Budget Friendly Scooters: ദീപാവലിയ്ക്ക് സ്‌കൂട്ടര്‍ വാങ്ങിയാലോ? പോക്കറ്റ് കാലിയാകില്ല, ബജറ്റിലൊതുങ്ങും ഇവ

Affordable Scooters in India: ഏറെ നാളായി ഒരു സ്‌കൂട്ടര്‍ വാങ്ങിക്കാന്‍ മോഹിച്ച് നടക്കുന്നയാളാണ് നിങ്ങളെങ്കില്‍ പരിഗണിക്കാവുന്ന ചില വാഹനങ്ങള്‍ പരിചയപ്പെടാം. പോക്കറ്റ് കാലിയാകാതെ സ്വന്തം വാഹനത്തില്‍ തന്നെയാകട്ടെ ഇനിയുള്ള യാത്ര.

Budget Friendly Scooters: ദീപാവലിയ്ക്ക് സ്‌കൂട്ടര്‍ വാങ്ങിയാലോ? പോക്കറ്റ് കാലിയാകില്ല, ബജറ്റിലൊതുങ്ങും ഇവ

പ്രതീകാത്മക ചിത്രം

Published: 

19 Oct 2025 09:51 AM

ദീപാവലിയ്ക്ക് വിശേഷപ്പെട്ടതോ അല്ലെങ്കില്‍ ഏറെകാലമായി ആഗ്രഹിക്കുന്നതോ ആയ സാധനങ്ങള്‍ വീട്ടിലേക്ക് വാങ്ങിക്കാനായി ഇന്ത്യക്കാര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഏറെ നാളായി ഒരു സ്‌കൂട്ടര്‍ വാങ്ങിക്കാന്‍ മോഹിച്ച് നടക്കുന്നയാളാണ് നിങ്ങളെങ്കില്‍ പരിഗണിക്കാവുന്ന ചില വാഹനങ്ങള്‍ പരിചയപ്പെടാം. പോക്കറ്റ് കാലിയാകാതെ സ്വന്തം വാഹനത്തില്‍ തന്നെയാകട്ടെ ഇനിയുള്ള യാത്ര.

ഹോണ്ട ഡിയോ 125

ഹോണ്ട ഡിയോ 125 സ്റ്റാന്റേര്‍ഡിന്റെ എക്‌സ് ഷോറൂം വില 84,620 രൂപയും എച്ച് സ്മാര്‍ട്ടിന്റെ എക്‌സ് ഷോറൂം വില 89,570 രൂപയുമാണ്. സ്മാര്‍ട്ട് കീ, ഫ്രണ്ട് പോക്കറ്റ് തുടങ്ങി ഒട്ടേറെ സവിശേഷതകള്‍ വാഹനത്തിനുണ്ട്.

ഹീറോ Xoom 125

ഹീറോ Xoom 125 ന്റെ OBD2B വേരിയന്റിന് 80,494 രൂപയും ഡിജിറ്റല്‍ സ്പീഡോ മീറ്ററുമായാണ് Xoom 125 ZX വിപണിയിലെത്തിയത്.

ഹീറോ ഡെസ്റ്റിനി 125

ഹീറോ ഡെസ്റ്റിനി 125 VX OBD2B വേരിയന്റിന് 75,838 രൂപയാണ് ഓട്ടോ ക്യാന്‍സല്‍ വിങ്കേഴ്‌സാണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷത.

സുസുക്കി ആക്‌സസ് 125

സ്റ്റാന്റേര്‍ഡ് എഡിഷന്‍ ഡ്രം ബ്രേക്ക് വേരിയന്റിന് 77,284 രൂപയാണ് വില വരുന്നത്. 4 സ്‌ട്രോക്ക്, 1 സിലിണ്ടര്‍ എഞ്ചിന്‍, എയര്‍ കൂള്‍ഡ് എന്നിവയാണ് പ്രധാന സവിശേഷത.

ബജാജ് ചേതക്

3.5 kWh ബാറ്ററിയുള്ള ബജാജ് ചേതക് 3503 ന് 1,09,500 രൂപയാണ് വില.

Also Read: GST 2.0 Rate Cut: ഹോണ്ട കാറുകള്‍ക്ക് 95,500 രൂപയുടെ വിലക്കിഴിവ്; ഉടന്‍ തന്നെ ഈ മോഡലുകള്‍ സ്വന്തമാക്കൂ

ടിവിഎസ് ജുപീറ്റര്‍

ടിവിഎസ് ജുപീറ്റര്‍ 125 ഡ്രം-അലോയ്ക്ക് 75,600 രൂപയാണ് വില. സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്ക്, എയര്‍ കൂള്‍ഡ് എഞ്ചിന്‍ എന്നിവയാണ് സവിശേഷത.

ഹോണ്ട ആക്ടീവ 110

ഹോണ്ട ആക്ടീവ 110 സ്റ്റാന്റേര്‍ഡിന്റെ എക്‌സ് ഷോറൂം വില 74,369 രൂപയാണ്. സ്മാര്‍ട്ട് മോഡലിന് 87,693 രൂപയും വിലയുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും