Cyber Fraud: സഹകരണ ബാങ്ക് സെർവർ ഹാക്ക് ചെയ്തു, തട്ടിയത് 11.55 കോടി, ഒടുവിൽ

Himachal Pradesh Cyber Fraud : മെയ് 11, 12 തീയതികളിലാണ് സംഭവം നടന്നതെന്ന് ഹിമാചൽ പ്രദേശ് സ്റ്റേറ്റ് സൈബർ സെൽ അറിയിച്ചു. മെയ് 14-നാണ് ഈ വിവരം ലഭിച്ചത്, ബാങ്ക് അവധി മൂലം വിവരം അറിയാൻ വൈകിയിരുന്നു

Cyber Fraud: സഹകരണ ബാങ്ക് സെർവർ ഹാക്ക് ചെയ്തു, തട്ടിയത് 11.55 കോടി, ഒടുവിൽ

Cyber Crime

Published: 

18 May 2025 16:43 PM

സഹകരണ ബാങ്കുകളിൽ നിന്നും വരുന്ന പൈസ തട്ടിപ്പുകൾ ഇപ്പോൾ കേരളത്തിൽ സർവ്വസാധാരണമാണെങ്കിൽ ബാങ്കുകാരറിയാതെ തന്നെ കോടികൾ സഹകരണ ബാങ്കിൽ നിന്നും തട്ടിയെടുത്ത സംഭവമാണ് ഹിമാചൽ പ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ഹിമാചൽ പ്രദേശിലെ സംസ്ഥാന സഹകരണ ബാങ്കിൽ 11.55 കോടി രൂപയുടെ സൈബർ തട്ടിപ്പാണ് നടന്നത്. ഒരു ഉപഭോക്താവിന്റെ മൊബൈൽ ഫോൺ വഴിയാണ് തട്ടിപ്പുകാർ ബാങ്കിൻ്റെ സെർവർ ഹാക്ക് ചെയ്തത് പൈസ കൈക്കലാക്കിയത്. ബാങ്കിൻ്റെ ചമ്പ ജില്ലയിലെ ഹാൽട്ടി ബ്രാഞ്ചിലാണ് സംഭവം. ഉപഭോക്താവിന്റെ മൊബൈൽ ബാങ്കിംഗ് ആപ്പ് ഹാക്ക് ചെയ്ത് തട്ടിപ്പുകാർ 11.55 കോടി രൂപ പിൻവലിക്കുകയായിരുന്നു. തുക പിന്നീട് 20 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി.

മെയ് 11, 12 തീയതികളിലാണ് സംഭവം നടന്നതെന്ന് ഹിമാചൽ പ്രദേശ് സ്റ്റേറ്റ് സൈബർ സെൽ അറിയിച്ചു. മെയ് 14-നാണ് ഈ വിവരം ലഭിച്ചത്. ബാങ്ക് അവധി ദിവസമായിരുന്നതിനാൽ റിസർവ് ബാങ്കിൽ നിന്ന് ഇടപാട് റിപ്പോർട്ട് ലഭിച്ചില്ല. മെയ് 14 ന് ഇടപാട് റിപ്പോർട്ട് കണ്ടപ്പോഴാണ് ബാങ്ക് അധികൃതർ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞത്. ഉടൻ തന്നെ ഷിംലയിലെ സദർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കേസ് ഷിംല സൈബർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

പണം തടഞ്ഞുവച്ചു

ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ (സിഇആർടി-ഇൻ) ഒരു സംഘം ഡൽഹിയിൽ നിന്ന് ഷിംലയിലേക്ക് പോകുന്നുണ്ടെന്ന് സൈബർ ക്രൈം ഡിഐജി മോഹിത് ചൗള പറഞ്ഞു. ഇവർ സൈബർ പോലീസിനെ അന്വേഷണത്തിൽ സഹായിക്കും. ഉപഭോക്താക്കളുടെ പണം സുരക്ഷിതമാണെന്ന് ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ട്. കൈമാറ്റം ചെയ്ത പണം തടഞ്ഞുവച്ചിരിക്കുകയാണെന്നും ബാങ്ക് അറിയിച്ചു.

എല്ലാവരും ജാഗ്രത പാലിക്കേണ്ടതുണ്ട്

ഇത്തരമൊരു സംഭവം ഇതാദ്യമല്ല അതേസമയം ഉപഭോക്താക്കൾ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും. മൊബൈൽ ബാങ്കിംഗ് വിവരങ്ങൾ ആരുമായും പങ്കിടരുതെന്നും പോലീസ് പറയുന്നു, ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കണം. സൈബർ തട്ടിപ്പുകൾ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ ചൂണ്ടാക്കാട്ടി.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്