Savings Account Interest Rate: ഏത് ബാങ്കിലാ അക്കൗണ്ട്? സേവിങ്‌സിന് പലിശ കുറച്ചവര്‍ ഇവരെല്ലാമാണ്
Savings Account Interest Rate Cut Details: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കാനറ ബാങ്ക് എന്നിവയുള്‍പ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം തന്നെ തങ്ങളുടെ സേവിങ്‌സ് അക്കൗണ്ട് പലിശ നിരക്ക് കുറച്ചിരിക്കുകയാണ്.
ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചത് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് ഗുണം ചെയ്തുവെങ്കിലും നിക്ഷേപങ്ങളുടെ പലിശയില്‍ വലിയ ഇടിവാണ് ഇതോടെ സംഭവിച്ചത്. വിവിധ ബാങ്കുകള്‍ തങ്ങളുടെ പലിശ നിരക്കില്‍ കാര്യമായ മാറ്റങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വരുത്തിയത്. അതിലെ സുപ്രധാന മാറ്റമാണ് സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ചത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കാനറ ബാങ്ക് എന്നിവയുള്‍പ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം തന്നെ തങ്ങളുടെ സേവിങ്‌സ് അക്കൗണ്ട് പലിശ നിരക്ക് കുറച്ചിരിക്കുകയാണ്.
എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ എല്ലാ സേവിങ്‌സ് അക്കൗണ്ടുകളിലും പ്രതിവര്‍ഷം 2.5 ശതമാനം എന്ന ഏകീകൃത പലിശ നിരക്ക് ജൂണ്‍ 15 മുതല്‍ നടപ്പിലാക്കിയിരിക്കുകയാണ്. നേരത്തെ പത്ത് കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.7 ശതമാനവും പത്ത് കോടിക്ക് മുകളിലുള്ളവയ്ക്ക് 3 ശതമാനവുമായിരുന്നു പലിശ നല്‍കിയിരുന്നത്.




എച്ച്ഡിഎഫ്‌സി
ജൂണ്‍ 10 മുതല്‍ എച്ച്ഡിഎഫ്‌സി ബാങ്കിലെ എല്ലാ സേവിങ്‌സ് അക്കൗണ്ടുകള്‍ക്കും 2.75 ശതമാനം വാര്‍ഷിക പലിശയാണ് ഉണ്ടായിരിക്കുക. നേരത്തെ 50 ലക്ഷം രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.75 ശതമാനം പലിശയും അതിന് മുകളിലുള്ള നിക്ഷേപത്തിന് 3.25 ശതമാനം പലിശയും നല്‍കിയിരുന്നു.
ഐസിഐസിഐ
ഐസിഐസിഐ ബാങ്കിലെ എല്ലാ സേവിങ്‌സ് അക്കൗണ്ടുകള്‍ക്കും 2.75 ശതമാനം പലിശയേ ഉണ്ടായിരിക്കുകയുള്ളു. ജൂണ്‍ 12 മുതല്‍ ഇക്കാര്യം പ്രാബല്യത്തില്‍ വന്നു. 50 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നേരത്തെ 2.75 ശതമാനവും 50 ലക്ഷത്തിന് മുകളിലുള്ളവയ്ക്ക് 3.25 ശതമാനവുമായിരുന്നു നേരത്തെ നല്‍കിയിരുന്ന പലിശ.
കാനറ
മെയ് മാസത്തില്‍ കാനറ ബാങ്ക് ഉള്‍പ്പെടെയുള്ള നിരവധി പൊതുമേഖല ബാങ്കുകള്‍ തങ്ങളുടെ പലിശ നിരക്കുകള്‍ കുറച്ചിരുന്നു. 2025 മെയ് 19 മുതല്‍ കാനറ ബാങ്കിന്റെ സേവിങ്‌സ് അക്കൗണ്ട് പലിശ നിരക്ക് ബാലന്‍സ് അനുസരിച്ച് 2.70 ശതമാനം മുതല്‍ 4 ശതമാനം വരെയാണ്.
ആര്‍ബിഎല്‍
ജൂണ്‍ 16 മുതല്‍ ആര്‍ബിഎല്‍ ബാങ്കിലെ എല്ലാ സേവിങ്‌സ് അക്കൗണ്ടുകള്‍ക്കും 3 മുതല്‍ 6.75 ശതമാനം വരെയാണ് പലിശ ലഭിക്കുക എന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മറ്റ് ബാങ്കുകളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്.
ഫെഡറല്‍
2025 ജൂണ്‍ 17 മുതല്‍ ഫെഡറല്‍ ബാങ്ക് തങ്ങളുടെ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് 2.5 ശതമാനം മുതല്‍ 6.25 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്തത്.
Also Read: Home Loan: ഇനി സ്വകാര്യ ബാങ്കാണോ പൊതു ബാങ്കാണോ ഭവന വായ്പയ്ക്ക് ബെസ്റ്റ്; പലിശ നിരക്ക് പറയും ഉത്തരം
ഇന്‍ഡസ്
ഇന്‍ഡസ് ബാങ്കില്‍ സേവിങ്‌സ് അക്കൗണ്ടിലെ ബാലന്‍സ് അനുസരിച്ച് 3 ശതമാനം മുതല്‍ 5 ശതമാനം വരെ പലിശയാണ് ജൂണ്‍ 16 മുതല്‍ നല്‍കുന്നത്.
ബാങ്ക് ഓഫ് ബറോഡ
ജൂണ്‍ 12 മുതല്‍ ബാങ്ക് ഓഫ് ബറോഡയില്‍ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് 2.7 ശതമാനം മുതല്‍ 4.25 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു.