EMI Calculator: വായ്പ എടുക്കാന്‍ പ്ലാനുണ്ടോ അതും 5 ലക്ഷം? ഇഎംഐ എത്രയെന്ന് കണ്ടുപിടിക്കാം

How To Calculate Loan EMI: വ്യക്തിഗത വായ്പകളാണ് ഇന്ന് പലരും എടുക്കുന്നത്. ഈടൊന്നും നല്‍കേണ്ടതില്ല എന്നത് തന്നെയാണ് അതിന് പ്രധാന കാരണം. എന്നാല്‍ മറ്റ് വായ്പകളെ അപേക്ഷിച്ച് വ്യക്തിഗത വായ്പകള്‍ക്ക് പലിശ അല്‍പം കൂടുതലാണ്. 5 ലക്ഷം രൂപ വായ്പയെടുക്കാന്‍ നിങ്ങള്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ ഇഎംഐ എത്രയായിരിക്കുമെന്ന് നേരത്തെ അറിഞ്ഞുവെച്ചാലോ?

EMI Calculator: വായ്പ എടുക്കാന്‍ പ്ലാനുണ്ടോ അതും 5 ലക്ഷം? ഇഎംഐ എത്രയെന്ന് കണ്ടുപിടിക്കാം

പ്രതീകാത്മക ചിത്രം

Updated On: 

03 May 2025 18:05 PM

പെട്ടെന്ന് പണത്തിന് ആവശ്യം വന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും? ഒരു വായ്പ എടുക്കും അല്ലേ? സാധാരണക്കാരന്റെ ജീവിതത്തില്‍ നിന്നും വായ്പകള്‍ അത്ര പെട്ടെന്ന് ഒഴിഞ്ഞുപോകില്ല. ജീവിതത്തില്‍ വന്നെത്തുന്ന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അവര്‍ക്ക് പലപ്പോഴും വായ്പകള്‍ ആവശ്യമായി വരുന്നു.

വ്യക്തിഗത വായ്പകളാണ് ഇന്ന് പലരും എടുക്കുന്നത്. ഈടൊന്നും നല്‍കേണ്ടതില്ല എന്നത് തന്നെയാണ് അതിന് പ്രധാന കാരണം. എന്നാല്‍ മറ്റ് വായ്പകളെ അപേക്ഷിച്ച് വ്യക്തിഗത വായ്പകള്‍ക്ക് പലിശ അല്‍പം കൂടുതലാണ്. 5 ലക്ഷം രൂപ വായ്പയെടുക്കാന്‍ നിങ്ങള്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ ഇഎംഐ എത്രയായിരിക്കുമെന്ന് നേരത്തെ അറിഞ്ഞുവെച്ചാലോ?

വായ്പ ഇഎംഐ പ്രധാനമായും മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണുള്ളത്. ലോണ്‍ തുക, പലിശ, കാലാവധി എന്നിവയാണത്. എങ്ങനെയാണ് ഓണ്‍ലൈന്‍ ഇഎംഐ കാല്‍ക്കുലേറ്ററുകള്‍ ഉപയോഗിക്കുന്നതെന്ന് പരിചയപ്പെടാം.

[P x R x (1+R)^N] / [(1+R)^(N-1)] എന്ന സൂത്രവാക്യം ഉപയോഗിച്ചാണ് ഇഎംഐ കണ്ടെത്തുന്നത്. വായ്പ തുകയെയാണ് പി (പ്രിന്‍സിപ്പല്‍ എമൗണ്ട്) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആര്‍ എന്നാല്‍ പലിശ നിരക്ക്. വാര്‍ഷിക പലിശ നിരക്ക് 12 കൊണ്ട് ഹരിച്ചാല്‍ R ന്റെ നിരക്ക് കിട്ടും.

ലോണ്‍ കാലാവധിയാണ് എന്‍. ഇത് മാസങ്ങളുടെ അടിസ്ഥാനത്തിലാണ് പരിഗണിക്കുന്നത്. 12 ശതമാനം വാര്‍ഷിക പലിശയില്‍ അഞ്ച് വര്‍ഷത്തേക്ക് 5 ലക്ഷം രൂപ വായ്പ എടുത്താല്‍ 11,122 രൂപയാണ് ഏകദേശം ഇഎംഐ വരുന്നത്.

Also Read: Credit Score: ക്രെഡിറ്റ് സ്‌കോര്‍ കുറയാന്‍ കാരണം ബാങ്ക് പറഞ്ഞുതരില്ല; ഇത് മനസിലാക്കിയാല്‍ നിങ്ങള്‍ക്ക് കൊള്ളാം

1 വര്‍ഷത്തേക്ക് ആണെങ്കില്‍ 44,424, രണ്ട് വര്‍ഷത്തേക്ക് 23,537, മൂന്ന് വര്‍ഷത്തേക്ക് 16,607, നാല് വര്‍ഷത്തേക്ക് 13,167 രൂപ എന്നിങ്ങനെയും ഇഎംഐ വരുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്