HDFC FD Interest: എച്ച്ഡിഎഫ്‌സി ബാങ്കിലാണോ എഫ്ഡി ഇടാന്‍ പോകുന്നത്? പലിശ നിരക്ക് കുറഞ്ഞിട്ടുണ്ടേ!

HDFC FD Interest Rate Cut Details: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളാണ് എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്ക് എന്നിവ. ഇവയും അവരുടെ പലിശ നിരക്കില്‍ കാര്യമായ മാറ്റങ്ങള്‍ തന്നെ കൊണ്ടുവന്നിട്ടുണ്ട്. നിലവില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് നല്‍കുന്ന പലിശ നിരക്ക് പരിശോധിക്കാം.

HDFC FD Interest: എച്ച്ഡിഎഫ്‌സി ബാങ്കിലാണോ എഫ്ഡി ഇടാന്‍ പോകുന്നത്? പലിശ നിരക്ക് കുറഞ്ഞിട്ടുണ്ടേ!

പ്രതീകാത്മക ചിത്രം

Updated On: 

20 Jun 2025 | 11:02 AM

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ തങ്ങളുടെ പലിശ നിരക്കില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. എന്നാല്‍ നിക്ഷേപങ്ങളുടെ പലിശ വലിയ തോതില്‍ കുറയ്ക്കുന്നത് സാധാരണക്കാരെ ഉള്‍പ്പെടെ മോശമായി തന്നെ ബാധിക്കാനിടയുണ്ട്. മാത്രമല്ല റിട്ടയര്‍മെന്റിന് ശേഷം പലിശ കൊണ്ട് ജീവിക്കാന്‍ പ്ലാന്‍ ചെയ്തിരുന്നവര്‍ക്കും ഇത് തിരിച്ചടിയാണ്.

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളാണ് എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്ക് എന്നിവ. ഇവയും അവരുടെ പലിശ നിരക്കില്‍ കാര്യമായ മാറ്റങ്ങള്‍ തന്നെ കൊണ്ടുവന്നിട്ടുണ്ട്. നിലവില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് നല്‍കുന്ന പലിശ നിരക്ക് പരിശോധിക്കാം.

Also Read: Savings Account Interest Rate: ഏത് ബാങ്കിലാ അക്കൗണ്ട്? സേവിങ്‌സിന് പലിശ കുറച്ചവര്‍ ഇവരെല്ലാമാണ്

എച്ച്ഡിഎഫ്‌സി ബാങ്ക്

 

  1. 7 ദിവസം മുതല്‍ 14 ദിവസം വരെയുള്ള നിക്ഷേപം- സാധാരണക്കാര്‍ക്ക് 2.75 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.25 ശതമാനം പലിശ
  2. 15 ദിവസം മുതല്‍ 29 ദിവസം വരെയുള്ള നിക്ഷേപം- സാധാരണക്കാര്‍ക്ക് 2.75 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.25 ശതമാനം പലിശ
  3. 30 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപം- സാധാരണക്കാര്‍ക്ക് 3.25 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.75 ശതമാനം പലിശ
  4. 46 ദിവസം മുതല്‍ 60 ദിവസം വരെയുള്ള നിക്ഷേപം- സാധാരണക്കാര്‍ക്ക് 4.25 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 4.75 ശതമാനം പലിശ
  5. 61 ദിവസം മുതല്‍ 89 ദിവസം വരെയുള്ള നിക്ഷേപം- സാധാരണക്കാര്‍ക്ക് 4.25 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 4.75 ശതമാനം പലിശ
  6. 90 ദിവസം മുതല്‍ 6 മാസത്തില്‍ താഴെ വരെയുള്ള നിക്ഷേപം- സാധാരണക്കാര്‍ക്ക് 4.25 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 4.75 ശതമാനം പലിശ
  7. 6 മാസം 1 ദിവസം മുതല്‍ 9 മാസത്തില്‍ താഴെ വരെയുള്ള നിക്ഷേപം- സാധാരണക്കാര്‍ക്ക് 5.50 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.00 ശതമാനം പലിശ
  8. 9 മാസം 1 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപം- സാധാരണക്കാര്‍ക്ക് 5.75 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.25 ശതമാനം പലിശ
  9. ഒരു വര്‍ഷം മുതല്‍ 15 മാസത്തില്‍ താഴെ വരെയുള്ള നിക്ഷേപം- സാധാരണക്കാര്‍ക്ക് 6.25 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനം പലിശ
  10. 15 മാസം മുതല്‍ 18 മാസത്തില്‍ താഴെ വരെയുള്ള നിക്ഷേപം- സാധാരണക്കാര്‍ക്ക് 6.60 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനം പലിശ
  11. 18 മാസം മുതല്‍ 21 മാസത്തില്‍ താഴെ വരെയുള്ള നിക്ഷേപം- സാധാരണക്കാര്‍ക്ക് 6.60 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനം പലിശ
  12. 21 മാസം മുതല്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപം- സാധാരണക്കാര്‍ക്ക് 6.45 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.95 ശതമാനം പലിശ
  13. 2 വര്‍ഷവും 1 ദിവസവും മുതല്‍ 2 വര്‍ഷവും 11 മാസവും വരെയുള്ള നിക്ഷേപം- സാധാരണക്കാര്‍ക്ക് 6.45 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.95 ശതമാനം പലിശ
  14. 2 വര്‍ഷം 11 മാസം മുതല്‍ 35 മാസം വരെയുള്ള നിക്ഷേപം- സാധാരണക്കാര്‍ക്ക് 6.45 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.95 ശതമാനം പലിശ
  15. 2 വര്‍ഷം 11 മാസം 1 ദിവസം മുതല്‍ 3 വര്‍ഷത്തില്‍ താഴെയോ തുല്യമോ ഉള്ള നിക്ഷേപം- സാധാരണക്കാര്‍ക്ക് 6.45 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.95 ശതമാനം പലിശ
  16. 3 വര്‍ഷവും 1 ദിവസവും മുതല്‍ 4 വര്‍ഷവും 7 മാസവും വരെയുള്ള നിക്ഷേപം- സാധാരണക്കാര്‍ക്ക് 6.40 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.90 ശതമാനം പലിശ
  17. 4 വര്‍ഷം 7 മാസം മുതല്‍ 55 മാസം വരെയുള്ള നിക്ഷേപം- സാധാരണക്കാര്‍ക്ക് 6.40 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.90 ശതമാനം പലിശ
  18. 4 വര്‍ഷം 7 മാസം 1 ദിവസം മുതല്‍ 5 വര്‍ഷത്തില്‍ താഴെയോ അതിന് തുല്യമോ ഉള്ള നിക്ഷേപം- സാധാരണക്കാര്‍ക്ക് 6.40 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.90 ശതമാനം പലിശ
  19. 5 വര്‍ഷവും 1 ദിവസവും മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപം- സാധാരണക്കാര്‍ക്ക് 6.15 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.65 ശതമാനം പലിശ

 

 

 

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്