Kerala Gold Rate: സംഘർഷഭീതിയില്‍ കുതിച്ചുകയറി സ്വര്‍ണവില; പവന് 240 രൂപ കൂടി; നോക്കാം ഇന്നത്തെ നിരക്ക്

Kerala Gold Rate Today: മെയ് എട്ടിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർ‌ന്ന നിരക്കിൽ സ്വർണ വില എത്തിയത്. അന്ന് പവന് 73040 രൂപയും ​ഗ്രാമിന് 9130 രൂപയിലുമായിരുന്നു സ്വർണ വ്യാപാരം പുരോ​ഗമിച്ചത്.

Kerala Gold Rate: സംഘർഷഭീതിയില്‍ കുതിച്ചുകയറി സ്വര്‍ണവില; പവന് 240 രൂപ കൂടി; നോക്കാം ഇന്നത്തെ നിരക്ക്

പ്രതീകാത്മക ചിത്രം

Published: 

10 May 2025 10:09 AM

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധനവ്. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 72360 രൂപയായി. ​ഗ്രാമിന് 30 രൂപ കൂടി 9045 രൂപയായി. മെയ് എട്ടിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർ‌ന്ന നിരക്കിൽ സ്വർണ വില എത്തിയത്. അന്ന് പവന് 73040 രൂപയും ​ഗ്രാമിന് 9130 രൂപയിലുമായിരുന്നു സ്വർണ വ്യാപാരം പുരോ​ഗമിച്ചത്. എന്നാൽ ഇത് പിന്നീട് കുറയുന്ന കാഴ്ചയായിരുന്നു കണ്ടത്. അന്ന് വൈകിട്ട് തന്നെ 1160 രൂപയുടെ ഇടിവ് സംഭവിച്ച് 71880 രൂപയിൽ വ്യപാരം നടന്നു.

എന്നാൽ‌ തൊട്ടടുത്ത ദിവസം വീണ്ടും കുതിച്ചുകയറിയ സ്വർണ വിലയാണ് ഇന്ന് വീണ്ടും വർധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം സ്വർണ വിലയിൽ വലിയ കുതിപ്പാണ് ഉണ്ടായത്. പവന് 68000 രൂപയിൽ ആരംഭിച്ച് 74000 കടന്ന മാസമായിരുന്നു ഏപ്രിൽ മാസം. ഏപ്രിൽ 22 നായിരുന്നു സർവ്വകാല റെക്കോർഡിൽ സ്വർണവില എത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 74320 രൂപയായിരുന്നു.

Also Read:ഇന്നും സ്വര്‍ണ‌ വില മുകളിലേക്ക് ; ഇന്നത്തെ നിരക്ക് അറിയാം

അതേസമയം ഇന്ത്യ-പാകിസ്ഥാൻ സംഘർഷ സാഹചര്യത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്. പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ സമാധാന ചർച്ചകളിൽ ഏർപ്പെട്ടാൽ തീർച്ചയായും രൂപ തിരിച്ചുകയറും. രൂപ ശക്തിപ്പെടുന്നത് ഇന്ത്യയിൽ സ്വർണ വില കുറയാൻ കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ