BEML: ബിഇഎംഎല്ലിന് 6.23 മില്യൺ ഡോളറിന്റെ എക്‌സ്‌പോർട്ട് ഓർഡർ, സി െഎഎസ് മേഖലയിലേക്കുള്ള മൈനിംഗ് ഉപകരണങ്ങൾക്കായി വലിയ നേട്ടം

BEML Secures 6.23 Million dollar Export Order: രണ്ടാമത്തെ ഓർഡർ, ഉസ്‌ബെക്കിസ്ഥാനിൽ നിന്നുള്ള ആദ്യ ഓർഡർ ആണ്. ഉയർന്ന പ്രകടന ശേഷിയുള്ള മോട്ടോർ ​ഗ്രേഡർ നൽകുന്നതാണ് ഈ കരാർ. ഇതോടെ, ബിഇഎംഎല്ലിന്റെ ആഗോള കയറ്റുമതി രാജ്യങ്ങളുടെ എണ്ണം 73 ആയി ഉയർന്നു.

BEML: ബിഇഎംഎല്ലിന് 6.23 മില്യൺ ഡോളറിന്റെ എക്‌സ്‌പോർട്ട് ഓർഡർ, സി െഎഎസ് മേഖലയിലേക്കുള്ള മൈനിംഗ് ഉപകരണങ്ങൾക്കായി വലിയ നേട്ടം

Beml

Published: 

05 Jul 2025 16:02 PM

ബെംഗളൂരു : ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ പബ്ലിക് സെക്ടർ സ്ഥാപനമായ ബിഇഎംഎൽ ലിമിറ്റഡിന് സി െഎഎസ് (Commonwealth of Independent States) മേഖലയിലെയും ഉസ്‌ബെക്കിസ്ഥാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും മൊത്തം 6.23 മില്യൺ ഡോളർ മൂല്യമുള്ള രണ്ട് എക്‌സ്‌പോർട്ട് ഓർഡറുകൾ ലഭിച്ചു. ഓർഡറുകളിൽ ആദ്യത്തേതായി, ഒരു CIS രാജ്യത്തേക്ക് -50 ഡിഗ്രി സെൽഷ്യസിന് താഴെയുള്ള 10 ഹെവി ഡ്യൂട്ടി ബുൾഡോസറുകളുടെ വിതരണത്തിനുള്ള കരാർ ബിഇഎംഎൽ നേടിയിട്ടുണ്ട്.

രണ്ടാമത്തെ ഓർഡർ, ഉസ്‌ബെക്കിസ്ഥാനിൽ നിന്നുള്ള ആദ്യ ഓർഡർ ആണ്. ഉയർന്ന പ്രകടന ശേഷിയുള്ള മോട്ടോർ ​ഗ്രേഡർ നൽകുന്നതാണ് ഈ കരാർ. ഇതോടെ, ബിഇഎംഎല്ലിന്റെ ആഗോള കയറ്റുമതി രാജ്യങ്ങളുടെ എണ്ണം 73 ആയി ഉയർന്നു. ഈ നേട്ടം ബിഇഎംഎൽ-ന്റെ ആഗോള വിപണിയിൽ വ്യാപനം, വിശ്വാസ്യത, ഒപ്പം പരിസ്ഥിതിക്ക് അനുകൂലമായ ടെക്‌നോളജി എന്നിവയെ എല്ലാ നിലയിലും തെളിയിക്കുന്നു.

ഉസ്‌ബെക്കിസ്ഥാൻ മാർക്കറ്റിലേക്കുള്ള ഞങ്ങളുടെ പ്രവേശനം വലിയ തന്ത്രപരമായ നേട്ടമാണെന്ന് ബിഇഎംഎൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയ ശാന്തനു റോയ് പറഞ്ഞു. ഈ ഓർഡറുകൾ, റഷ്യയും അതിനോട് ചേർന്ന CIS രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥയും മൈനിംഗ് മേഖലയും ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ