April Month Ration Distribution: ഏപ്രിലിലെ റേഷൻ വിതരണം ഇന്ന് അവസാനിക്കും; മെയ്യിലെ വിതരണം എപ്പോൾ?

April Month Ration Distribution End: ചില സ്ഥലങ്ങളിൽ വിഷുവും ഈസ്റ്ററും അടുത്തപ്പോൾ അരിയും മറ്റ് ഭക്ഷ്യധാന്യങ്ങൾക്കും ക്ഷാമം നേരിട്ടിരുന്നു. മാർച്ച് 31 വരെയുള്ള വാർഷിക കണക്കെടുപ്പിന് ശേഷം ഏപ്രിൽ എട്ട് മുതലാണ് ഭക്ഷ്യധാന്യങ്ങൾ നൽകിത്തുടങ്ങിയത്.

April Month Ration Distribution: ഏപ്രിലിലെ റേഷൻ വിതരണം ഇന്ന് അവസാനിക്കും; മെയ്യിലെ വിതരണം എപ്പോൾ?

പ്രതീകാത്മക ചിത്രം

Published: 

30 Apr 2025 11:31 AM

ഏപ്രിലിലെ റേഷൻ വിതരണം ഇന്ന് അവസാനിക്കാം. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 ഏപ്രിൽ മാസത്തെ റേഷൻ വിഹിതം ഇന്ന് കൂടെ ലഭ്യമാകുന്നതാണ്. ചില സ്ഥലങ്ങളിൽ വിഷുവും ഈസ്റ്ററും അടുത്തപ്പോൾ അരിയും മറ്റ് ഭക്ഷ്യധാന്യങ്ങൾക്കും ക്ഷാമം നേരിട്ടിരുന്നു. മാർച്ച് 31 വരെയുള്ള വാർഷിക കണക്കെടുപ്പിന് ശേഷം ഏപ്രിൽ എട്ട് മുതലാണ് ഭക്ഷ്യധാന്യങ്ങൾ നൽകിത്തുടങ്ങിയത്.

റേഷൻ വിതരണം ഇന്ന് അവസാനിക്കാനിരിക്കെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ മിക്ക സ്ഥലങ്ങളിലും ഒടിപി വഴി റേഷൻ വിതരണത്തിൽ പ്രതിസന്ധി നേരിട്ടിരുന്നു.

വിതരണത്തിൻ്റെ പൂർണവിവരം

അന്ത്യോദയ അന്ന യോജന (എഎവൈ)- എഎവൈ കാർഡിന് 30 കിലോ അരിയും 3 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. ഇതിന് പുറമേ രണ്ട് പായ്ക്കറ്റ് ആട്ട, ഒന്നിന് ഏഴ് രൂപ നിരക്കിലും ലഭിക്കും.

മുൻഗണന വിഭാഗം (പിഎച്ച്എച്ച്)- പിഎച്ച്എച്ച് കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും മൂന്ന് കിലോ കുറച്ച് അതിന് പകരം മൂന്ന് പായ്ക്കറ്റ് ആട്ട ഒന്നിന് 9 രൂപ നിരക്കിലും ലഭിക്കുന്നതാണ്.

പൊതുവിഭാഗം (എൻപിഎസ്)- എൻപിഎസ് കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. കൂടാതെ എൻപിഎസ് അധിക വിഹിതമായി 3 കിലോ അരി കിലോയ്ക്ക് 1.90 രൂപ നിരക്കിലും ലഭിക്കുന്നതാണ്.

പൊതുവിഭാഗം (എൻപിഎൻഎസ്)- എൻപിഎൻഎസ് കാർഡിന് ആറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാഗം (എൻപിഐ)- എൻപിഐ കാർഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.

അതേസമയം, ഈ വർഷം ജനുവരി ഒന്ന് മുതൽ റേഷൻ വിതരണ സംവിധാനത്തിൽ മാറ്റങ്ങൾ വരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 80 കോടിയോളം ആളുകൾക്ക് ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ജനുവരി ഒന്ന് മുതൽ നടപ്പാക്കാൻ തീരുമാനിച്ചത്.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ