Kerala Gold Price: ആശ്വസിക്കാൻ വകയില്ല… മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Price Today: ഈ മാസം ഏഴ്, എട്ട് തീയ്യതികളിലാണ് മാസത്തെ താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ പവന് 50,800 രൂപയും, ഗ്രാമിന് 6,350 രൂപയുമായിരുന്നു നിരക്ക്. ജൂലൈ 17 നായിരുന്നു ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്.

Kerala Gold Price: ആശ്വസിക്കാൻ വകയില്ല... മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Price.

Updated On: 

25 Aug 2024 | 12:34 PM

സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ (Kerala Gold Price) തുടരുകയാണ്. പവന് 53,560 രൂപയും, ഗ്രാമിന് 6,695 രൂപയുമാണ് ഇന്നത്തെ വിപണിയിലെ സ്വർണ നിരക്ക്. ഇന്നലെയാണ് സ്വർണ്ണ നിരക്ക് 280 രൂപ വർദ്ധിച്ചത്. ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണവില‌ വീണ്ടും കൂടുന്ന കാഴ്ചയാണ് ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടത്. എന്നാൽ പിന്നീട് 50,000 രൂപയിലേക്ക് സ്വർണ്ണവില ഇടിച്ചിറങ്ങിയിരുന്നു. ഇപ്പോൾ വീണ്ടും സ്വർണ്ണ വില കുതിച്ചുചാടിയ കാഴ്ച്ചയാണ് കാണാനാകുന്നത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയും സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് അന്ന് താഴ്ന്നത്. ഇത്തരത്തിൽ ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പവന് 400 രൂപയും, ഗ്രാമിന് 50 രൂപയും കുറഞ്ഞിരുന്നു. ഓഗസ്റ്റ് 21ാം തീയ്യതി ഒരു പവന് 53,680 രൂപയും, ഗ്രാമിന് 6,710 രൂപയുമായിരുന്നു സ്വർണ്ണ വില. ഇത് ഓഗസ്റ്റിലെ ഉയർന്ന ഏറ്റവും നിരക്കാണ്.

ALSO READ: തൊട്ടാൽ പൊള്ളും സ്വർണ്ണവില…..; വെള്ളിവിലയിലും വർദ്ധനവ്

സ്വർണ്ണവിലയിൽ റെക്കോർഡ് തീർത്ത മാസമായിരുന്നു മെയ്. 55,120 രൂപയായിരുന്നു മെയ് 20ന് വിപണിയിലെ നിരക്ക്.

ഓ​ഗസ്റ്റ് മാസത്തിലെ സ്വർണ നിരക്ക്

ഓ​ഗസ്റ്റ് 1- 51,600, ഓ​ഗസ്റ്റ് 2- 51,840, ഓ​ഗസ്റ്റ് 3- 51,760, ഓ​ഗസ്റ്റ് 4- 51,760, ഓ​ഗസ്റ്റ് 5- 51,760, ഓ​ഗസ്റ്റ് 6- 51,120, ഓ​ഗസ്റ്റ് 7- 50,800, ഓ​ഗസ്റ്റ് 8- 50,800, ഓഗസ്റ്റ് 9- 51,400, ഓ​ഗസ്റ്റ് 10- 51,560, ഓ​ഗസ്റ്റ് 11- 51560, ഓ​ഗസ്റ്റ് 12- 51760, ഓ​ഗസ്റ്റ് 13- 52,520, ഓ​ഗസ്റ്റ് 14- 52,440, ഓ​ഗസ്റ്റ് 15- 52440, ഓ​ഗസ്റ്റ് 16- 52,520, ഓ​ഗസ്റ്റ് 17- 53,360, ഓ​ഗസ്റ്റ് 18- 53,360, ഓ​ഗസ്റ്റ് 19- 53,360, ഓ​ഗസ്റ്റ് 20- 53,280, ഓ​ഗസ്റ്റ് 21- 53,680, ഓ​ഗസ്റ്റ് 22- 53,440, ഓ​ഗസ്റ്റ് 23- 53,280, ഓഗസ്റ്റ് 24- 53,560, ഓ​ഗസ്റ്റ് 25- 53,560.

 

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ