Kerala Gold Rate: സ്വര്‍ണവില ഉയര്‍ന്നു; ഇന്ന് കൂടിയത് എത്രയെന്ന് അറിയേണ്ട?
Gold Price On June 2: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 71,360 രൂപയിലാണ് സ്വര്‍ണ വ്യാപാരം നടന്നത്. 200 രൂപ വര്‍ധിച്ചായിരുന്നു ഈ വിലയിലേക്ക് സ്വര്‍ണമെത്തിയത്. 8,920 രൂപയിലായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വ്യാപാരം.

കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ജൂണ്‍ മാസം തുടങ്ങുന്നത് തന്നെ സ്വര്‍ണവില ഉയര്‍ന്നുകൊണ്ടാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കുറഞ്ഞ് നിന്ന സ്വര്‍ണം ഇന്ന് വീണ്ടും കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ്. മെയ് മാസത്തില്‍ വലിയ വര്‍ധനവാണ് സ്വര്‍ണത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്. ജൂണ്‍ മാസത്തിലും വലിയ പ്രതീക്ഷകള്‍ക്ക് വകയില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 71,360 രൂപയിലാണ് സ്വര്‍ണ വ്യാപാരം നടന്നത്. 200 രൂപ വര്‍ധിച്ചായിരുന്നു ഈ വിലയിലേക്ക് സ്വര്‍ണമെത്തിയത്. 8,920 രൂപയിലായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വ്യാപാരം.
ഇന്ന് സംസ്ഥാനത്ത് 240 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,600 രൂപയിലേക്കെത്തി. 30 രൂപ വര്‍ധിച്ച് 8,950 രൂപയിലാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പന നടക്കുക.




സ്വര്‍ണവിലയില്‍ വലിയ കുതിച്ചുചാട്ടം സംഭവിച്ചപ്പോള്‍ അത് പ്രതികൂലമായി ബാധിച്ചത് വിവാഹത്തിന് സ്വര്‍ണമെടുക്കാന്‍ കാത്തിരുന്നവരെയാണ്. കേരളത്തില്‍ ഇന്ന് നടക്കുന്ന പല വിവാഹങ്ങളും പൂര്‍ണമായും സ്വര്‍ണത്തോട് വിട പറഞ്ഞുകൊണ്ടുള്ളതാണ്.
Also Read: Kerala Gold Rate: ആടിയുലഞ്ഞ് സ്വർണവില; വരും ദിവസങ്ങളിൽ കാത്തിരിക്കുന്നതെന്ത്?
ഇതില്‍ നിന്നും വ്യത്യസ്തമായി വിവാഹത്തിന് സ്വര്‍ണം കൂടിയേതീരുവെന്ന് ചിന്തിക്കുന്നവര്‍ക്ക് സ്വര്‍ണത്തിന് വില കുറയുന്ന സമയത്ത് ബുക്ക് ചെയ്യാവുന്നതാണ്. അങ്ങനെയെങ്കില്‍ വില കൂടുതലുള്ളപ്പോഴും നിങ്ങള്‍ ബുക്ക് ചെയ്ത സമയത്തെ വിലയ്ക്ക് സ്വര്‍ണം ലഭിക്കും.