Ration Card Mustering : റേഷൻ കാർഡ് മസ്റ്ററിങ് ഇതുവരെ ചെയ്തില്ലേ? റേഷൻ വിഹിതം വെട്ടിക്കുറയ്ക്കും
Kerala Ration Card Mustering : അനധികൃതമായി റേഷൻ കൈപ്പറ്റുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് സിവിൽ സപ്ലൈസ് വകുപ്പ് റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാൻ തീരുമാനമെടുത്തിരിക്കുന്നത്.

Filed Image
മുൻഗണന വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് കാർഡുകളുടെ മസ്റ്ററിങ് പൂർത്തിയാക്കാത്ത ഉപഭോക്താക്കളുടെ റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി സിവിൽ സപ്ലൈസ് വകുപ്പ്. അനധികൃതമായി റേഷൻ കൈപ്പറ്റുന്നത് അവസാനിപ്പിക്കാൻ വേണ്ടിയാണ് പൊതുവിതരണ വകുപ്പ് മസ്റ്റിങ് നടത്താത്ത റേഷൻ കാർഡുകളുടെ വിഹിതം കുറയ്ക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. മസ്റ്റിങ് ചെയ്യാത്ത ഉപയോക്താക്കളെ വിദേശത്ത് അല്ലെങ്കിൽ എൻആർകെ എന്ന രേഖപ്പെടുത്താനാണ് വകുപ്പ് തീരുമാനം.
മാർച്ച് 31 വരെയാണ് പിങ്ക്, മഞ്ഞ് കാർഡുകളുടെ ഉപയോക്താക്കൾക്ക് മസ്റ്ററിങ് നടത്താൻ സമയം അനുവദിച്ചിട്ടുള്ളത്. അതിന് ശേഷമുള്ള ഉപയോക്താക്കളുടെ റേഷൻ വിഹിതമാണ് വെട്ടി കുറിയ്ക്കുക. കണക്കുകൾ പ്രകാരം നിലവിൽ 90-95 ശതമാനം മുൻഗണന വിഭാഗത്തിലുള്ള കാർഡുടമകളുടെ മസ്റ്റിങ് പൂർത്തിയാക്കിയതായിട്ടാണ് പൊതുവിതരണ വകുപ്പ് അറിയിക്കുന്നത്. യഥാസമയം മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ സംസ്ഥാനത്ത് നൽകുന്ന റേഷൻ വിഹിതം കേന്ദ്രം വെട്ടി കുറയ്ക്കുകയും ചെയ്യും.
ALSO READ : Ration Updates : അരി വില വർധനവ് മാത്രമല്ല; നീല, വെള്ള കാർഡുകാർക്ക് ഇരുട്ടടിയായി സെസും ഏർപ്പെടുത്തും
അരി വില കൂട്ടും സെസും ഏർപ്പെടുത്തും
അതേസമയം മുൻഗണനേതര വിഭാഗത്തിലുള്ള നീല, വെള്ള കാർഡുടമകൾക്ക് മേൽ ഒരു രൂപ സെസ് ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്. സെസിലൂടെ ലഭിക്കുന്ന തുക റേഷൻ വ്യാപാരികളുടെ ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താൻ ഉപയോഗിക്കും. മാസം ഒരു രൂപ വീതം നീല, വെള്ള കാർഡ് ഉടമകളിൽ നിന്നും സെസ് ഈടാക്കാനാണ് റേഷൻ വ്യാപാരികളുടെ വേതനപരിഷ്കരണത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച മൂന്നംഗ സമിതി നൽകിയ ശുപാർശ.
ഇതിന് പുറമെ നീല കാർഡ് ഉടമകൾക്ക് നൽകുന്ന അരിയുടെ വിലയും വർധിപ്പിക്കാൻ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിൽ നാല് രൂപയ്ക്ക് നൽകുന്ന അരിയുടെ വില ആറ് രൂപയാക്കി വർധിപ്പിക്കണമെന്നാണ് ശുപാർശ. കൂടാതെ പഞ്ചാസരയുടെയും മണ്ണെണ്ണയുടെയും വില കൂട്ടണമെന്നു്ം ശുപാർശിയിൽ പറയുന്നുണ്ട്.