈ സേവനത്തിലൂടെ സോഷ്യൽ മീഡിയയും മറ്റ് കാര്യങ്ങളും സുഗമമായി ഉപയോഗിക്കാൻ സാധിക്കും. നിലവിൽ സൗജന്യമായിട്ടാണ് സേവനം ലഭിക്കുക

Air India WiFi : ആകാശത്താണെങ്കിലും ഇനി എയർ ഇന്ത്യയിൽ നെറ്റ് കിട്ടും ; രാജ്യത്ത് ആഭ്യന്തര സർവീസിൽ വൈഫൈ സേവനം നൽകുന്ന ആദ്യ വിമാനക്കമ്പനി

Air India

Updated On: 

01 Jan 2025 | 08:06 PM

രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകളിൽ ആദ്യ വൈഫൈ സേവനം അവതരിപ്പിച്ച് എയർ ഇന്ത്യ (Air India). ഇന്ന് ജനുവരി ഒന്നാം തീയതി മുതലാണ് ടാറ്റയുടെ പ്രീമിയം വിമാനക്കമ്പനിയായ എയർ ഇന്ത്യ വൈഫൈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. എയർ ഇന്ത്യയുടെ എയർബസ് എ350, എ321 നിയോസ്, ബോയിങ് 787, 789 വിമാനങ്ങളിൽ എല്ലാം സേവനം ലഭ്യമാകുന്നതാണ്. നിശ്ചിത കാലത്തേക്ക് എല്ലാ യാത്രക്കാർക്കും വൈഫൈ സേവനം സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. പിന്നീട് ഈ സേവനം ലഭിക്കുന്നതിനായി യാത്രക്കാർ പ്രത്യേകം പണം ചിലവഴിക്കേണ്ടി വരും.

മൊബൈൽ നെറ്റ്വർക്ക് ലഭ്യമാകാതെ വരുമ്പോൾ യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ വൈഫൈ ഉപയോഗിച്ച് ഇൻ്റർനെറ്റ് സേവനം ഉറപ്പ് വരുത്താവുന്നതാണ്. ഇതിലൂടെ യാത്രികർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ മറ്റ് ഇൻ്റർനെറ്റ് സേവനങ്ങളും ഉറപ്പ് വരത്താൻ സാധിക്കുന്നത്. മൊബൈൽ ഫോണുകൾ എയർപ്ലേൻ മോഡിൽ ആക്കിയതിന് ശേഷമേ ഈ സേവനം ലഭ്യമാകൂ.

ALSO READ : Kerala Airlines: ഇത് പുതുവര്‍ഷ സമ്മാനം! മലയാളി വിമാനക്കമ്പനികള്‍ വരുന്നു; എയർ കേരള, അല്‍ ഹിന്ദ് എയർ റൂട്ടുകൾ ഇങ്ങനെ

ആൻഡ്രോയിഡ്, ഐഒഎസ്, ലാപ്പ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയ എല്ലാ സ്മാർട്ട് ഡിജിറ്റൽ ഉത്പനങ്ങൾ വൈഫൈയിൽ പ്രവർത്തിക്കുന്നതാണ്. വിമാനം 10.000 അടി ഉയരത്തിൽ പറന്നാലും വൈഫൈ സേവനം ലഭിക്കുമെന്നാണ് വിമാനക്കമ്പനി അറിയിക്കുന്നത്.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ