Money: വീട്ടില്‍ സൂക്ഷിക്കാവുന്ന പണത്തിന് പരിധിയുണ്ടോ? ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

How Much Cash to Keep at Home: വീട്ടില്‍ പണം സൂക്ഷിക്കുന്നത് സംബന്ധിച്ച് ആദായ നികുതി വകുപ്പിന് പ്രത്യേകിച്ച് നിയമങ്ങളൊന്നും തന്നെയില്ല. എന്നാല്‍ നിങ്ങള്‍ സൂക്ഷിക്കുന്ന പണത്തിന്റെ ഉറവിടം ഏതാണെന്ന് കാണിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിരിക്കണം.

Money: വീട്ടില്‍ സൂക്ഷിക്കാവുന്ന പണത്തിന് പരിധിയുണ്ടോ? ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

പ്രതീകാത്മക ചിത്രം

Published: 

08 Aug 2025 10:22 AM

എല്ലാവരുടെയും വീടുകളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി പണം സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഈ പണത്തിന്റെ അളവ് വര്‍ധിക്കുന്നത് അല്‍പം ബുദ്ധിമുട്ടാണ്. നിങ്ങള്‍ കേട്ടിട്ടില്ലേ മതിയായ രേഖകളില്ലാതെ വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും റെയ്ഡില്‍ പിടിച്ചെടുത്തുവെന്ന്. അങ്ങനെയെങ്കില്‍ വീട്ടില്‍ പണം സൂക്ഷിക്കുന്നതിന് പരിധിയുണ്ടോ?

പണം സൂക്ഷിക്കാന്‍ നിയമം

വീട്ടില്‍ പണം സൂക്ഷിക്കുന്നത് സംബന്ധിച്ച് ആദായ നികുതി വകുപ്പിന് പ്രത്യേകിച്ച് നിയമങ്ങളൊന്നും തന്നെയില്ല. എന്നാല്‍ നിങ്ങള്‍ സൂക്ഷിക്കുന്ന പണത്തിന്റെ ഉറവിടം ഏതാണെന്ന് കാണിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിരിക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ ആദായ നികുതി റിട്ടേണില്‍ ഇത് ഉള്‍പ്പെടുത്തുകയും ചോദ്യം ചെയ്യല്‍ നേരിടുകയും ചെയ്യേണ്ടി വന്നാല്‍ ഉറവിടം വ്യക്തമാക്കാന്‍ സാധിക്കണം.

ആദായ നികുതി നിയമത്തിലെ 68 മുതല്‍ 69ബി വരെയുള്ള വകുപ്പുകളാണ് കൂടുതലുള്ള ആസ്തികളെയും വരുമാനത്തെയും കുറിച്ച് പരാമര്‍ശിക്കുന്നത്. ഉറവിടം വ്യക്തമാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ അത് വെളിപ്പെടുത്താത്ത വരുമാനമായി കണക്കാക്കും. ഇങ്ങനെ സംഭവിച്ചാല്‍ ആകെ തുകയുടെ 78 ശതമാനം വരെ ആദായ നികുതി വകുപ്പ് പിഴയും നികുതിയും ചുമത്തും.

Also Read: Investment Options: 1 കോടിയിലധികം സമ്പാദ്യമുണ്ടാക്കാന്‍ അഞ്ച് വഴികള്‍; തിരഞ്ഞെടുത്തോളൂ

പണത്തിന്റെ ഉറവിടം തെളിയിക്കുന്നതിനായി വരുമാന രേഖകള്‍, ബിസിനസ് അക്കൗണ്ടുകള്‍, ഐടിആര്‍ ഫയല്‍ ചെയ്തതിന്റെ രേഖകള്‍ തുടങ്ങിയവയെല്ലാം നിങ്ങളുടെ കൈവശമുണ്ടായിരിക്കണം.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും