SIP: 25 ലക്ഷമല്ലേ ആ പോയത്! 1 വര്‍ഷം കൊണ്ട് എസ്‌ഐപി നിര്‍ത്തിയാലുള്ള ചെലവ് അറിഞ്ഞോളൂ
SIP Maturity Loss: നിങ്ങള്‍ക്ക് ഓരോ വര്‍ഷവും ലഭിക്കേണ്ടിയിരുന്ന വരുമാനം കൂടി അവിടെ ഇല്ലാതാകുന്നുണ്ട്. വിപണി വീണ്ടും പഴയ നിലയിലേക്ക് തിരിച്ചെത്തുമ്പോള്‍ വീണ്ടും നിക്ഷേപം ആരംഭിക്കാനാകും പലപ്പോഴും നിക്ഷേപകരുടെ പ്ലാന്‍.

എസ്‌ഐപി
വളരെ ആവേശത്തോടെയാണ് എല്ലാവരും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി നിക്ഷേപം ആരംഭിക്കുന്നത്. എന്നാല്‍ നിക്ഷേപം ആരംഭിച്ച് 1 വര്‍ഷത്തിനുള്ളില്‍ തന്നെ അതെല്ലാം പിന്‍വലിച്ച് ഒരു പോക്കാണ്. വിപണിയില്‍ ഉണ്ടാകുന്ന ചെറിയ ഏറ്റക്കുറച്ചിലുകളാകാം പലരെയും ഇതിന് പ്രേരിപ്പിക്കുന്നത്. 1 വര്‍ഷം കൊണ്ട് എസ്‌ഐപി അവസാനിപ്പിക്കുമ്പോള്‍ വെറും 12 പേയ്‌മെന്റുകളല്ലേ നടത്തിയിട്ടുള്ളൂവെന്ന് ചിന്തിച്ചാകും ആശ്വസിക്കുന്നത് അല്ലേ?
എന്നാല്‍ നിങ്ങള്‍ക്ക് ഓരോ വര്‍ഷവും ലഭിക്കേണ്ടിയിരുന്ന വരുമാനം കൂടി അവിടെ ഇല്ലാതാകുന്നുണ്ട്. വിപണി വീണ്ടും പഴയ നിലയിലേക്ക് തിരിച്ചെത്തുമ്പോള്‍ വീണ്ടും നിക്ഷേപം ആരംഭിക്കാനാകും പലപ്പോഴും നിക്ഷേപകരുടെ പ്ലാന്‍, എന്നാല്‍ നിങ്ങള്‍ നിക്ഷേപം ആരംഭിക്കുമ്പോഴേക്ക് വിപണി അതിവേഗം മുന്നേറിയിട്ടുണ്ടാകും.
എത്ര രൂപ നഷ്ടപ്പെടും?
നിങ്ങള്‍ 25ാം വയസില്‍ 15 ശതമാനം വാര്‍ഷിക വളര്‍ച്ചയില്‍ 10,000 രൂപ രൂപ പ്രതിമാസം നിക്ഷേപിക്കുന്നു. തുടര്‍ച്ചയായ 25 വര്‍ഷം നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങളുടെ ആകെ മൂലധനം 3.28 കോടിയായി വളരും. നിക്ഷേപം അഞ്ചാം വര്‍ഷത്തിലേക്ക് കടന്നതിന് ശേഷം നിങ്ങള്‍ ഒരു വര്‍ഷത്തെ ഇടവേള എടുത്തുവെന്ന് ചിന്തിക്കൂ, നിങ്ങള്‍ക്കിവിടെ 28 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്, നിങ്ങളുടെ മെച്യൂരിറ്റി തുക 3 കോടിയായി കുറയും. അതായത് നിങ്ങളുടെ ഒരു വര്‍ഷത്തെ കോമ്പൗണ്ടിങ് ഇല്ലാതായതിനാല്‍ ആണിത്.
Also Read: Mutual Funds: 9 ലക്ഷമുണ്ടാകുമോ എടുക്കാന്‍? 8 കോടിയാക്കി വളര്‍ത്താന്‍ പറ്റും
ഒരു വര്‍ഷം മാത്രം നിക്ഷേപിച്ച്, പിന്നീട് എസ്‌ഐപി തന്നെ അവസാനിപ്പിച്ച് പോകുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. നിങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലഭിക്കേണ്ടിയിരുന്ന നേട്ടം അവിടെ ഇല്ലാതാകുന്നു. നിങ്ങളുടെ പണം വളരുന്നത് ഒറ്റനോട്ടത്തില്‍ ദൃശ്യമാകില്ല, കോമ്പൗണ്ടിങ്ങിന്റെ കരുത്തില്‍ ഒരു വര്‍ഷം അല്ലെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എത്ര രൂപ ഉണ്ടാക്കാന്‍ സാധിക്കുമെന്നതാണ് പരിഗണിക്കേണ്ടത്.