Personal Finance: ലോട്ടറി അടിക്കേണ്ട, ശമ്പളക്കാര്‍ക്കും കോടീശ്വരന്മാരാകാം; ഇതാണ് വഴി

How to Become a Millionaire as a Salaried Employee: ഇന്ത്യയിലെ ഒരു ശരാശരി ശമ്പളക്കാരന്റെ വാര്‍ഷിക വരുമാനം 6 മുതല്‍ 12 ലക്ഷം രൂപ വരെയാണ്. ഇതൊരിക്കലും വലിയ സംഖ്യയല്ല. എന്നാല്‍ മികച്ച സാമ്പത്തിക ശീലങ്ങളുണ്ടെങ്കില്‍ ആ ശമ്പളം 6 മുതല്‍ 7 കോടി വരെയാക്കി ഉയര്‍ത്താവുന്നതാണ്.

Personal Finance: ലോട്ടറി അടിക്കേണ്ട, ശമ്പളക്കാര്‍ക്കും കോടീശ്വരന്മാരാകാം; ഇതാണ് വഴി

പ്രതീകാത്മക ചിത്രം

Published: 

17 Dec 2025 14:02 PM

മാസശമ്പളം വാങ്ങിച്ച് ജീവിക്കുന്നവര്‍ക്ക് കോടീശ്വരന്മാരാകാന്‍ സാധിക്കില്ലെന്ന മിഥ്യാധാരണ പൊതുവേ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ആ ധാരണ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശരിയായ അല്ലെങ്കില്‍ കൃത്യമായ ആസൂത്രണത്തിലൂടെ ഏതൊരാള്‍ക്കും കോടികള്‍ സമ്പാദിക്കാന്‍ സാധിക്കും. കോടീശ്വരനാകാന്‍ കുറുക്കുവഴികള്‍ തേടുന്നത് നിങ്ങളെ ചിലപ്പോള്‍ ആപത്തില്‍ കൊണ്ടുചെന്നെത്തിച്ചേക്കാം.

ഇന്ത്യയിലെ ഒരു ശരാശരി ശമ്പളക്കാരന്റെ വാര്‍ഷിക വരുമാനം 6 മുതല്‍ 12 ലക്ഷം രൂപ വരെയാണ്. ഇതൊരിക്കലും വലിയ സംഖ്യയല്ല. എന്നാല്‍ മികച്ച സാമ്പത്തിക ശീലങ്ങളുണ്ടെങ്കില്‍ ആ ശമ്പളം 6 മുതല്‍ 7 കോടി വരെയാക്കി ഉയര്‍ത്താവുന്നതാണ്. അതിനായി എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് നോക്കാം.

ചെലവുകള്‍ ട്രാക്ക് ചെയ്യാം

29 വയസ് പ്രായവും പ്രതിമാസം 67,000 രൂപ നിങ്ങള്‍ ശമ്പളം വാങ്ങിക്കുന്നുമുണ്ടെന്ന് കരുതൂ. 65,000 രൂപയും ചെലവാക്കി കഴിഞ്ഞാല്‍ നിങ്ങളില്‍ ബാക്കിയാകുന്നത് വെറും 2,000 രൂപയാണ്. അതായത്, ശമ്പളത്തിന്റെ 3 ശതമാനത്തില്‍ താഴെ മാത്രമാണീ തുക. നേരത്തെ വിരമിക്കുന്നതിനായി, നിങ്ങളുടെ 20 കളില്‍ ശമ്പളത്തിന്റെ 30 ശതമാനം മുതല്‍ 50 ശതമാനം വരെ സമ്പാദ്യമാക്കി മാറ്റാന്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.

50-30-20 എന്ന നിയമമാണ് ഇവിടെ നിങ്ങള്‍ പിന്തുടരേണ്ടത്. 50 ശതമാനം അവശ്യങ്ങള്‍ക്കായും 30 ശതമാനം നിക്ഷേപത്തിനായും 20 ശതമാനം മറ്റ് ചെലവുകള്‍ക്കായും നീക്കിവെക്കാം.

നിക്ഷേപം

സമീപ വര്‍ഷങ്ങളില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിന്നും 15 ശതമാനം മുതല്‍ 20 ശതമാനം വരെ ലാഭം നേടാന്‍ സാധിച്ചതായി നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ അത് എക്കാലവും നിലനില്‍ക്കണമെന്നില്ല. 2000 മുതല്‍ 2024 വരെയുള്ള വിവരങ്ങള്‍ പ്രകാരം ശരാശരി നിഫ്റ്റി റിട്ടേണ്‍ എന്നത് ഏകദേശം 11.7 ശതമാനമാണ്. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ 10 ശതമാനം സിഎജിആര്‍ പ്രതീക്ഷിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു.

എസ്‌ഐപിയും എസ്ഡബ്ല്യുപിയും

മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കാന്‍ നിങ്ങളെ സഹായിക്കുന്നതാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ അഥവ എസ്‌ഐപി. എന്നാല്‍ സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍ അഥവ എസ്ഡബ്ല്യുപിയില്‍ നിക്ഷേപിക്കുന്നവര്‍ വളരെ വിരളമാണ്. വിരമിക്കലിന് ശേഷമുള്ള ചെലവുകള്‍ക്കായി ധനസഹായം നല്‍കുന്ന പദ്ധതിയാണിത്.

എസ്ഡബ്ല്യുപിയില്‍ നിങ്ങളുടെ പണം വളരുന്നതിനിടെ തന്നെ നിശ്ചിത തുക പ്രതിമാസം പിന്‍വലിക്കാന്‍ സാധിക്കും. മുഴുവന്‍ നിക്ഷേപവും പിന്‍വലിക്കാതെ തന്നെ പ്രതിമാസം വരുമാനം നല്‍കുന്ന മാര്‍ഗമായി ഇതിനെ കാണാം. എസ്‌ഐപിയിലും എസ്ഡബ്ല്യപിയിലും ഒരുപോലെ പ്രയോജനപ്പെടുത്തി നിങ്ങള്‍ക്ക് പണം സമാഹരിക്കാം.

Also Read: Retirement Planning: 4.56 കോടിയുണ്ടാക്കിയാകട്ടെ വിരമിക്കല്‍; ഇപ്പോഴേ പ്ലാന്‍ ചെയ്യാം

ഇവ ശ്രദ്ധിക്കാം

  • നിങ്ങളുടെ വരുമാനത്തിന്റെ 30 മുതല്‍ 50 ശതമാനം വരെ സമ്പാദിക്കുക.
  • എസ്‌ഐപി നിക്ഷേപം നേരത്തെ ആരംഭിക്കുകയും വര്‍ഷം തോറും നിക്ഷേപസംഖ്യ വര്‍ധിപ്പിക്കുകയും ചെയ്യുക.
  • ഉയര്‍ന്ന വരുമാനം പ്രതീക്ഷിക്കരുത്, 10 ശതമാനം വളര്‍ച്ച ഉപയോഗിച്ച് പ്ലാന്‍ ചെയ്യുക.
  • വിരമിക്കലിനുശേഷം പണം പിന്‍വലിക്കാന്‍ എസ്ഡബ്ല്യുപികള്‍ ഉപയോഗിക്കാം.
  • പണം ആവേശത്തോടെ ചെലവഴിക്കുന്നതിന് പകരം ലക്ഷ്യബോധത്തോടെ ചെലവഴിക്കാം.
  • ആഡംബര വസ്തുക്കള്‍ വാങ്ങിക്കുന്നതല്ല സാമ്പത്തിക സ്വാതന്ത്ര്യം എന്ന് മനസിലാക്കുക.
ശരീരം മെലിയണോ? ഈ സ്മൂത്തി കുടിച്ചാല്‍ മതി
ഭക്ഷണം നിന്നുകൊണ്ട് കഴിക്കുന്നത് കുഴപ്പമാണോ?
മുഖക്കുരുവിനും മുടിവളർച്ചയ്ക്കും കാപ്പിയോ?
എല്ലിനും പല്ലിനും ഒരുപോലെ ​ഗുണം; മീൻ മുട്ട കഴിച്ചാൽ
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല