AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Personal Loan: ഫ്രീലാന്‍സായാണോ ജോലി ചെയ്യുന്നത്? പേടിക്കേണ്ട നിങ്ങള്‍ക്കും കിട്ടും പേഴ്‌സണല്‍ ലോണ്‍

Personal Loan Freelancers: ശമ്പളക്കാര്‍ മാത്രമല്ല സ്വയം തൊഴില്‍ ചെയ്യുന്നവരും വ്യക്തിഗത വായ്പകളെടുക്കാറുണ്ട്. എന്നാല്‍ ഫ്രീലാന്‍സ് ആയിട്ട് ജോലി ചെയ്യുന്നവര്‍ക്ക് ലോണ്‍ ലഭിക്കുമോ എന്നതാണ് പലരുടെയും സംശയം. നിങ്ങള്‍ക്കും ലോണ്‍ ലഭിക്കും. അക്കാര്യത്തില്‍ സംശയമൊന്നും വേണ്ട.

Personal Loan: ഫ്രീലാന്‍സായാണോ ജോലി ചെയ്യുന്നത്? പേടിക്കേണ്ട നിങ്ങള്‍ക്കും കിട്ടും പേഴ്‌സണല്‍ ലോണ്‍
പ്രതീകാത്മക ചിത്രം Image Credit source: Wong Yu Liang/Moment/Getty Images
shiji-mk
Shiji M K | Published: 27 Jun 2025 15:52 PM

പേഴ്‌സണല്‍ ലോണുകളെ ആശ്രയിച്ചാണ് ഇന്ന് ഈ ലോകത്തെ ഭൂരിഭാഗം ആളുകളുടെയും യാത്ര. എപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുവോ അപ്പോള്‍ ആദ്യം ഓടി ചെല്ലുന്നതും ലോണുകളിലേക്ക് തന്നെ. എന്നാല്‍ ഈ ലോണുകള്‍ ലഭിക്കുന്നതിന് ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. നമ്മുടെ വരുമാനം, സിബില്‍ സ്‌കോര്‍ തുടങ്ങിയ പല കാര്യങ്ങള്‍ ലോണ്‍ തുകയെയും പലിശയെയുമെല്ലാം ബാധിക്കുന്നു.

ശമ്പളക്കാര്‍ മാത്രമല്ല സ്വയം തൊഴില്‍ ചെയ്യുന്നവരും വ്യക്തിഗത വായ്പകളെടുക്കാറുണ്ട്. എന്നാല്‍ ഫ്രീലാന്‍സ് ആയിട്ട് ജോലി ചെയ്യുന്നവര്‍ക്ക് ലോണ്‍ ലഭിക്കുമോ എന്നതാണ് പലരുടെയും സംശയം. നിങ്ങള്‍ക്കും ലോണ്‍ ലഭിക്കും. അക്കാര്യത്തില്‍ സംശയമൊന്നും വേണ്ട.

പ്രൊജക്ട് പൂര്‍ത്തിയാക്കി വൈകി പണം ലഭിക്കുന്നു എന്നത് തന്നെയാണ് പല ഫ്രീലാന്‍സര്‍മാരെയും ലോണുകളെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. അതിനാല്‍ തന്നെ ലോണുകള്‍ എടുക്കുന്നത് വഴി അടുത്ത വര്‍ക്കിനുള്ള പണം ഇക്കൂട്ടര്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നു.

എന്ത് ജോലി ചെയ്യുകയാണെങ്കിലും അതിന് ആവശ്യമായ സാധന സാമഗ്രികള്‍ വേണം. അതിപ്പോള്‍ ഒരു കമ്പൂട്ടര്‍ ആയാലും പെന്നോ പെന്‍സിലോ എന്തുമായാലും പണം അനിവാര്യം തന്നെ. വില കൂടിയ വസ്തുക്കള്‍ വാങ്ങിക്കുന്നതിന് പെട്ടെന്ന് പണം കണ്ടെത്താന്‍ ലോണുകള്‍ തന്നെ ശരണം. വാങ്ങിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ച് പണമുണ്ടാക്കി ലോണ്‍ അതിവേഗം അടച്ച് തീര്‍ക്കാനും സാധിക്കും.

ഇനിയിപ്പോള്‍ അവര്‍ക്ക് കീഴില്‍ കുറച്ചാളുകള്‍ ജോലി ചെയ്യുന്നുണ്ടെന്ന് കരുതൂ. വര്‍ക്ക് കംപ്ലീറ്റ് ചെയ്ത് പണം ലഭിക്കാന്‍ വൈകുന്നത് തൊഴിലാളികളെ പറഞ്ഞ് മനസിലാക്കാന്‍ അല്‍പം റിസ്‌ക്കാണ്. അതിനാല്‍ തന്നെ ഈ സാഹചര്യത്തിലും ഫ്രീലാന്‍സര്‍മാരെ ലോണുകള്‍ രക്ഷിക്കുന്നു. എന്നാല്‍ ലോണുകള്‍ എല്ലാത്തിനുമുള്ള പ്രതിവിധിയാണെന്ന് കരുതാതെ ഇടയ്‌ക്കൊക്കെ പണം സമ്പാദിച്ച് വെക്കാനും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ആവശ്യമായ രേഖകള്‍

ആദായ നികുത്തി റിട്ടേണ്‍– ഫ്രീലാന്‍സായി ജോലി ചെയ്യുന്നവര്‍ക്ക് സ്വാഭാവികമായും ശമ്പള സ്ലിപ്പുകള്‍ ഉണ്ടാകില്ല. അതിനാല്‍ ആദായ നികുതി റിട്ടേണാണ് ഇക്കൂട്ടര്‍ വരുമാനം തെളിയിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളില്‍ ഹാജരാക്കേണ്ടത്. രണ്ടോ മൂന്നോ വര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍ ഫ്രീലാന്‍സര്‍മാര്‍ ലോണുകള്‍ ലഭിക്കുന്നതിനായി ഹാജരാക്കേണ്ടതായി വന്നേക്കാം.

Also Read: Home Repair Scheme: വീട് റിപ്പയറിന് അപേക്ഷിക്കാന്‍ ജൂലൈ 31 വരെ സമയം; ആര്‍ക്കെല്ലാം ലഭിക്കും

ക്രെഡിറ്റ് സ്‌കോര്‍– ഏത് ലോണിനും ക്രെഡിറ്റ് സ്‌കോര്‍ അത്യന്താപേക്ഷിതമാണ്. ലോണുകള്‍ അനുവദിക്കുന്നതിന് മുമ്പ് ധനകാര്യ സ്ഥാപനങ്ങള്‍ അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍ സൂക്ഷമമായി പരിശോധിക്കും. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ പലിശയിലും ഇളവുകള്‍ ലഭിക്കും.