Investment Tips: നിക്ഷേപങ്ങളില്‍ നിന്ന് ഉയര്‍ന്ന വരുമാനം വേണം! ഈ ഓപ്ഷനുകള്‍ പരിഗണിക്കാം
Best Investments in India 2025: എല്ലാ ഓഹരികളും പണപ്പെരുപ്പത്തെ മറികടക്കുന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ തന്നെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഗുണം ചെയ്യും. ഉയര്‍ന്ന വരുമാനം നല്‍കുന്ന അഞ്ച് നിക്ഷേപമാര്‍ഗങ്ങള്‍ പരിശോധിക്കൂ.

പ്രതീകാത്മക ചിത്രം
നിക്ഷേപം എന്നത് റിസ്‌ക്കിന്റെയും റിട്ടേണിന്റെയും സംയുക്ത പ്രവര്‍ത്തനത്തിന് വിധേയമാകുന്ന ഒന്നാണ്. ഉയര്‍ന്ന റിട്ടേണുകള്‍ ലഭിക്കുമ്പോള്‍ അവിടെ പലപ്പോഴും ഉയര്‍ന്ന റിസ്‌ക്കും ഉണ്ടാകുന്നു. എന്നാല്‍ ഇവിടെ സുരക്ഷിതമായ നിക്ഷേപമാര്‍ഗങ്ങളാണ് ശ്രദ്ധേയമാകുന്നത്. റിസ്‌ക്കുകള്‍ ഏറ്റെടുക്കാന്‍ തയാറുള്ളവര്‍ക്ക് ഓഹരികള്‍ പോലുള്ള നിക്ഷേപമാര്‍ഗങ്ങള്‍ സ്വീകരിച്ച് സമ്പത്ത് സൃഷ്ടിക്കാം.
എല്ലാ ഓഹരികളും പണപ്പെരുപ്പത്തെ മറികടക്കുന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ തന്നെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഗുണം ചെയ്യും. ഉയര്‍ന്ന വരുമാനം നല്‍കുന്ന അഞ്ച് നിക്ഷേപമാര്‍ഗങ്ങള്‍ പരിശോധിക്കൂ.
ഇനീഷ്യല്‍ പബ്ലിക് ഓഫറുകള്‍ (ഐപിഒ)
ഒരു കമ്പനി ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ അതിന്റെ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകരെ അനുവദിക്കുന്നതാണ് ഐപിഒകള്‍. ഓഹരികള്‍ ലിസ്റ്റ് ചെയ്ത ശേഷം ഇവ സെക്കന്‍ഡറി മാര്‍ക്കറ്റില്‍ വ്യാപാരം നടത്തുന്നതാണ് രീതി. എന്നാല്‍ വിണിയിലെ അസ്ഥിരത കാരണം ലിസ്റ്റിങ് വിലകള്‍ പ്രവചനാതീതമായിരിക്കും.
മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഇക്വിറ്റി ഫണ്ടുകള്‍
വളര്‍ച്ചാ സാധ്യതയുള്ള ചെറിയ കമ്പനികളിലാണ് ഈ ഫണ്ടുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത്തരം ഫണ്ടുകള്‍ക്കായി ഇക്വിറ്റികള്‍ക്ക് കുറഞ്ഞത് 65 ശതമാനം വിഹിതമെങ്കിലും നിക്ഷേപമുണ്ടാകണമെന്നാണ് സെബിയുടെ നിര്‍ദേശം. എന്നിരുന്നാലും വിപണിയുടെ ചാഞ്ചാട്ടവും പരിമിതമായ ലിക്വിഡിറ്റിയും ഈ ഫണ്ടുകളെ റിസ്‌ക്കുള്ളതാക്കുന്നു.
ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീമുകള്‍ (ഇഎല്‍എസ്എസ്)
ഇഎല്‍എസ്എസ് നിക്ഷേപം നികുതി ആനുകൂല്യങ്ങള്‍ക്ക് വിധേയമാണ്. മൂന്ന് വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവാണ് ഇതിനുള്ളത്. ലോക്ക് ഇന്‍ കാലയളവിന് ശേഷമുള്ള പ്രകടനം ചിലപ്പോള്‍ വ്യത്യാസപ്പെട്ടിരിക്കാം.
Also Read: Highest FD Interest Rates: 1 വര്‍ഷത്തെ നിക്ഷേപമാണോ ലക്ഷ്യം? ഈ ബാങ്കുകള്‍ നല്‍കും ഉയര്‍ന്ന പലിശ
പിയര്‍ ടു പിയര്‍ വായ്പ
ഡിജിറ്റല്‍ വായ്പാ സംവിധാനമാണിത്. ആകര്‍ഷകമായ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് നിക്ഷേപകരെയും വായ്പക്കാരെയും പിയര്‍ ടു പിയര്‍ വരവേല്‍ക്കുന്നു. എന്നാല്‍ ഇവിടെയുള്ള വായ്പകള്‍ സുരക്ഷിതമല്ല. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പണമെത്തുന്ന രീതിയാണിവിടെ അവലംബിക്കപ്പെടുന്നത്. ഡിജിറ്റലായി ബാങ്ക് അക്കൗണ്ടില്‍ നിന്നും ബാങ്ക് അക്കൗണ്ടിലേക്ക് വായ്പയായി പണമെത്തും.
ഓഹരികള്‍
ബിഎസ്ഇ, എന്‍എസ്ഇ പോലുള്ള എക്സ്ചേഞ്ചുകളില്‍ നിന്ന് നേരിട്ട് ഓഹരികള്‍ വാങ്ങുന്നത് നിക്ഷേപകരെ കോര്‍പ്പറേറ്റ് വളര്‍ച്ചയില്‍ പങ്കാളികളാക്കുന്നതിന് സഹായിക്കുന്നു. അപകട സാധ്യതകള്‍ കുറയ്ക്കുന്നതിന് വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുന്നത് ഗുണം ചെയ്യും.