Gold Rate: ഈ ആഴ്ച തന്നെ 1 ലക്ഷം കടക്കും; സ്വര്‍ണം എത്തിച്ചേരാന്‍ പോകുന്നത് റെക്കോഡ് ഉയരത്തില്‍

Gold Rate December First Week Prediction: ഇന്ത്യന്‍ വിപണിയില്‍ രൂപയുടെ പ്രകടനവും ആഭ്യന്തര ആവശ്യകതയുമെല്ലാം സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ഉത്സവ സീസണ്‍, വിവാഹം തുടങ്ങിയവ വിലയേറിയ ലോഹങ്ങളുടെ ആവശ്യകത ഉയര്‍ത്തുന്നു.

Gold Rate: ഈ ആഴ്ച തന്നെ 1 ലക്ഷം കടക്കും; സ്വര്‍ണം എത്തിച്ചേരാന്‍ പോകുന്നത് റെക്കോഡ് ഉയരത്തില്‍

പ്രതീകാത്മക ചിത്രം

Published: 

01 Dec 2025 12:07 PM

ഡിസംബര്‍ മാസം വന്നെത്തിയിരിക്കുന്നു, എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറയ്ക്കല്‍ പ്രഖ്യാപനം വരാന്‍ സാധ്യതയുള്ളത് ഡിസംബറിലാണ്. എന്നാല്‍ ആ പ്രഖ്യാപനം ഉണ്ടാകും മുമ്പ് തന്നെ സ്വര്‍ണം വീണ്ടും ചരിത്ര നിരക്കിലേക്ക് കടക്കുമെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. യുഎസ് ഡാറ്റ, ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലനിന്റെ പലിശ കുറയ്ക്കല്‍, ആര്‍ബിഐയുടെ നയപ്രഖ്യാപനം എന്നിവയെല്ലാം വലിയ പ്രതീക്ഷയോടെയാണ് വിപണി ഉറ്റുനോക്കുന്നത്.

ഡിസംബര്‍ 9,10 തീയതികളില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. 2026 ഫെബ്രുവരിയിലെ എംസിഎക്‌സ് സ്വര്‍ണ ഫ്യൂച്ചറുകളുടെ കരാര്‍ കഴിഞ്ഞ ആഴ്ചയില്‍ 3,654 രൂപ അഥ 2.9 ശതമാനം വര്‍ധിച്ചു. ഇതോടെ 10 ഗ്രാമിന് 1,29,504 രൂപയിലേക്കാണ് വെള്ളിയാഴ്ച ഉയര്‍ന്നത്.

ഇന്ത്യന്‍ വിപണിയില്‍ രൂപയുടെ പ്രകടനവും ആഭ്യന്തര ആവശ്യകതയുമെല്ലാം സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ഉത്സവ സീസണ്‍, വിവാഹം തുടങ്ങിയവ വിലയേറിയ ലോഹങ്ങളുടെ ആവശ്യകത ഉയര്‍ത്തുന്നു. കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി സ്വര്‍ണം വാങ്ങുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തുടരുമെന്നാണ് ഏഞ്ചല്‍ വണ്ണിലെ പ്രഥമേഷ് മല്യ പറയുന്നത്. ഈ സ്വര്‍ണശേഖരം 2026ലും തുടരനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്ത് സംഭവിക്കും?

ഡിസംബറിന്റെ ആദ്യ ആഴ്ചയിലും സ്വര്‍ണവില കാര്യമായി കുറയാന്‍ പോകുന്നില്ല. കുറഞ്ഞാലും വലിയ ഇടിവൊരിക്കലും സംഭവിക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 25 ബേസിസ് പോയിന്റെങ്കിലും കുറയ്ക്കുമെന്ന പ്രതീക്ഷകളാണ് നിലവില്‍ സ്വര്‍ണത്തിന് കരുത്തേകുന്നത്.

Also Read: Kerala Gold Rate: സ്വര്‍ണവില 60,000 രൂപയിലേക്ക്? ഡിസംബര്‍ 1 ഓടെ സംഭവിക്കാന്‍ പോകുന്നത്

പലിശ നിരക്ക് കുറയ്ക്കുന്നതോടെ ബാങ്ക് നിക്ഷേപം പോലുള്ളവയില്‍ നിന്നുള്ള വരുമാനം കുറയും. ഇത് ഉയര്‍ന്ന വരുമാനം ലഭിക്കുന്ന സ്വര്‍ണത്തിലേക്ക് ആളുകളെ ആകര്‍ഷിക്കും. പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷകള്‍ വന്നപ്പോള്‍ തന്നെ സ്വര്‍ണത്തിലുള്ള നിക്ഷേപം വര്‍ധിച്ചു. ചെറിയ ശതമാനം നിരക്കാണ് കുറയുന്നതെങ്കില്‍ പോലും അത് സ്വര്‍ണത്തിന് ഗുണം ചെയ്യും.

കേരളത്തിലെ സ്വര്‍ണവില

കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്ന ദേശീയ നിരക്കിനെ അടിസ്ഥാനമാക്കിയാണ്. ഇന്ത്യന്‍ ബുള്ളിയന്‍ മാര്‍ക്കറ്റിലെ മാറ്റങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നാല്‍ കേരളത്തിലെ ഉപഭോക്തൃ ആവശ്യകതയും വിലയെ സ്വാധീനിക്കാറുണ്ട്. വിവാഹ സീസണില്‍ മറ്റെല്ലാ സ്ഥലങ്ങളിലെയും എന്ന പോലെ കേരളത്തിലും വില ഉയരുന്നു. നിലവിലെ ഇതേ സ്ഥിതിയില്‍ സ്വര്‍ണവില മുന്നോട്ട് പോകുകയാണെങ്കില്‍ 1 പവന്‍ സ്വര്‍ണത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ 1 ലക്ഷം കടക്കും. പണികൂലിയും ജിഎസ്ടിയും ഹോള്‍മാര്‍ക്ക് ചാര്‍ജ് എന്നിവയെല്ലാം ഈടാക്കിയതിന് ശേഷം സ്വര്‍ണത്തിന് ഒന്നര ലക്ഷം രൂപയോളം നല്‍കേണ്ടതായി വരും.

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും