HDFC Credit Card: ജൂലൈ 1 മുതല്‍ വമ്പന്‍ മാറ്റങ്ങള്‍; എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ടോ?
HDFC Credit Card New Rules: ഓണ്‍ലൈന്‍ ഗെയിംമിങ്, വാലറ്റ് ലോഗിങ്, യൂട്ടിലിറ്റി ബില്ലുകള്‍, വാടക, ഇന്ധനം, വിദ്യാഭ്യാസ ഇടപാടുകള്‍ എന്നിവ പുതിയ മാറ്റം ബാധിക്കും. പരിധിയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് ജൂലൈ 1 മുതല്‍ 1 ശതമാനം ഫീസ് ഈടാക്കുന്നതാണ്.

എച്ച്ഡിഎഫ്‌സി
ഏത് ക്രെഡിറ്റ് കാര്‍ഡാണ് നിങ്ങള്‍ക്ക് ഉപയോഗിക്കുന്നത്? എച്ച്ഡിഎഫ്‌സിയുടെ ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്. ജൂലൈ 1 മുതല്‍ വമ്പന്‍ മാറ്റങ്ങള്‍ എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ നേരിടേണ്ടി വരിക.
ഓണ്‍ലൈന്‍ ഗെയിംമിങ്, വാലറ്റ് ലോഗിങ്, യൂട്ടിലിറ്റി ബില്ലുകള്‍, വാടക, ഇന്ധനം, വിദ്യാഭ്യാസ ഇടപാടുകള്‍ എന്നിവ പുതിയ മാറ്റം ബാധിക്കും. പരിധിയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് ജൂലൈ 1 മുതല്‍ 1 ശതമാനം ഫീസ് ഈടാക്കുന്നതാണ്. പ്രതിമാസം 4,999 രൂപയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ കൂടുതലുള്ള ഇടപാടുകള്‍ക്കാണ് ഫീസ് ഈടാക്കുക.
റമ്മി കള്‍ച്ചര്‍, ഡ്രീം 11, ജംഗ്ലി ഗെയിംസ്, എംപിഎല്‍ തുടങ്ങിയ ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളില്‍ നിങ്ങള്‍ എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 10,000 രൂപയ്ക്ക് മുകളില്‍ ചെലവഴിച്ചാല്‍ 1 ശതമാനം ഫീസ് നല്‍കേണ്ടി വരും. പ്രതിമാസം 4,999 രൂപയാണ് ഇവയുടെ പരിധി. അതിന് മുകളിലുള്ള ഇടപാടിന് റിവാര്‍ഡുകള്‍ ലഭിക്കില്ല.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഡിജിറ്റല്‍ വാലറ്റ് ലോഡ് ചെയ്യുന്നതിന് 1 ശതമാനം ഫീസ് ഈടാക്കും. മൊബിക്വിക്, പേടിഎം, ഫ്രീചാര്‍ജ്, ഓല മണി തുടങ്ങിയ ഡിജിറ്റല്‍ വാലറ്റുകള്‍ ലോഡ് ചെയ്യുന്നതിന് പ്രതിമാസം 10,000 രൂപയില്‍ കൂടുതല്‍ ചെലവഴിച്ചാല്‍ ഫീസ് ഈടാക്കുന്നതാണ്. ഇത്തരം ഇടപാടുകളുടെയും പരിധി 4,999 രൂപയാണ്.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്‍ഷുറന്‍സ് പ്രീമിയം ഇടപാടുകള്‍ നടത്തുമ്പോള്‍ റിവാര്‍ഡുകള്‍ ലഭിക്കുന്നതാണ്. എന്നാല്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഇന്‍ഫിനിയ, ഇന്‍ഫിനിയ മെറ്റല്‍ ക്രെഡിറ്റ് കാര്‍ഡ് ഇനി മുതല്‍ 10,000 രൂപയായിരിക്കും പ്രതിമാസം ചെലവഴിക്കാന്‍ സാധിക്കുന്നത്.
ഡൈനേഴ്‌സ് ബ്ലാക്ക്, ഡൈനേഴ്‌സ് ബ്ലാക്ക് മെറ്റല്‍, ബിസ് ബ്ലാക്ക് മെറ്റല്‍ കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് ഇന്‍ഷുറന്‍സ് പേയ്‌മെന്റുകള്‍ നടത്തുമ്പോള്‍ റിവാര്‍ഡ് ലഭിക്കണമെങ്കില്‍ പ്രതിമാസം 5,000 രൂപയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്.
വാടക, ഇന്ധനം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള ആവശ്യത്തിന് പണം ചെലവഴിക്കുന്ന പരിധി 4,999 രൂപയായിരിക്കും. ആകെ ഇടപാടിന് 30,000 രൂപയോ അല്ലെങ്കില്‍ ഒരു ഇടപാടിന് 15,000 രൂപ കവിയുകയാണെങ്കില്‍ ഇന്ധന പര്‍ച്ചേസുകള്‍ക്ക് അധിക നിരക്ക് ഈടാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പണമടയ്ക്കുമ്പോള്‍ അധിക ഫീസ് നല്‍കേണ്ടി വരില്ല.
ബിസിനസ് കാര്‍ഡുകളുടെ പ്രതിമാസ ചെലവ് 75,000 രൂപയില്‍ കൂടുതലാണെങ്കിലും, കണ്‍സ്യൂമര്‍ കാര്‍ഡുകളുടെ ചെലവ് 50,000 രൂപയില്‍ കൂടുതലാണെങ്കിലും യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റുകള്‍ക്ക് 1 ശതമാനം ഫീസ് നല്‍കേണ്ടി വരും.